ഓസ്‌ട്രേലിയയില്‍ നിന്നു പ്രവാസി ഇന്ത്യക്കാര്‍ക്കു നാട്ടിലേയ്ക്കു പണമയക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫ്‌ളൈവേള്‍ഡ് മണി എക്‌സേഞ്ചും ധാരണയായി. പുതിയ സംവിധാനത്തിലൂടെ ഓസ്‌ട്രേലിയയിലെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് എസ്‌ഐബി എക്‌സ്പ്രസ് സൗകര്യം ഉപയോഗിച്ച് വേഗത്തിലും കുറഞ്ഞ ചെലവിലും ഇന്ത്യയിലേയ്ക്ക് പണമയക്കാന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ ഏത് കമേഴ്‌സ്യല്‍ ബാങ്കിലേയ്ക്കും പണമയക്കാം.ഇന്ത്യയിലേയ്ക്ക് പണമയക്കുന്നതിനായി നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിലവില്‍ കറസ്‌പോണ്ടന്റ് ബാങ്കിങ് സംവിധാനമുണ്ട്.ഓസ്‌ട്രേലിയയിലെ ഒരു എക്‌സ്‌ചേഞ്ച് ഹൗസുമായി ചേര്‍ന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രഥമ സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പ്രവാസികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം നല്‍കാന്‍ ഇതിലൂടെ സാധിക്കും.സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കും ഇടപാടുകാരല്ലാത്തവര്‍ക്കും ഓസ്‌ട്രേലിയയിലുടനീളമുള്ള ഫ് ളൈവേള്‍ഡ് മണി എക്‌സ്‌ചേഞ്ച ശാഖകളിലൂടെ പണമയക്കാം. ഫ്‌ളൈവേള്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പണമയക്കാനാവും