Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്.... ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്​ രൂപയുടെ വ്യാപാരം ഇന്ന്​ ആരംഭിച്ചിത്...​. അമേരിക്കന്‍ ഡോളറിന് 72.36 രൂപയായാണ് ഇന്ന് മൂല്യം ഇടിഞ്ഞത്

03 SEPTEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

  തിരിച്ചുകയറി രൂപ... ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ

നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്​ രൂപയുടെ വ്യാപാരം ഇന്ന്​ ആരംഭിച്ചിത്​. അമേരിക്കന്‍ ഡോളറിന് 72.36 രൂപയായാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. അതായത് ഇന്നു ഒരു ഡോളർ കൊടുത്താൽ 72 രൂപ 23 പൈസ കിട്ടും എന്നാൽ ഇന്നലെ ഒരു ഡോളറിനു 71 .69 പൈസയെ ലഭിക്കുമായിരുന്നുള്ളൂ.. അതായത് ഒരുദിവസം കൊണ്ട് രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞിരുന്നു..

വെള്ളിയാഴ്ച വിപണി അടച്ചതിനുശേഷം അടുത്ത മൂന്നു ദിവസങ്ങളിൽ അവധി ആയിരുന്നു... അതിനുശേഷം ഇന്ന് വിപണി തുറന്നപ്പോഴാണ് ഇത്രയും ഭയാനകമായ ഇടിവ് രൂപയുടെ മൂല്യത്തിൽ കണ്ടത്

ഇതോടെ രാജ്യത്തിന്റെ ഇറക്കുമതി ചെലവുകളില്‍ വന്‍ വര്‍ധനയുണ്ടാകും. ഇത് വിലക്കയറ്റത്തിനും കാരണമായേക്കും. കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന മുല്യശോഷണമാണ് ഇന്ന് രൂക്ഷമായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുതുടങ്ങി ...

രൂപയുടെ മൂല്യതകര്‍ച്ച രൂക്ഷമാകുന്നു എന്ന വാർത്ത ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും .ഇത് പക്ഷെ പ്രവാസികൾക്ക് നല്ലതാണ് ..നാട്ടിലേക്ക് പണം അയക്കുന്നവർക്ക് കൂടുതൽ പണം നാട്ടിൽ കിട്ടുന്നതിന് ഇത് സഹായിക്കും.. പക്ഷെ ബാക്കി എല്ലാ രംഗങ്ങളിലും രൂപയുടെ മൂല്യത്തകർച്ച പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞദിവസം ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമായിരുന്നു. രാജ്യത്തെ ഫാക്ടറി ഉത്പാദനം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച പ്രശ്‌നം ഉണ്ടെന്നതിന്റെ സൂചന നല്‍കി നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും ആഭ്യന്തര ഉത്പാദനത്തിലുണ്ടായ കനത്ത തളര്‍ച്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് ആക്കം കൂട്ടിയതെന്നാണ് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതിന് പുറമെ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും രൂപയുടെ മുല്യം താഴുന്നതിന് കാരണമായി

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ വിലയില്‍ ഈ വര്‍ഷം മാത്രം 3.5 ശതമാനത്തിന്റെ മൂല്യശോഷണമാണ് ഉണ്ടായത്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വില തകര്‍ച്ചയാണ് ഡോളറിനെ അപേക്ഷിച്ച് രൂപയ്ക്ക് ആഗസ്റ്റ് മാസം ഉണ്ടായത്. ഇങ്ങനെ രൂപയുടെ വിലയിലുണ്ടാകുന്ന ഇടിവ് ഇന്ത്യയുടെ ഇറക്കുമതി രംഗത്തെയാണ് ഏറ്റവും ബാധിക്കുക. പ്രത്യേകിച്ചും ക്രൂഡ് ഓയില്‍ പോലുളള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഇതോടെ വര്‍ധിക്കും. ഇത് ഇന്ത്യയുടെ കരുതല്‍ ധന ശേഖരത്തെയും പ്രതികൂലമായി ബാധിക്കും.

വിലക്കയറ്റം ഉണ്ടാകുന്നതോടൊപ്പം വിലക്കയറ്റത്തിനുള്ള സാധ്യത മുന്നിൽകണ്ട്​ വായ്​പപലിശനിരക്കുകൾ ആർ.ബി ഐ ഉയർത്താനുള്ള സാധ്യതയും ഉണ്ട്. രൂപയുടെ ഇടിവ് തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് എന്ത് ചെയ്യുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. വിപണിയില്‍ കൂടുതല്‍ വിദേശ കറന്‍സി എത്തുന്നതിനുള്ള നടപടികളാണ് റിസര്‍വ് ബാങ്കില്‍നിന്ന് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ളത്.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വീണ്ടും കുറവു വരുത്തുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും രൂപയുടെ മൂല്യം കുറഞ്ഞേക്കും . പത്തുവര്‍ഷത്തിനിടെ ഈയിടെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ നേരിയ കുറവ് വരുത്തിയത്.

രൂപയുടെ വിലയിടിയുന്നതിന്റെ ഭാഗമായി ഓഹരി വിപണികളിലും മറ്റും നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങി കൂടുതല്‍ സുരക്ഷിതമായ കറന്‍സിയിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യും. ഓഹരി വിപണികളിലുണ്ടാകുന്ന നഷ്ടത്തിന് കാരണം ഇതുകൂടിയാണ്.

2.28 ബില്ല്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണികളില്‍നിന്ന് പിന്‍വലിക്കപ്പെട്ടത്. രൂപയുടെ വിലക്കയറ്റത്തിലുടെയുണ്ടാകുന്ന നാണയപ്പെരുപ്പം വീണ്ടും ആഭ്യന്തര ഉത്പാദനത്തെയും ബാധിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലേക്ക് രാജ്യത്തെ നയിച്ചേക്കും. 2018 ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും മൂല്യ തകര്‍ച്ച നേരിടുന്ന കറന്‍സികളിലൊന്നായി മാറി നമ്മുടെ രൂപ.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends