Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

പത്തുവയസ്സായാല്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം

26 SEPTEMBER 2014 09:21 AM IST
മലയാളി വാര്‍ത്ത.

പത്തു വയസ്സുളള കുട്ടികള്‍ക്കും ഇനി ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ്‌ കുട്ടികള്‍ക്ക്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌. അക്കൗണ്ട്‌ ഇടപാടുകള്‍ നിയന്ത്രിക്കാനും ചെക്കില്‍ ഒപ്പിടാനും അധികാരം ലഭിക്കുന്നതു കൂടാതെ സ്വന്തം പേരില്‍ എ.ടി.എം കാര്‍ഡും ലഭിക്കും.
അധ്യാപകദിനമായ സെപ്‌റ്റംബര്‍ 5 ന്‌ കുട്ടികള്‍ക്കായി 2 പദ്ധതികള്‍ എസ്‌ബിഐ അവതരിപ്പിച്ചിരുന്നു. പെഹലാ കദം, പെഹലീ ഉദാന്‍ എന്നീ പദ്ധതികളാണ്‌ അവതരിപ്പിച്ചത്‌. ശരിയായ ഒപ്പു രേഖപ്പെടുത്താന്‍ സാധിക്കുന്ന പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പെഹലീ ഉദാന്‍ പദ്ധതി പ്രകാരം അക്കൗണ്ട്‌ തുടങ്ങാന്‍ സാധിക്കുമെന്ന്‌ എസ്‌ബിഐ അറിയിച്ചു. ഒപ്പിന്റെ കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി സ്‌മാര്‍ട്ട്‌ സ്റ്റാര്‍ അക്കൗണ്ടുകളാണ്‌ ഐ.സി.ഐ.സി.ഐ ബാങ്ക്‌ അവതരിപ്പിച്ചത്‌. കുട്ടികള്‍ക്കു വേണ്ടി മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിനു പകരം മുതിര്‍ന്നവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കുട്ടികള്‍ നിയന്ത്രിക്കുന്ന അക്കൗണ്ടുകള്‍ പ്രചരിപ്പിക്കാനാണ്‌ ഐ.സി.ഐസിഐ ശ്രമിക്കുന്നത്‌. സുരക്ഷയ്‌ക്കുവേണ്ടി ഇത്തരം അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തുമെന്നും ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ വ്യക്തമാക്കി.. രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെയാണെങ്കില്‍ ഈ പരിധി 2 ലക്ഷമായി ഉയര്‍ത്തും.
മൊബൈല്‍ ബാങ്കിങ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിങ്‌ തുടങ്ങി എല്ലാ സേവനങ്ങളും ഇരു ബാങ്കുകളും കുട്ടികള്‍ക്ക്‌ നല്‍കുന്നു. സ്‌കൂള്‍ പരിസരത്തു തന്നെ എ.ടി.എം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച്‌ ബാങ്കുകള്‍ വിവിധ സ്‌കൂളുകളുമായി ചര്‍ച്ച നടത്തുന്നു.
കഴിഞ്ഞ മെയ്‌മാസത്തില്‍ കുട്ടികള്‍ക്കുളള അക്കൗണ്ടിന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആര്‍ ബി ഐ യുടെ നടപടി. ഓവര്‍ഡ്രാഫ്‌റ്റ്‌, ക്രെഡിറ്റ്‌ എന്നീ സൗകര്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്‌ നല്‍കില്ലെന്ന്‌ ആര്‍ബിഐ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (8 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (8 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (9 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (9 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (10 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (10 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (11 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (11 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (11 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (11 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (11 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (12 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (12 hours ago)

Malayali Vartha Recommends