Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി ഇമ്പറ്റസ്

11 DECEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് രംഗത്തെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ അനുഭവസമ്പത്തുള്ള സെബി രജിസ്‌റ്റേര്‍ഡ് പോര്‍ട്ട്‌ഫോളിയോ മാനേജറാണ് ഇമ്പറ്റസ് വെല്‍ത്ത് മാനേജ്‌മെന്റ്.
ബാങ്ക് നിക്ഷേപം, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണത്തിലുള്ള നിക്ഷേപം തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളില്‍നിന്ന് ഇന്ന് പഴയത് പോലെ വരുമാന പ്രതീക്ഷയില്ലാത്ത സ്ഥിതിയായത് കൊണ്ട്, പുതിയ നിക്ഷേപ സാധ്യതകള്‍ തേടുകയാണ് സാധാരണക്കാര്‍. സ്വകാര്യ മേഖലയില്‍ നിന്ന് പെന്‍ഷന്‍ ഇല്ലാതെ വിരമിക്കുന്നവരുടെ എണ്ണവും മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുന്നതിനാല്‍ ഇവര്‍ക്കായി പ്രത്യേക നിക്ഷേപക പദ്ധതികളും ഇമ്പറ്റസ് തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി എട്ടു ശതമാനമാണ് തിരികെ ലഭിക്കുന്നത്. ബുദ്ധിപൂര്‍വം ചിന്തിച്ച് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറിയാല്‍ മികച്ച നേട്ടം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി ഫിസിക്കല്‍ അസറ്റ്, ബാങ്ക് നിക്ഷേപം എന്നിവയില്‍ നിന്ന് മ്യൂച്വല്‍ ഫണ്ടിലേക്കുള്ള മാറ്റം പ്രകടമാണ്. കറന്‍സി പിന്‍വലിക്കലിന് ശേഷം 3.44 ലക്ഷം കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത്. 2007 ല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തി 3.26 ലക്ഷം കോടി രൂപയായിരുനെങ്കില്‍ ഇപ്പോഴത് 21 ലക്ഷം കോടിയാണ്. മലയാളികള്‍ ഇന്നും പരമ്പരാഗത നിക്ഷേപക രീതിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ ആകെയുള്ള അസറ്റ് 21 ലക്ഷം കോടിയാണ്. അതില്‍ കേരളത്തിന്റെ നിക്ഷേപം 19300 കോടിയാണ്. ഇതില്‍ 56 ശതമാനവും ഓഹരി പദ്ധതികളില്‍ നിന്നാണ്. പലപ്പോഴും ആശങ്കകളും സംശയങ്ങളുമാണ് മലയാളികളെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ നിക്ഷേപങ്ങളെ കുറിച്ച് വേണ്ടത്ര ബോധവത്ക്കരണം ഇല്ലാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപക സാധ്യത കണ്ടെത്തി കൊടുക്കാനാകും.

20,000 കോടിയില്‍ കൂടുതല്‍ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിലാണ് ഇമ്പറ്റസിന്റെ പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്താറുള്ളത്. ഈ തത്ത്വം വിപണിയിലെ മോശം സമയങ്ങളിലും നിക്ഷേപകരുടെ മൂലധനത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സ്‌റ്റോക്ക് സെലക്ഷന്‍ മാനദണ്ഡങ്ങളെപ്പോലെത്തന്നെ സ്‌റ്റോക്ക് റിജക്ഷന്‍ മാനദണ്ഡങ്ങള്‍ക്കും കമ്പനി പ്രാധാന്യം നല്‍കിവരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമത്തിലൂന്നിയ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ശരീഅ പോര്‍ട്ട് ഫോളിയോയും ഇമ്പെറ്റസില്‍ നല്‍കിവരുന്നു.

25 ലക്ഷം രൂപയ്ക്ക് മേലുള്ള നിക്ഷേപകര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സേവനം ഒരു മികച്ച അവസരമാണ്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും അതാത് സമയങ്ങളിലുള്ള നിക്ഷേപ സാഹചര്യങ്ങളും സൂക്ഷമതയോടെ വിശകലനം നടത്തിയാണ് ഇമ്പറ്റസില്‍ നിക്ഷേപ തീരുമാനങ്ങള്‍ കൈകൊളളുന്നത്. ആകെയുള്ള വിപണി മൂല്യവും നിക്ഷേപകന്റെ അതാത് സമയത്തുള്ള നിക്ഷേപങ്ങളും ആ വ്യക്തിയുടെ റിസ്‌ക് എടുക്കാനുള്ള കഴിവും പരിപൂര്‍ണമായി വിലയിരുത്തിയ ശേഷം മാത്രമാണ് ഓരോ വ്യക്തിക്കും നിക്ഷേപ ഉപദേശങ്ങള്‍ നല്‍കാറുള്ളത്. ലോക്ക് ഇന്‍ പീരിയഡ്, എന്‍ട്രി എക്‌സിറ്റ് ലോഡ് എന്നിവ പി.എം.എസ് അക്കൗണ്ടുകളില്‍ ഉണ്ടാവില്ല. കസ്‌റ്റോഡിയന്‍ റൂട്ടിലൂടെ മാത്രമാകും ഫണ്ട് മാനേജ് ചെയ്യുക. കസ്‌റ്റോഡിയന് കീഴില്‍ ഓരോ നിക്ഷേപകനും വ്യക്തിഗത ബാങ്ക് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും ഉണ്ടാകും. ഇമ്പറ്റസ് വെബ്‌സൈറ്റില്‍ പേഴ്‌സണല്‍ പേജിലൂടെ നിക്ഷേപകര്‍ക്ക് പോര്‍ട്ട് ഫോളിയോ റിപ്പോര്‍ട്ടുകള്‍ വിലയിരുത്താന്‍ കഴിയും.
25 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ നിക്ഷേപം നടത്താവുന്നതാണ്. 500 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ലഭ്യമാണ്. പി ആര്‍ ദിലീപ് മാനേജിങ് ഡയറക്ടറായി 1994 ലാണ് മുംബൈ ആസ്ഥാനമായി ഇമ്പെറ്റസ് സ്ഥാപിച്ചത്. 2007 ല്‍ തിരൂരിലാണ് കേരളത്തിലെ ആദ്യ ബ്രാഞ്ച് സ്ഥാപിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (6 minutes ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (17 minutes ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (24 minutes ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (43 minutes ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (55 minutes ago)

യുവാവ് വെടിയേറ്റു മരിച്ചു...  (1 hour ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (1 hour ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (1 hour ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (1 hour ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

ദേവരഥസംഗമം....  (1 hour ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (1 hour ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (2 hours ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (2 hours ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (2 hours ago)

Malayali Vartha Recommends