Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കരസേനാ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട്; ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ

08 SEPTEMBER 2017 10:26 AM IST
മലയാളി വാര്‍ത്ത

കരസേന റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് വെച്ചു നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ആണ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സോള്‍ജ്യര്‍ ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്‌മെന്‍, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് അവസരം.

കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

സോള്‍ജ്യര്‍ ടെക്‌നിക്കല്‍: മൊത്തം 50 ശതമാനം മാര്‍ക്കോ ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോ ഓരോ വിഷയത്തിനും നേടി ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടി പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.

സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ്: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി 50 ശതമാനം മൊത്തം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായിരിക്കണം. ബി.എസ്‌സി. ബിരുദം (ബോട്ടണി/ സുവോളജി/ ബയോസയന്‍സ്), ഇംഗ്ലീഷ് ഉള്ളവരാണെങ്കില്‍എസ്.എസ്.എല്‍.സി./പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്ക് വേണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.

സോള്‍ജ്യര്‍ ട്രേഡ്‌സ്‌മെന്‍: എസ്.എസ്.എല്‍.സി./പത്താം ക്ലാസ് ജയം. ഹൗസ്‌കീപ്പര്‍ക്കും മെസ്‌കീപ്പര്‍ക്കും എട്ടാം ക്ലാസ് ജയം.

സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍: ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിങ് വിഷയങ്ങളില്‍ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും കൂടി 60 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്കോടെയും പാസ്സായിരിക്കണം. ബി.എസ്.സി. ബിരുദമുണ്ടെങ്കില്‍ നിശ്ചിത ശതമാനത്തില്‍ ഇളവ് ലഭിക്കും.

സോള്‍ജ്യര്‍ ജനറല്‍ഡ്യൂട്ടി: എസ്.എസ്.എല്‍.സി/ മെട്രിക് 45 ശതമാനം മാര്‍ക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. CBSE ക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡിഗ്രേഡ് (3340) ലഭിക്കുകയും ആകെക്കൂടി സി 2 ഗ്രേഡ് അല്ലെങ്കില്‍ 4.75 പോയന്റ് ലഭിക്കുകയും വേണം.

റാലിയില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ ഏഴ് നു മുൻപായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends