റിസര്‍വ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു...

റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് . 50 ബേസിക് പോയിന്റാണ് കുറച്ചത്. ഇതോടെ 5.5 ശതമാനത്തില്‍ റിപോ നിരക്ക് എത്തി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉള്‍പ്പെടെ നിരക്ക് കുറയും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.
കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുന്നു. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യത ആര്‍ബിഐ കണക്കിലെടുത്തു. ആഗോള തലത്തിലെ ദുര്‍ബല സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമായത്.
ഈ വര്‍ഷം ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലെ യോഗങ്ങളില്‍ റിപോ നിരക്ക് 25 അടിസ്ഥാന നിരക്ക് വീതം കുറച്ചിരുന്നു. യൂക്കോ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ 7.75 ശതമാനം മുതല്‍ 7.9 ശതമാനം വരെ പലിശ നിരക്കുകളാണ് ഇപ്പോള്‍ തന്നെ നല്‍കുന്നത്.
"
https://www.facebook.com/Malayalivartha