Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

കാറ്റും പോയി മഴക്കാറും പോയി; കേരളത്തിൽ ആദ്യമായി കൃത്രിമമഴ പരീക്ഷിക്കപ്പെടുന്നു

26 AUGUST 2017 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോൻറെ വീഡിയോ സന്ദേശം..

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

മഴ എന്നും നമുക്കെല്ലാം അത്ഭുതമായ ഒരു പ്രതിഭാസം തന്നെയാണ്. മഴയെ നമ്മൾ സ്നേഹിക്കുന്നുണ്ട്. അലറിപ്പെയ്യുന്ന മഴയാണെങ്കിലും നാം മഴയെ സ്വീകരിക്കുന്നത് മന്ദഹാസത്തോടെയാണ്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. മഴയും മഴമേഘങ്ങളും വിദൂരത്തെവിടെയോ പോയ് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത കാലങ്ങളിൽ നമുക്ക് കിട്ടുന്ന മഴയായിരുന്നു കാർഷിക രാജ്യമായ നമ്മുടെ കേരളത്തെ മുന്നോട്ടു നയിച്ചത്. കൊയ്ത്തും കൊയ്ത്തുപാട്ടും പാടവരമ്പും ഒക്കെ ഓർമയായ് പോലെ മഴയും നമുക്ക് സുന്ദരമായ ഒരു ഓർമയായി മാറുമോ? ചിന്തിക്കേണ്ടിയിരിക്കുന്നു.

തുലാവർഷവും ഇടവപ്പാതിയും നമുക്ക് അന്യമായതോടെ അകലെയല്ലാതെ കൊടും വരുത്തിയെ ചെറുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അതിന്റെ ആദ്യ പടിയായി കൃ​തി​മ​മ​ഴ​ക്കാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ കടക്കുകയാണ്. ‘ക്ലൗ​ഡ് സീ​ഡി​ങ്ങി’​ലൂ​ടെ മ​ഴ​പെ​യ്യി​ക്കാ​നാ​ണ് ശ്ര​മം. സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​വാ​ര​ത്തോ​ടെ മഴ പെയ്യിക്കാനാണ് ശ്രമിക്കുന്നത്.

പ​ത്ത​നം​തി​ട്ട​യി​ലെ ക​ക്കി ഡാമിന്റെ പ​രി​സ​ര​ത്താണ് ‘ക്ലൗ​ഡ് സീഡിങ്ങിന്റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം നടത്തുന്നത്. ഇതിന്റെ ഭാ​ഗ​മാ​യി അനുയോജ്യമായ മ​ഴ​മേ​ഘ​ങ്ങ​ളെ ശാ​സ്ത്ര​ജ്ഞ​ർ വി.​എ​സ്.​എ​സ്.​സി​യു​ടെ റ​ഡാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ നി​രീ​ക്ഷി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ഷ്​​ടാ​വും വി.​എ​സ്.​എ​സ്.​സി മു​ൻ ഡ‍യ​റ​ക്ട​റു​മാ​യ എം.​സി. ദത്തന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലും കെ.​എ​സ്.​ഇ.​ബി​യും സം​യു​ക്ത​മാ​യാ​ണ് പരീക്ഷണങ്ങൾ നടത്തുന്നത്.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കൃതിമ മഴ പെയ്യിച്ചിട്ടുണ്ടെങ്കിലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കേ​ര​ളം ഇ​ത്ത​ര​ത്തി​ലൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് വേദിയൊരുങ്ങുന്നത്. ര​ണ്ടാ​ഴ്ച​മു​മ്പ് ക​ർ​ണാ​ട​ക കൃ​ത്രി​മ​മ​ഴ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ നിന്നെത്തിച്ച ബി.​ക്യൂ 100 വി​മാ​നം വ​ഴി​യാ​ണ് മേ​ഘ​ങ്ങ​ളി​ൽ രാസപദാർത്ഥം തളിച്ചാണ് മഴ പെയ്യിച്ചത്‌. എ​ന്നാ​ൽ ഈ രീതിയിലുള്ള സീ​ഡി​ങ്ങി​ലെ വ​ൻ ചെ​ല​വ് സംസ്ഥാനത്തിന് അപ്രാപ്യമായതിനാൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭൂ​മി​യി​ൽ നി​ന്നു​കൊ​ണ്ടു​ള്ള ക്ലൗ​ഡ് സീ​ഡി​ങ്ങി​നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ശ്രമിക്കുന്നത്.

ക​ക്കി ഡാമിന്റെ പ​രി​സ​ര​ത്ത് പെ​യ്യാ​തെ​നി​ൽ​ക്കു​ന്ന മേ​ഘ​ങ്ങ​ളി​ലേ​ക്ക് സോ​ഡി​യം ക്ലോ​റൈ​ഡോ, പൊ​ട്ടാ​സ്യം ക്ലോ​റൈ​ഡോ ഉ​പ​യോ​ഗി​ച്ചു​ള്ള പു​ക​പ​ട​ല​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​ണ് പ​ദ്ധ​തി. കൃ​ത്രി​മ​മ​ഴ​ക്കാ​യി കെ.​എ​സ്.​ഇ.​ബി ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് എ​ക്സോ​ട്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25.14 കോ​ടി വ​ക​യി​രു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​ഥ​മി​ക​പ​രീ​ക്ഷ​ണ​ത്തി​ന് അ​ഞ്ച് കോ​ടി​യി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​രൂ എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ.

ക​ക്കി ഡാ​മി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കഴിയാതെ വന്നാൽ തി​രു​വ​ന​ന്ത​പു​രം പേ​പ്പാ​റ ഡാ​മാ​യി​രി​ക്കും പ​രീ​ക്ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്നത്. സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ 70 ശ​ത​മാ​ന​വും ജൂ​ൺ ഒ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ ല​ഭി​ക്കു​ന്ന ഇ​ട​വ​പ്പാ​തി​യെ ആ​ശ്ര​യി​ച്ചാ​ണ്. എന്നാൽ ഈ​വ​ർ​ഷം ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 25 വ​രെ 25.59 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇതുമൂലം ഉണ്ടാകാവുന്ന ദുരന്തങ്ങൾ മുൻകൂട്ടി കണ്ടാണ് ഇ​ട​വ​പ്പാ​തി അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കൃ​ത്രി​മ​മ​ഴ​ പെയ്യിക്കാൻ സ​ർ​ക്കാ​ർ തീരുമാനമെടുത്തത്.

എ​ന്താ​ണ് ‘ക്ലൗ​ഡ് സീ​ഡി​ങ്’?

മേ​ഘ​ങ്ങ​ള്‍ മ​ഴ ചൊ​രി​യ​ണ​മെ​ങ്കി​ല്‍ അ​വ​യി​ലെ ജ​ല​ക​ണി​ക​ക​ള്‍ക്ക് വ​ലു​പ്പ​വും ഭാ​ര​വും കൂ​ട​ണം. എന്നാൽ പ​ല​പ്പോ​ഴും മ​ഴ​പെ​യ്യാ​തെ മേ​ഘ​ങ്ങ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​ങ്ങി​നി​ല്‍ക്കും. ഈ ​അ​വ​സ്ഥ​യി​ലാണ് ‘ക്ലൗ​ഡ് സീ​ഡി​ങ്’ ആവശ്യമായി വരുന്നത്. മഴ പെയ്യുന്നതിനുവേണ്ടി മേ​ഘ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഒ​രു​ത​രം ‘വി​ത്തു​വി​ത​യ്ക്ക​ല്‍’ അതാണ് ‘ക്ലൗ​ഡ് സീ​ഡി​ങ്’ കൊണ്ട് അർത്ഥമാക്കുന്നത്. മേ​ഘ​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് സി​ല്‍വ​ര്‍ അ​യ​ഡൈ​ഡ്, ക​റി​യു​പ്പ്, സോ​ളി​ഡ് കാ​ര്‍ബ​ണ്‍ ഡ​യോ​ക്സൈ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ സൂ​ക്ഷ്മ​ക​ണ​ങ്ങ​ള്‍ വി​ത​റി അ​വ​യെ മ​ഴ​ത്തു​ള്ളി​യാ​ക്കി മാ​റ്റു​ന്നു. സംവഹണകാറ്റിന്റെ സഹായം കുടി ഉണ്ടെങ്കിലേ ഈ പരീക്ഷണം സാധ്യമാകു. മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത 20--25 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളൂ. എന്നാലും നമുക്ക് ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം. നല്ലൊരു മഴയ്ക്കായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (12 minutes ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (25 minutes ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (41 minutes ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (57 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (1 hour ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (1 hour ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (2 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (2 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (3 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (3 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

Malayali Vartha Recommends