Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു ...

22 SEPTEMBER 2017 02:23 PM IST
മലയാളി വാര്‍ത്ത

വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം പെരുകുന്നത് ബാങ്കുകൾക്ക് ബാധ്യതയായി മാറുന്നു. 2016ൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 1.5 ലക്ഷം കോടി രൂപയാണ്. ഇതേസമയം 8.28 ലക്ഷം കോ‌‌ടി രൂപയാണ് വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം.

രാജ്യത്തെ വ്യാവസായികാന്തരീക്ഷം മോശമായതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ച മാന്ദ്യവും മനഃപൂർവം വരുത്തുന്ന കുടിശികയുമെല്ലാം ചേർന്നാണ് സമ്പത്തികസ്ഥിതി വഷളാക്കുന്നത്. വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം 228% വർധിച്ചത് ബാങ്കിങ് മേഖലയെ തളർത്തുമെന്ന ആശങ്കയിലാണ് റിസർവ് ബാങ്ക്. 2015 മാർച്ചിൽ വ്യവസായ മേഖലയിൽ നിന്നുള്ള കി‌ട്ടാക്കടം 3.63 ലക്ഷം കോടിയായിരുന്നത് അടുത്ത വർഷം 8.28 ലക്ഷം കോ‌ടിയായാണു വർധിച്ചത്. 27 പൊതുമേഖലാ ബാങ്കുകളുടെയും (എസ്ബിഐ അനുബന്ധ ബാങ്കുകൾ ഉൾപ്പെടെ) സ്വകാര്യ മേഖലയിലുള്ള 21 പ്രമുഖ ബാങ്കുകളുടെയും കണക്കാണിത്. ഇതേസമയം, പല പേരുകളിലും വിഭാഗങ്ങളിലുമാക്കി വിഭ‌ജിച്ച് കി‌‌ട്ടാക്കടത്തിന്റെ ഗൗരവം കുറയ്ക്കാൻ ബാങ്കുകൾ ശ്ര‌മിക്കുന്നുണ്ട്.

മുൻഗണനാ വിഭാഗത്തിലുള്ള വായ്പകളിൽ കിട്ടാക്കടത്തിന്റെ വളർച്ച താരതമ്യേന കുറവാണ്. കാർഷിക, ചെറുകിട വ്യവസായ, ഭവനനിർമാണ മേഖലകൾ ഉൾപ്പെടുന്ന വിഭാഗമാണിത്. സാധാരണക്കാരുടെ വായ്പകൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്‌. ബാങ്കിലെത്തുന്ന നിക്ഷേപത്തിന്റെ 40% മുൻഗണനാ വിഭാഗത്തിനു വായ്പ നൽകാനാണു വിനിയോഗിക്കുന്നത്. എങ്കിലും 2015 മാർച്ചിൽ ഈ വിഭാഗത്തിലെ കിട്ടാക്കടം 1.93 ലക്ഷം കോടി രൂപയായിരുന്നത് അടുത്ത വർഷം 2.51 ലക്ഷം കോടിയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 minute ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (14 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (32 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (45 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (52 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends