Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറി നല്‍കിയില്ലെങ്കില്‍ പിഴ

21 OCTOBER 2017 08:55 AM IST
മലയാളി വാര്‍ത്ത

അമിത സേവന നിരക്കും പിഴയും ഈടാക്കി ജനത്തെ പിഴിയുന്ന ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ കുരുക്ക്. കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാതിരുന്നാലും കള്ളനോട്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാലും 50 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ശാഖയില്‍നിന്ന് പിഴ ഈടാക്കും. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ സര്‍ക്കുലര്‍ അയച്ചു.

കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റി കൊടുക്കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശമെങ്കിലും അത് പാലിക്കാറില്ല. കീറിയ നോട്ടിന്റെ 65 ശതമാനം കൈവശമുണ്ടെങ്കില്‍ നോട്ടിന്റെ മൂല്യത്തിനൊത്ത പണം നല്‍കണം. ചില ബാങ്കുകള്‍ ആര്‍.ബി.ഐയുടെ കറന്‍സി ചെസ്റ്റുള്ള ശാഖയിലേക്ക് ജനത്തെ തള്ളിവിടും. മറ്റു ചിലത് ചില പ്രത്യേക ദിവസങ്ങളിലാണ് നോട്ട് മാറ്റി നല്‍കുന്നത്. എസ്.ബി.ഐയുടെ കോഴിക്കോട്, തലശ്ശേരി ശാഖകള്‍ മുമ്പ് രണ്ടാമത്തെ ഞായറാഴ്ച നോട്ട് മാറ്റി നല്‍കാന്‍ മാത്രമായി പ്രവര്‍ത്തിച്ചിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള പരിഷ്‌കാരത്തോടെ അതും നിലച്ചു. ഫലത്തില്‍ കീറിയതും മുഷിഞ്ഞതുമായ നോട്ടുമായി ജനം അലയുന്ന സ്ഥിതിയായി. ഇതു സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെയാണ് ആര്‍.ബി.ഐ പിഴ ചുമത്താന്‍ ഇറങ്ങിയത്.

ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഒരു തവണ ക്രമക്കേട് കണ്ടെത്തിയാല്‍ 10,000 രൂപയും അഞ്ചില്‍ കൂടിയാല്‍ അഞ്ച് ലക്ഷവും പിഴ ചുമത്തും. ഇക്കാര്യം ജനത്തെ അറിയിക്കുകയും ചെയ്യും. 50 രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റി കൊടുത്തില്ലെങ്കില്‍ ഓരോ നോട്ടിനും 50 രൂപ എന്ന തോതില്‍ ബാങ്കിന് ആര്‍.ബി.ഐ പിഴ ചുമത്തും. 100 രൂപയും അതിലധികവുമാണെങ്കില്‍ ഓരോ നോട്ടിന്റെയും മൂല്യത്തിന് തുല്യമായ തുക നല്‍കേണ്ടി വരും. കറന്‍സി ചെസ്റ്റില്‍ മുഷിഞ്ഞ നോട്ടിനിടക്ക് കീറിയ നോട്ട് കണ്ടാല്‍ ഓരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവര്‍ 50 രൂപ പിഴ നല്‍കണം.

ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ കറന്‍സി ചെസ്റ്റ് പരിശോധിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശ ലംഘനം കണ്ടുപിടിച്ചാല്‍ ഓരോ ക്രമക്കേടിനും 5,000 രൂപ പിഴ ചുമത്തും. ക്രമക്കേട് ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയാണ്. പഴയതും കീറിയതുമായ നോട്ട് മാറ്റി നല്‍കേണ്ടത് ബാങ്ക് ശാഖയുടെയും കള്ളനോട്ടിന്റെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടത് ചെസ്റ്റ് ശാഖയുടെയും ഉത്തരവാദിത്തമാണ്. കറന്‍സി ചെസ്റ്റിലെ പണ ബാക്കി അതിന്റെ ചുമതലക്കാരനല്ലാത്തയാള്‍ രണ്ട് മാസത്തിലൊരിക്കല്‍ പരിശോധിക്കണം. ചില ബാങ്ക് ശാഖകള്‍ 50 രൂപ വരെ മൂല്യമുള്ള ചെറിയ നോട്ടുകള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാട്ടാറുണ്ട്. ഇനി അത്തരം പരാതി വന്നാല്‍ ബാങ്ക് പിഴയൊടുക്കേണ്ടി വരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (15 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (33 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (46 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (53 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends