Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എ ടി എം ഇടപാടുകള്‍ കരുതലോടെ

16 AUGUST 2016 01:56 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ലക്ഷക്കണക്കിന് എ.ടി.എം. ഉപയോക്താക്കളെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവമാണ് തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പ്. അത്യാധുനിക ഉപകരണങ്ങള്‍ എ.ടി.എം. കൗണ്ടറുകള്‍ക്കകത്ത് സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പുകാര്‍ മുംബൈയില്‍നിന്ന് പണം കവര്‍ന്നത്. രാജ്യാന്തര കവര്‍ച്ചസംഘം ഈ തട്ടിപ്പിന് പിറകിലുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. പണം നഷ്ടപ്പെട്ടവരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന ബാങ്ക് അധികൃതരുടെ വാക്കുകള്‍ ആശ്വാസംപകരുന്നതാണ്. എങ്കിലും ആധുനിക ജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറിയ എ.ടി.എം. ഇടപാട് നാം ധരിച്ചുവെച്ചിരിക്കുന്നത്ര സുരക്ഷിതമല്ലെന്നയറിവ് സാധാരണ മനുഷ്യരിലുണ്ടാക്കുന്ന ആകുലത വളരെ വലുതാണ്. അത് പരിഹരിക്കുകയെന്നതാണ് ബാങ്കധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട അടിയന്തിര ദൗത്യം. ഒറ്റനോട്ടത്തില്‍ത്തന്നെ ഈ തട്ടിപ്പിനുപിറകില്‍ സുരക്ഷാവീഴ്ച പ്രകടമാണ്. കവര്‍ച്ചയുടെ വ്യാപ്തി അറിയാനിരിക്കുന്നതേയുള്ളൂ. സുരക്ഷാജാഗ്രത കര്‍ക്കശമാക്കുകയും ഇടപാടുകാര്‍ക്കുണ്ടായ നഷ്ടം നികത്തുകയും ചെയ്യുകയെന്നത് ഏറ്റവും കുറഞ്ഞ സമയത്തിനകംതന്നെ നടപ്പില്‍വരുത്തേണ്ടതുണ്ട്. ബാങ്കിടപാടുകളുടെയാകെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നംതന്നെയാണിത്.

എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാല്‍മാത്രം തുറക്കാവുന്നനിലയിലുള്ള വാതിലുകളോട് കൂടിയതായിരുന്നു ആദ്യകാല എ.ടി.എം. കൗണ്ടറുകള്‍. എന്നാല്‍, എ.ടി.എം. കൗണ്ടറുകള്‍ സര്‍വസാധാരണമായതോടെയാണ് ഒരു സുരക്ഷയുമില്ലാത്തതെന്ന് തോന്നിക്കുന്ന കൗണ്ടറുകള്‍ വ്യാപകമായത്. കാര്‍ഡുപയോഗിച്ചുമാത്രം തുറക്കാവുന്ന വാതില്‍ അടിയന്തരമായി പുനഃസ്ഥാപിക്കേണ്ട ഒരു സുരക്ഷാസംവിധാനമാണ്. എ.ടി.എം. കൗണ്ടറില്‍ കയറണമെങ്കില്‍ സി.സി.ടി.വി. ക്യാമറയുടെ നിരീക്ഷണസംവിധാനമുള്ള സുരക്ഷാവാതിലുകളില്‍ കാര്‍ഡ് ഉപയോഗിക്കേണ്ടതുണ്ട് എന്ന നിലവന്നാല്‍ത്തന്നെ ഒരു പരിധിവരെ തട്ടിപ്പുകാരുടെ പ്രവേശനത്തെ തടയാനാവും. എന്നാല്‍, ഇപ്പോള്‍ എ.ടി.എം. സെന്ററുകളൊക്കെത്തന്നെ മിക്കവാറും താത്കാലിക സുരക്ഷാ ഉദ്യോഗസ്ഥരുടെമാത്രം ചുമതലയിലായതുകൊണ്ട്&ിയുെ; സുരക്ഷാവീഴ്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉത്തരവാദിത്വമുള്ള ബാങ്ക് സുരക്ഷാജീവനക്കാര്‍തന്നെ എ.ടി.എം. കൗണ്ടറുകളുടെ സുരക്ഷാജോലിയും നിര്‍വഹിക്കുന്ന സ്ഥിതിവിശേഷംതന്നെയാണ് അഭികാമ്യം. സുരക്ഷാജീവനക്കാരുടെ ചുമതലാബോധം ഇവിടെ പ്രധാനമാണ്. ബാങ്കുകള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടം താത്കാലിക സുരക്ഷാജീവനക്കാരുടെമാത്രം ഇടമായത്. എ.ടി.എം. കൗണ്ടറുകള്‍ എന്നാല്‍, ബാങ്കുകള്‍ തന്നെയാണ് എന്ന ബോധം നഷ്ടപ്പെട്ടുകൂടാ.

2005ല്‍ 16,750 എ.ടി.എം. കൗണ്ടറുകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ രണ്ടുലക്ഷം സെന്ററുകളായിക്കഴിഞ്ഞു. പണം നിക്ഷേപിക്കാനുള്ള സംവിധാനംകൂടിയുള്ള റീസൈക്‌ളര്‍ യന്ത്രമാണ് ഇപ്പോള്‍ പെരുകിവരുന്നത്. കേരളത്തിലെ ഇതരദേശ തൊഴിലാളികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ റീസൈക്‌ളര്‍ യന്ത്രം ഉപയോഗിക്കുന്നത്. ഓരോ എ.ടി.എം. യന്ത്രത്തിനും ബാങ്കുകള്‍ ഒരു മാസം അമ്പതിനായിരം രൂപ വരെ ചെലവഴിക്കുന്നുണ്ട് എന്നാണ് കണക്ക്. അഞ്ചുലക്ഷം രൂപ മുതല്‍ എട്ടുലക്ഷം രൂപവരെ വരും യന്ത്രത്തിന്റെ വില. എന്നാല്‍ അറ്റകുറ്റപ്പണികള്‍ സ്വകാര്യ ഏജന്‍സികളാണു ചെയ്യുന്നത്. തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പ്, ഉപയോക്താക്കളില്‍ നിന്ന് പരാതി കിട്ടിയപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. അതായത്, സി.സി.ടി.വി. ക്യാമറകളില്‍ എന്തുപതിയുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നത് പരാതി ഉയരുമ്പോള്‍ മാത്രമാണ് എന്നര്‍ഥം. വിദേശികള്‍ക്കുപോലും നമ്മുടെ നാട്ടിലെ എ.ടി.എം. കൗണ്ടറില്‍ക്കയറി സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കാനായി എന്നത് നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സാങ്കേതികവിദ്യ വളര്‍ന്നതോടെ തട്ടിപ്പിന്റെ സാങ്കേതികവിദ്യയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് എന്ന് നാം തിരച്ചറിഞ്ഞേ മതിയാകൂ. സുരക്ഷാജാഗ്രത കര്‍ക്കശമാക്കിക്കൊണ്ടല്ലാതെ ഇതിനെ നേരിടാനാകില്ല. ബാങ്കുകള്‍ അതിന് തയ്യാറായേ പറ്റൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (10 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends