Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

07 JANUARY 2017 04:42 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത് സാധാരണക്കാരെ ഡിജിറ്റില്‍ ഇടപാടുകളില്‍നിന്ന് അകറ്റുമെന്ന് രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടുവരികയെന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ ഇത് ഇടയാക്കും. ഇതിന് റിസര്‍വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുക എന്നത് വിരോധാഭാസമാണ്. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും എം.ടി. രമേശ് കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതായി അങ്ങേക്ക് അറിവുള്ളതാണല്ലോ? സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരടക്കമുള്ളവരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടന്നു വരികയുമാണല്ലോ? എന്നാല്‍ സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് രാജ്യത്തെ ബാങ്കുകള്‍ നടത്തുന്നതെന്ന് ഖേദപൂര്‍വ്വം പറയട്ടെ.

എടിഎം ഇടപാടുകള്‍ പരിധി കഴിഞ്ഞാല്‍ പണം ഈടാക്കുന്നത്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്(MDR) ഈടാക്കല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് വാങ്ങല്‍ എന്നിവ സാധാരണക്കാരെ ഡിജിറ്റല്‍ ഇടപാടില്‍ നിന്ന് അകറ്റുകയേയുള്ളൂ. അങ്ങനെ വന്നാല്‍ നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടു വരിക എന്ന രാജ്യം ലക്ഷ്യം വെക്കുന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. ഇതിന് റിസര്‍വ്വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുക എന്നത് വിരോധാഭാസവുമാണ്.

ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുക എന്നതാണ് അഭിലഷണീയം. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്ന ഈ നടപടി പ്രാബല്യത്തിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് അപേക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (11 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (9 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (10 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (10 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (11 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (11 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (12 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (12 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (12 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (12 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (12 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (13 hours ago)

Malayali Vartha Recommends