Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിയര്‍പ്പില്‍ നിന്നും വൈദ്യുതി നിർമിക്കാം; സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലിന്റെ കണ്ടുപിടുത്തം വഴിത്തിരിവാകുന്നു

24 AUGUST 2017 10:48 AM IST
മലയാളി വാര്‍ത്ത

വിയർക്കാത്തവർ ചുരുക്കമായിരിക്കും. വിയർക്കുന്നത് കൊണ്ട് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉണ്ട്. എങ്കിലും വിയർക്കുന്നത് നമുക്ക് ആർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണെന്നതാണ് സത്യം. എന്നാൽ ഇപ്പോൾ വിയർപ്പിനും വിലയുണ്ട് എന്ന് മനസ്സിലാക്കി തരികയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. മനുഷ്യരുടെ വിയർപ്പിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവർ.

മനുഷ്യ വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. സാങ്കേതിക രംഗത്തെ ഒരു വഴിത്തിരിവാണ് ഈ കണ്ടുപിടുത്തം. മനുഷ്യന്റെ വിയര്‍പില്‍ നിന്നും ഒരു എല്‍ഇഡി പ്രകാശിപ്പിക്കാനുള്ള വൈദ്യുതി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കാൻ കഴിയും.

ഇപ്പോൾ നിലവില്‍ ഉള്ള ബയോ ഫ്യുവല്‍ സെല്ലുകളേക്കാള്‍ 10 ഇരട്ടി ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ഈ സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലിന് സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദര്‍ അവകാശപ്പെടുന്നു. അതുകൊണ്ടു തന്നെ ഇതൊരു ചരിത്ര നേട്ടമായി കണക്കാക്കാം. ജൈവ ദ്രവങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ നിലവില്‍ ഉണ്ടെങ്കിലും അവയെ ആവശ്യത്തിനനുസരിച്ച് രൂപമാറ്റം നടത്താനും ചലിപ്പിക്കാനും കഴിയില്ല. എന്നാൽ ഈ പോരായ്മകളെ കവച്ചു വയ്ക്കുന്നതാണ് ഈ സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെൽ. ഇതിനെ ഏതു രീതിയിലും ചലിപ്പിക്കാൻ കഴിയും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ലിതോഗ്രാഫിയുടേയും സ്‌ക്രീന്‍ പ്രിന്റിങിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ത്രിഡി കാര്‍ബണ്‍ നാനോട്യൂബ് അധിഷ്ടിതമായ കാഥോഡിന്റേയും ആനോഡിന്റെയും വ്യൂഹം സൃഷ്ടിച്ച് ഒരു സ്‌ട്രെച്ചബിള്‍ ഇലക്ട്രോണിക് ഫൗണ്ടേഷന്‍ ഈ സാങ്കേതിക വിദഗ്ദര്‍ രൂപം കൊടുത്തത്.

ഇതിന്റെ പ്രവർത്തന രീതി എന്ന് പറയുന്നത് മനുഷ്യന്റെ വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡിനെ ഓക്‌സിഡൈസ് ചെയ്ത് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുന്ന ഒരു എന്‍സൈം ഉപയോഗിച്ചാണ് ഈ ബയോഫ്യുവല്‍ സെൽ പ്രവർത്തിക്കുന്നത്. നിരനിരയായി പരസ്പരം ബന്ധിപ്പിക്കപ്പെട്ട കറുത്ത പുള്ളികളുടെ രൂപത്തിലാണ് ഈ സെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പകുതി പുള്ളികള്‍ വൈദ്യുതി പ്രവഹിപ്പിക്കുന്ന ആനോഡുകളും മറുപകുതി കാഥോഡുകളും ആണ്. സ്പ്രിങു പോലുള്ള സംവിധാനം ഉപയോഗിച്ചു സുരക്ഷാ ക്രമീകരണം ഉറപ്പാക്കിയാണ് ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇനി വിയർപ്പിനെ ഭയക്കേണ്ട. നമുക്കതിനെ ഉപയോഗപ്പെടുത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (18 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (31 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (36 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (47 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends