Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം

13 JANUARY 2015 09:01 AM IST
മലയാളി വാര്‍ത്ത.

നിയമ ബിരുദധാരികള്‍ക്കു കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം.
ജെഎജി എന്‍ട്രിസ്‌കീം പതിനഞ്ചാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ്(NT)2015 ഒക്‌ടോബര്‍ കോഴ്‌സിലേക്ക് ഉടന്‍ വിജ്ഞാപനം വരും. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി രണ്ട്. ശമ്പളം: 15,600+5,400 രൂപ ഗ്രേഡ് പേ മറ്റാനുകൂല്യങ്ങളും). ഒഴിവ്: പുരുഷന്‍ 10, സ്ത്രീ-4 പ്രായം: 21-27 വയസ്സ്(1988 ജൂലൈ രണ്ടിനു 1994 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം).
വിദ്യാഭ്യാസ യോഗ്യത: 55\'% മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ ബി ബിരുദം(ത്രിവല്‍സരം/പഞ്ചവല്‍സരം). അപേക്ഷകര്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. www.joinindianarmy.nic.in
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.
പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം നല്‍കും. ജഡജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താം. ഇതു സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റ് ഔട്ടിന്റെ രണ്ടു കോപ്പി എടുക്കണം. 

ഒരു പ്രിന്റ് ഔട്ട് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സിലക്ഷന്‍ സെന്ററില്‍ഹാജരാക്കണം. ഒരു പ്രിന്റ് ഔട്ട് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉദ്യാഗാര്‍ഥി കൈയില്‍ കരുതണം. താഴേപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരീക്ഷാകേന്ദ്രത്തിലെത്തുന്ന ഉദ്യോഗാര്‍ഥിയുടെ കൈവശമുണ്ടാകണം.
1. പ്രായം തെളിയിക്കുന്നതിനു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്
2. പ്ലസ് ടു സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ഷീറ്റും
3. എല്‍എല്‍ബി യോഗ്യത തെളിയിക്കുന്നതിനു ഡിട്രി/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും (എല്ലാ വര്‍ഷം/സെമസ്റ്ററുകളിലെയും)
4. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എല്‍എല്‍ബി കോഴ്‌സ് പഠിച്ച സ്ഥാപനത്തിനു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുണ്ടെന്നതിന്റെ സര്‍ട്ടിഫിക്കറ്റ്.
ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിച്ചാല്‍ മതി. വിശദവിവരങ്ങള്‍ക്കു

www.joinindianarmy.nic.in വെബ്‌സൈറ്റ് കാണുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (6 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (6 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (19 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (26 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (40 minutes ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (3 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (3 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (3 hours ago)

Malayali Vartha Recommends