Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോകത്തെ പ്രമുഖ ബാങ്കുകളുടെ നിരയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും

04 DECEMBER 2017 12:58 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുമായി സഹകരിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച് വിദേശത്തുനിന്നും പണമയക്കാനുള്ള സംവിധാനം നടപ്പിലാക്കി. ഇതോടെ ബ്ലോക്ക് ചെയിനിലൂടെ അതിവേഗം പണമയക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ലോകത്തെ പ്രമുഖ ബാങ്കുകളുടെ നിരയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും സ്ഥാനം പിടിച്ചു.

യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒരു ഫോറക്‌സ് ഇടപാടിലൂടെയാണ് നൂതന സംവിധാനത്തിന് തുടക്കം കുറിച്ചത്. ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി നടപ്പിലാക്കിയത് വേഗത്തിലും സുരക്ഷിതത്വത്തോടെയും പണമയക്കാനുള്ള പുതിയ ടെക്‌നോളജിയുടെ ഗുണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ്. ഇടപാടുകാര്‍ക്ക് ആഹ്ലാദകരമായ അനുഭവം നല്‍കുന്ന ഈ സംവിധാനം ലളിതവും ഓട്ടോമേറ്റഡും സുരക്ഷിതവും വളരെ കുറഞ്ഞ ഡാറ്റാ നഷ്ടം ഉറപ്പാക്കുന്നതുമാണ്.

നിലവില്‍ ബാങ്കിന് ജി.സി.സി. രാഷ്ട്രങ്ങള്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായി നാല് ബാങ്കുകളുമായും 34 എക്‌സ്‌ചേഞ്ച് ഹൗസുകളുമായും സഹകരിച്ചുള്ള റെമിറ്റന്‍സ് സംവിധാനമുണ്ട്. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം കല്‍പ്പിക്കുന്ന ബാങ്ക് എസ്.ഐ.ബി. മിറര്‍ പ്ലസ് എന്നു പേരായ മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഇന്‍ഹൗസ് ടീം വികസിപ്പിച്ച ആപ്പില്‍ ഡിജിറ്റല്‍ ഇലോക്ക് എന്ന സംവിധാനത്തിലൂടെ ഇടപാടുകാര്‍ക്ക് തങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കാനുമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (15 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (33 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (46 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (53 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends