Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാം

02 FEBRUARY 2015 08:55 AM IST
മലയാളി വാര്‍ത്ത.

തീര സംരക്ഷണ സേനയില്‍ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലെ ഒഴിവുകളിലേക്ക് ഉടന്‍ വിജ്ഞാപനമാകും.
അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം 2 /2015 ബാച്ചിലാണു പ്രവേശനം. 2015 ഓഗസ്റ്റില്‍ കോഴ്‌സ് തുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10
യോഗ്യത: കുറഞ്ഞതു മൊത്തം 60% മാര്‍ക്കോടെ പ്ലസ്ടു ജയം. കണക്ക്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഓരോന്നിനും കുറഞ്ഞത് 60% മാര്‍ക്കും നേടിയിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്കും ദേശീയ കായികതാരങ്ങള്‍ക്കും അഞ്ചു ശതമാനം മാര്‍ക്കിളവുണ്ട്
ശമ്പളം: 5200-20300 രൂപ ഗ്രേഡ് പേ 2000 രൂപ , പ്രായം: 18-22, 1993 ഓഗസ്റ്റ് ഒന്നിനും 1997 ജൂലൈ 31നും മധ്യേ ജനിച്ചവര്‍
പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്
ശാരീരിക യോഗ്യതകള്‍
ഉയരം കുറഞ്ഞത് 157 സെ മി ,നെഞ്ചളവ് ആനുപാതികം കുറഞ്ഞത് അഞ്ചു സെ മി വികാസം വേണം.തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.കാഴ്ച ശക്തി 6/6 (Better eye) 6/9 (Worse eye).കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല
സാധാരണ കേള്‍വിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. രോഗങ്ങളോ വൈകല്യങ്ങളോ പകര്‍ച്ച വ്യാധികളെ പാടില്ല.
പരിശീലനം 2015 ഓഗസ്റ്റില്‍ ഐ എന്‍ എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും
തിരഞ്ഞെടുപ്പ് എഴുത്തു പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷ മാര്‍ച്ച് ഏപ്രിലില്‍ നടത്തും. ഇതിനുള്ള കോള്‍ ലെറ്റര്‍ ഇ മെയില്‍ വഴിയോ വെബ്‌സൈറ്റ് മുഖേനയോ ഉദ്യോഗാര്‍ഥിക്ക് അറിയാം
പരീക്ഷാ കേന്ദ്രങ്ങള്‍: വെസ്‌റ്റേണ്‍ സോണില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്. ന്യൂ മാംഗ്ലൂരാണ് തൊട്ടടുത്ത പരീക്ഷാകേന്ദ്രം.കായികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും
1 ഏഴു മിനിറ്റില്‍ 1.6 കിമീ ഓട്ടം
2 20 സ്‌ക്വാറ്റ് അപ്
3. 10 പുഷ് അപ്
അപേക്ഷിക്കേണ്ട വിധം
www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി 2 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥിക്ക് ഇ-മെയില്‍ മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചാല്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഉദ്യോഗാര്‍ഥി റജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതമുള്ള അപേക്ഷയുടെ മൂന്നു പ്രിന്റ് ഒട്ട് എടുക്കണം. ഇതില്‍ മൂന്നിലും നിര്‍ദ്ദിഷ്ട സ്ഥാനത്തു കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം.
ഫോട്ടോകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോള്‍ ഈ പ്രിന്റ് ഔട്ടുകള്‍ ഉദ്യോഗാര്‍ത്ഥി കൈയില്‍ കരുതണം. ഒരു പ്രിന്റ് ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍) എന്നിവയും വയ്ക്കണം.
രേഖകള്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയതാകണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുമില്ലാതെ റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്ക്കായി കയ്യില്‍ കരുതണം
ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്(വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് മുതലായ)ന്റെ അസലും കയ്യില്‍ കരുതണം. അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ പതിച്ച പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്ക്കണം. ഉദ്യോഗാര്‍ഥി ഒരപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക
വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് www.joinindiancoastguard.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (26 minutes ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (40 minutes ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (46 minutes ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (49 minutes ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (58 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (1 hour ago)

20 കാരിയുടെ വയറ്റിൽ നിന്നു  (1 hour ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (1 hour ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (1 hour ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (1 hour ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (1 hour ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

Malayali Vartha Recommends