Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോംബും വാതകച്ചോർച്ചയും കണ്ടെത്താൻ ഇനി സ്പൈ ബേർഡ്

23 AUGUST 2017 11:45 AM IST
മലയാളി വാര്‍ത്ത

സാങ്കേതിക രംഗത്തു പുതുതായി ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കോതമംഗലം സ്വദേശി ബിനു കെ.ജോസ്. മൾട്ടി ഫങ്ഷണൽ ഫ്ളൈയിങ് സ്പൈ റോബോർട്ട് എന്ന പേരിൽ ഒരു സ്പൈ ബേർഡ് നെ രംഗത്തിറക്കിയിരിക്കുകയാണ് ഈ മിടുക്കൻ. പെരുമ്പാവൂർ കെ.എം.പി. കോളേജിൽ നിന്ന്‌ ബി.ടെക് പഠിച്ചിറങ്ങിയ ശേഷമാണു ഈ കണ്ടുപിടുത്തം നടത്തിയത്.

ഈ ‘സ്പൈ ബേർഡ്’ ഉപയോഗിച്ച് ടാങ്കർലോറി അപകടമുണ്ടായാൽ വാതകച്ചോർച്ച എവിടെയാണെന്നും എത്ര വ്യാപ്തിയുണ്ടെന്നും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ഒരേ സമയം പറക്കാനും ഓടാനും കഴിയും എന്നത് സ്പൈ ബേർഡിന് മാറ്റു കൂട്ടുന്നു. ഈ റോബോർട്ടിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് ബിനു വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ബോംബിന്റെ സാന്നിധ്യം കണ്ടെത്തി നിർവീര്യമാക്കുന്നതിനും ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്താനുമൊക്കെ സ്പൈ ബേർഡ് നു കഴിയും. രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ ഇതിനെ ഉപയോഗിക്കാൻ കഴിയും. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ അവശ്യ വസ്തുക്കൾ (അര കിലോ തൂക്കം വരെ) ഞൊടിയിടയിൽ എത്തിക്കാനും സ്പൈ ബേർഡിന് കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്. രണ്ട് കിലോമീറ്റർ പരിധിയിൽ ഈ റോബോർട്ടിന്റെ സേവനം ലഭ്യമാക്കാനാകും. 50,000 രൂപയാണ് സ്പൈ ബേർഡിന്റെ നിർമാണച്ചെലവ്. സൈന്യത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും സ്പൈ ബേർഡിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ബിനു കെ. ജോസ് അവകാശപ്പെടുന്നു. എന്തായാലും ഈ കണ്ടുപിടുത്തം പുതിയൊരു മുന്നേറ്റത്തിന് വഴി തെളിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (10 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (19 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (40 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (50 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (58 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends