Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സൗദിയിൽ സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കുന്നു; മലയാളികളുൾപ്പടെ ഒട്ടേറെ പേർക്ക് ജോലി നഷ്ടപ്പെടും

14 SEPTEMBER 2017 05:47 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ സർക്കാർ മേഖലയിൽ വിദേശികളെ പരമാവധി ഒഴിവാക്കി സൗദിവൽക്കരണം നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പടെ ഒട്ടേറെ വിദേശീയർ പിരിച്ചുവിടൽ ഭീഷണിയെ നേരിടേണ്ടിവരും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ കൂടുതലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്.

യോഗ്യരായ സൗദികളെ കിട്ടാനില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വിദേശികളെ നിയമിക്കുന്നത് സിവിൽ സർവീസ് മന്ത്രാലയം അംഗീകാരം നൽകുകയുള്ളൂ എന്ന് ഡെപ്യൂട്ടി സിവിൽ സർവീസ് മന്ത്രി അബ്ദുല്ല അൽമുലഫി പറഞ്ഞു.

2020 ഓടെ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന 28,000 വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ വകുപ്പുകളുടെ ആവശ്യം മുതൽ വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതു വരെ വിദേശികളെ സാങ്കേതിക സംവിധാനം വഴി നിരീക്ഷിക്കുന്നതിനാണ് പദ്ധതി.

ഇത് നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും ഏകോപനം നടത്തും. മുഴുവൻ സർക്കാർ ജോലികളും സൗദികൾക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടിൽ ഊന്നിയാണ് സൗദിവൽക്കരണ പദ്ധതി നടപ്പാക്കുക.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൊതുഖജനാവിൽ നിന്ന് നേരിട്ട് വേതനം ലഭിക്കുന്ന 75 - ലക്ഷത്തോളം വിദേശികളാണ് രാജ്യത്തുള്ളത്. ഇവരിൽ 90 ശതമാനത്തോളവും ഡോക്ടർമാരും, നഴ്‌സുമാരും യൂനിവേഴ്‌സിറ്റി അധ്യാപകരുമാണ്. സൗദിവത്ക്കരണം പൂർത്തിയാകുന്നതോടെ ഇവർക്ക് ജോലി നഷ്‍ടമാകുമെന്നു മാത്രമല്ല ഭാവിയിൽ സൗദിയിൽ ജോലി സാധ്യതക്കും മങ്ങലേൽക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends