Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം.

10 NOVEMBER 2016 02:45 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍.
ഇതിന്റെഅടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കമാണ് പരിശോധന.
നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
സാധാരണഗതിയില്‍ 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. വന്‍തുകകള്‍ ഇങ്ങനെ ചെറുതുകയായി നിക്ഷേപിക്കുന്നതിലൂടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വഴിവിട്ട സ്രോതസ്സിലൂടെ ലഭിച്ച പണം വെളുപ്പിക്കാന്‍ പലരും സഹകരണ ബാങ്കുകളെ ആശ്രയിക്കുകയും ചെയ്തിരുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
പരിശോധനയിൽ കണക്കിലേറെ വരുന്ന തുക പിടിച്ചെടുത്താൽ നിക്ഷേപകൻ പണത്തിന്റെ ഉറവിടം വ്യക്തമാക്കി നികുതിയടക്കാത്ത പക്ഷം തുക കണ്ടുകെട്ടുകയും നിയമ നടപടികളെടുക്കുകയും ചെയ്യുമെന്ന് ഇൻകം ടാക്സ് കമ്മീഷണർ ശ്രീ പി എൻ ദേവദാസൻ പറഞ്ഞു.
വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്ത 11,000 പേര്‍ക്കാണ് ഈ വര്‍ഷം മലബാറില്‍ നോട്ടീസ് നല്‍കിയത്. ഇത്തരക്കാരില്‍ നിന്നായി 29.62 കോടിയാണ് തങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാത്ത 4000 പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ദേവദാസന്‍ വ്യക്തമാക്കി. മാത്രമല്ല, 3000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുരയിടത്തില്‍ വീട് പണിയുന്നവര്‍ക്ക് തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നുകാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ പലതും കള്ളപ്പണം കൊണ്ട് നിര്‍മിക്കുന്നവയാണ്. വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്തതും ആദായനികുതി അടയ്ക്കാത്തതുമായ ഇത്തരം പുരയിടങ്ങള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ വ്യക്തമാക്കി.
അതേസമയം, വലിയ തോതിലുള്ള നികുതിവെട്ടിപ്പുകളെ പറ്റി വിവരമറിയിക്കുന്നവര്‍ക്ക് വകുപ്പ് പാരിതോഷികം നല്‍കുമെന്നും അവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പുകളെ പറ്റി രേഖാമൂലം വിവരം നല്‍കുന്നയാള്‍ക്ക് ആ നികുതിയുടെ അഞ്ചു ശതമാനമാണ് പാരിതോഷികം നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (11 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (9 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (10 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (10 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (11 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (11 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (12 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (12 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (12 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (12 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (12 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (13 hours ago)

Malayali Vartha Recommends