Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കേന്ദ്ര പോലീസ് സേനകളില്‍ 62390 ഒഴിവുകള്‍

29 JANUARY 2015 08:11 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ പുരുഷന്മാര്‍ക്ക് 1077 ഒഴിവുകള്‍, സ്ത്രീകള്‍ക്ക് 149 ഒഴിവുകള്‍ കേന്ദ്ര പോലീസ് സേനകളില്‍ 62, 390 ഒഴിവുകളിലേക്ക് സ്റ്റാഫ്‌സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്), എന്‍ഐഎ, എസ്എസ്എഫ് തുടങ്ങിയ കേന്ദ്ര സേനാവിഭാഗങ്ങളില്‍ കോണ്‍സ്റ്റബിള്‍(ജിഡി) തസ്തികയിലും അസംറൈഫിള്‍സില്‍ റൈഫിള്‍മാന്‍(ജിഡി) തസ്തികയിലുമാണ് അവസരം.
വിവിധ സേനാവിഭാഗങ്ങളിലായി പുരുഷന്മാര്‍ക്ക് 53,857 ഒഴിവുകളും സ്ത്രീകള്‍ക്ക് 8,533 ഒഴിവുകളുമുണ്ട്.
ശാരീരികയോഗ്യത പരിശോധന,കായികക്ഷമത പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.ഒക്‌ടോബര്‍ നാലിന് ദേശീയാടിസ്ഥാനത്തില്‍ വിവിധകേന്ദ്രങ്ങളിലായി എഴുത്തുപരീക്ഷ നടത്തും. ഓണ്‍ലൈന്‍ ആയി മാത്രം അപേക്ഷിക്കുക.
ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഏതാനുംപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കുമാത്രം ഓഫ്‌ലൈന്‍ അപേക്ഷസമര്‍പ്പിക്കാം.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഫെബ്രുവരി23.
ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രമേ അപേക്ഷസമര്‍പ്പിക്കാനാകൂ. അപേക്ഷിക്കുന്ന സംസ്ഥാനവുമായിബന്ധപ്പെട്ട് അധിവാസ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. (കേരളത്തിലെ സ്‌റ്റേറ്റ് കോഡ്: 18,ലക്ഷദ്വീപ് 19)ശമ്പള നിരക്ക്: 5200-20,200 രൂപ(ഗ്രേഡ് പേ: 2000 രൂപ)യോഗ്യത(1.08.2015ന്): മെട്രിക്കുലേഷന്‍/പത്താം ക്ലാസ്ജയം.
പ്രായം (1.08.2015ന്): 18-23.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുംഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്നപ്രായപരിധിയില്‍ ഇളവുണ്ട്.വിമുക്തഭടന്മാര്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കും ഇളവ് ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരിശോധന,കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേന.ശാരീരിക യോഗ്യതപുരുഷന്‍മാര്‍:ഉയരം: 170 സെമീ.നെഞ്ചളവ്: 80 സെമീ.വികസിപ്പിക്കുമ്പോള്‍ 85 സെമീ.(പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം162.5 സെമീ. 76-81 സെമീ)സ്ത്രീകള്‍: -ഉയരം: 157 സെമീ.(പട്ടിക വര്‍ഗക്കാര്‍ക്ക് 150 സെമീ).തൂക്കം ഉയരത്തിന് ആനുപാതികം.
കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടുകണ്ണുകള്‍ക്കും 6/6, 6/9.കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍,പരന്ന പാദം, പിടച്ച ഞരമ്പുകള്‍,കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന വൈകല്യങ്ങളൊന്നും പാടില്ല.
കായികക്ഷമതാ പരീക്ഷ:പുരുഷന്‍മാര്‍: 24 മിനിറ്റില്‍ 5കിലോമീറ്റര്‍ ഓട്ടം.സ്ത്രീകള്‍: എട്ടര മിനിറ്റില്‍ 1.6കിലോമീറ്റര്‍ ഓട്ടം.പരീക്ഷാകേന്ദ്രങ്ങളും സെന്റര്‍കോഡും:തിരുവനന്തപുരം-9211, കൊച്ചി-9204, കോഴിക്കോട്-9206, തൃശൂര്‍-9212.ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക.
അപേക്ഷാഫീസ്: 50 രൂപ.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാന്‍/നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന ഫീസടയ്ക്കണം. സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. www.ssconline.nic.in,www.ssconline2.gov.inഎന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക. പാര്‍ട്ട്1, പാര്‍ട്ട് 2 എന്നിങ്ങനെ രണ്ടുഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്.ഫെബ്രുവരി 21 വരെ പാര്‍ട്ട് 1അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പാര്‍ട്ട് 2 ഭാഗം പൂര്‍ത്തിയാക്കേണ്ട അവസാന തീയതിഫെബ്രുവരി 23.

കേരളത്തിലെ അപേക്ഷകര്‍ അപേക്ഷ അയയ്‌ക്കേണ്ടവിലാസം: Regional Director(KKR), Staff Selection Commission Ist Floor, E-wing, Kendriya Sadan, Koramangala, Bangalore, Karnataka-560034. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം http://www.ssc.nic.inഎന്ന വെബ്‌സൈറ്റില്‍പ്രസിദ്ധീകരിക്കും. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കി മാത്രം അപേക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (9 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (27 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (53 minutes ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (1 hour ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (2 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (3 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (3 hours ago)

Malayali Vartha Recommends