Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍...അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്...എല്ലാം താത്കാലിക നിയമനങ്ങളാണ്. ......

14 AUGUST 2020 02:52 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍. അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്. എല്ലാം താത്കാലിക നിയമനങ്ങളാണ്. ......

ടെക്നിക്കല്‍ സ്റ്റാഫ്-127
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്- 5, യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഫൈന്‍ ആര്‍ട്സ്/ആര്‍ക്കിടെക്ചര്‍/സിവില്‍ എന്‍ജിനീയറിങ് എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ. ചില ചില തസ്തികകളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്......

സിവില്‍ എന്‍ജിനീയറിങ് വിഭാഗം- 11, യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

കെമിക്കല്‍ എന്‍ജിനീയറിങ്- 6, യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്- 29, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഐ.ടി.യിലോ ബി.ടെക് അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ 15 ഒഴിവുകളുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......


ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-12, യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.....

മെക്കാനിക്കല്‍ എന്‍ജിനീയറിങ്- വിവിധ വിഭാഗങ്ങളിലായി 29 ഒഴിവുകള്‍

മെക്കാനിക്കല്‍ എന്‍ജിനീയറിങ്- വിഷയത്തില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഉള്ളവർക്ക് 15 ഒഴിവുകൾ

കാര്‍പെന്റര്‍-2, മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍-2, വെല്‍ഡിങ്-5,എന്നീ ഒഴിവുകളിലേക്ക് യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ട്രേഡ് സര്‍ട്ടിഫിക്കറ്റ്...

കമ്പ്യൂട്ടര്‍ സയന്‍സ്-1, മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്-1, എന്നീ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

ഫിസിക്‌സ് വിഭാഗത്തിലേക്ക് 8 ഒഴിവുകൾ ... യോഗ്യത: ബി.എസ്സി./എം.എസ്സി. ഫിസിക്‌സ്. കൂടാതെ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

കെമിസ്ട്രി വിഭാഗം-9 ഒഴിവുകൾ...60 ശതമാനം മാര്‍ക്കോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി പാസായവർക്ക് അപേക്ഷിക്കാം ..ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

സ്‌കൂള്‍ ഓഫ് ബയോടെക്നോളജി-2, യോഗ്യത: ലൈഫ് സയന്‍സസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി ബി.എസ്സി./ബി.ടെക് ബയോടെക്നോളജി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.......

സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്- വിഭാഗത്തിൽ 1ഒഴിവ് .. യോഗ്യത: ഒന്നാം ക്ലാസോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി പാസായിരിക്കണം .. പ്രവൃത്തിപരിചയം അഭിലഷണീയം. ......
മേൽ പറഞ്ഞ എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായ പരിധി 27 വയസ്സ്

എംപാനല്‍ ചെയ്യുന്ന ഒഴിവുകള്‍ ഇവയാണ്

റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ഈ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.. , യോഗ്യത: എം.ബി.ബി.എസ്., ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് ..പ്രായപരിധി: 35 വയസ്സ്......

ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റ്, പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം ... യോഗ്യത: പ്ലസ് ടു സയന്‍സ്, ബി.ഫാം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഫാര്‍മസി ഡിപ്ലോമ ..രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്സുകാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം കൂടി വേണം . ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്‍ ഉണ്ടാവണം . പ്രായപരിധി: 27 വയസ്സ്. ......

ലാബ് ടെക്നീഷ്യന്‍ (ക്ലിനിക്കല്‍), യോഗ്യത: ഡി.എം.എല്‍.ടി., ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്. ......

പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റ്, യോഗ്യത: ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാംക്ലാസോടെ ബി.ഇ./ബി.ടെക്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷിക്കാനുള്ള പ്രായപരിധി: 30 വയസ്സ്. ......

ടെക്നിക്കല്‍ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റല്‍ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിലോ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലും ലിനക്‌സിലുമുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്. ......

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റല്‍ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിലോ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്

ലൈബ്രറി അസിസ്റ്റന്റ്, യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി: 30 വയസ്സ്. ......

പമ്പ് ഓപ്പറേറ്റര്‍ (പ്ലംബിങ്/ഇലക്ട്രീഷ്യന്‍), യോഗ്യത: പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമയും/60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും/സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്. ......

പ്രോജക്ട് നെറ്റ് വർക്ക് ടെക്നീഷ്യന്‍, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഹാർഡ് വെയര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ/ബി.സി.എ., ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്. ......

ടെക്നിക്കല്‍ അസിസ്റ്റന്റ്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി., അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്. ......

ടെക്നിക്കല്‍ അസിസ്റ്റന്റ്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി., അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്. ......

ടെക്നിക്കല്‍ അസിസ്റ്റന്റ് (സി.സി.സി.), യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ കമ്പ്യൂട്ടര്‍ ഹാർഡ് വെയര്‍ മെയിന്റനന്‍സിലോ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ./ഡിപ്ലോമ. ലിനക്സ് എന്‍വയോണ്‍മെന്റ് ഫോര്‍ ഡെസ്‌ക്ടോപ്പ് മാനേജ്മെന്റില്‍ ഒരുവര്‍ഷത്തെയും ലിനക്‌സ് സെര്‍വര്‍ ലെവല്‍ ഫോര്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിൽ ഒരുവര്‍ഷത്തെയും ലിനക്‌സ് സെര്‍വര്‍ ലെവല്‍ ഫോര്‍ ക്ലസ്റ്റര്‍ മാനേജ്മെന്റില്‍ രണ്ടുവര്‍ഷത്തെയും പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി: 33 വയസ്സ്..

വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകള്‍ സഹിതം
Assistant Registrar (Establishment),
NIT Calicut, NIT Campus P.O.,
Kozhikode, Kerala - 673601 എന്ന വിലാസത്തില്‍ അയക്കണം.

തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends