Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്ടമായാൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

19 SEPTEMBER 2017 10:56 AM IST
മലയാളി വാര്‍ത്ത

ഡിജിറ്റൽ പേമ​െൻറി​​െൻറ കാലത്ത്​ പണം കൈയിൽകൊണ്ട്​ നടക്കാൻ മടിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്​. ക്രെഡിറ്റ്​, ഡെബിറ്റ്​ കാർഡുകളെയും മണി വാലറ്റുകളെയും ആശ്രയിക്കാനാണ്​ പലർക്കും താൽപര്യം. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ ഇൗ രംഗത്തെ തട്ടിപ്പുകളും ഇരട്ടിയായി. ഡിജിറ്റൽ ഇടപാടുകളിൽ പണം പോകുന്നവരുടെ എണ്ണം വർധിച്ചതോടെ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ്​ നൽകി​യിരിക്കുകയാണ്​.

ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്​ടപ്പെടുന്നവർ ബാങ്കുകളെ വിവരമറിയിക്കാൻ അമാന്തിക്കരുത്​ എന്നാണ്​ നിർദേശം. എത്രവേഗം വിവരമറിയിക്കുന്നുവോ അത്രയും എളുപ്പത്തിൽ പണം തിരികെ അക്കൗണ്ടുകളിലെത്താനുള്ള മാർഗനിർദേശങ്ങളാണ്​ ബാങ്ക്​ പുറപ്പെടുവിച്ചിരിക്കുന്നത്​. അടുത്ത ദിവസങ്ങളിലായി എ.ടി.എം വഴിയും മറ്റും പണം പിൻവലിക്കുന്നവർ ഒരുകാര്യം ശ്രദ്ധിച്ചുകാണും. മുമ്പത്തേതിൽനിന്ന്​ വ്യത്യസ്​തമായി അതിവേഗത്തിൽ മൊബൈൽ സന്ദേശങ്ങളായും ഇ-മെയിലായും ‘അലർട്ട്​’ വരുന്നു; അക്കൗണ്ടിൽനിന്ന്​ ഇന്ന എ.ടി.എം വഴി ഇത്ര തുക പിൻവലിച്ചിട്ടുണ്ടെന്ന്​. ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ കർശന നിർദേശം നൽകിയതി​​െൻറ ഫലമാണ്​ ഇൗ ശുഷ്​കാന്തി.

ഇലക്ട്രോണിക്​ ബാങ്കിങ്​​ ട്രാൻസാക്​ഷൻ നടത്തുന്ന ഉപഭോക്​താക്കൾക്ക്​ മൊബൈൽ സന്ദേശം വഴിയും ഇ^മെയിൽ സന്ദേശം വഴിയും അറിയിപ്പ്​ നൽകണമെന്ന കർശന നിർദേശമാണ്​ നൽകിയിരിക്കുന്നത്​. തങ്ങള​ുടെ അറിവ്​ കൂടാതെയാണ്​ ഇടപാട്​ നടന്നതെന്ന്​ അക്കൗണ്ട്​ ഉടമ അലർട്ട്​ ലഭിച്ച്​ മൂന്ന്​ പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്കിൽ പരാതി നൽകിയാൽ, നഷ്​ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടിൽ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ ബാങ്കുകൾക്ക്​ നിർദേശം നൽകിയിരിക്കുന്നത്​​. പണം നഷ്​ടപ്പെട്ട്​ നാലുമുതൽ ഏഴുദിവസത്തിനകമാണ്​ അക്കൗണ്ട്​ ഉടമ വിവരമറിയിക്കുന്നതെങ്കിൽ, പണം തിരികെക്കിട്ടാനുള്ള സാധ്യത അതനുസരിച്ച്​ കുറയും. ഏഴു ദിവസത്തിനുശേഷമാണ്​ വിവരമറിയിക്കുന്നതെങ്കിൽ, ബാക്കി കാര്യങ്ങൾ ബാങ്കിന്​ തീരുമാനിക്കാം.

ഇടക്കാലത്തിനുശേഷം വീണ്ടും ഡിജിറ്റൽ പണമിടപാടിൽ തട്ടിപ്പ്​ വർധിച്ചതോടെ ബാങ്കുകളും മുന്നറിയിപ്പുകളും ജാഗ്രത നിർദേശങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. തങ്ങൾ മൊബൈൽ സന്ദേശം വഴിയോ ഫോൺകാൾ വഴിയോ പാസ്​വേർഡും സി.വി.വി കോഡുമൊന്നും ആവശ്യ​െപ്പടാറില്ലെന്നും ബാങ്കിൽനിന്ന് എന്ന പേരിൽ വരുന്ന ഫോൺകാളുകൾക്ക് മറുപടിയായി പാസ്​വേർഡ് ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള ഒരുവിവരവും കൈമാറരുത്​ എന്നുമാണ്​ മുന്നറിയിപ്പ്​. രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ സന്ദേശം വന്നാൽ ഉടൻ ബാങ്കി​െൻറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണം.

െക്രഡിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ നമ്പർ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക, കാർഡ് ഉപയോഗിച്ച് ഷോപ്പിങ്​ നടത്തുമ്പോൾ കൺമുന്നിൽ വെച്ചുതന്നെ സ്വൈപ്​ ചെയ്യാൻ നിർദേശിക്കുക, രഹസ്യകോഡ്​ സ്വയം എൻറർ ചെയ്യുക, കാർഡ് വഴി പണമടച്ചശേഷം ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക, സമ്മാനങ്ങൾ, പാരിതോഷികങ്ങൾ തുടങ്ങിയവക്കായി വ്യാപാര സ്​ഥാപനങ്ങൾ ബന്ധപ്പെടുമ്പോൾ എ.ടി.എം കാർഡ് വിവരങ്ങൾ ഫോണിൽ കൈമാറാതിരിക്കുക, സ്​മാർട്ട് ഫോണുകളിൽ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ സ്​ഥാപിക്കുമ്പോൾ വിലപ്പെട്ട വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക, നിശ്ചിത കാലയളവിൽ പിൻനമ്പറുകൾ മാറ്റുക, ഫോൺ നമ്പറിൽ മാറ്റം വന്നാൽ ബാങ്കിനെ അറിയിക്കുക തുടങ്ങിയ നിർദേശങ്ങളാണ്​ വീണ്ടും നൽകിയിരിക്കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും,  (3 minutes ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്  (17 minutes ago)

പവന്റെ വിലയില്‍ 80 രൂപയുടെ കുറവ്  (2 hours ago)

മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്  (2 hours ago)

സാമ്രാജ്യം ദൃശ്യവിസ്മയത്തോടെ  (2 hours ago)

ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു...  (2 hours ago)

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല....  (3 hours ago)

പത്തു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍....  (3 hours ago)

ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...  (3 hours ago)

സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ചൈനീസ് സൈനിക പരേഡ് ഷോ കാണിക്കുന്നു  (4 hours ago)

.ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത  (4 hours ago)

'ഗുവാം കില്ലർ' യുഎസ് നാവികസേനയുടെ പേടിസ്വപ്നം  (4 hours ago)

മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ...  (4 hours ago)

Malayali Vartha Recommends