Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധ്രുവപ്രദേശത്തെ രാജകുമാരി 900 വർഷമായി ഇവിടെ ഉറങ്ങുന്നു

30 AUGUST 2017 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം

സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ആര്‍ട്ടികിനോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നും 900 വര്‍ഷത്തോളം പഴക്കമുള്ള യുവതിയുടെ മമ്മി ലഭിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ കാലാന്തരത്തില്‍ അഴുകിയെങ്കിലും മുഖത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. നീണ്ട കൺ പീലികളും മുടിയും അവരുടെ സൗന്ദര്യത്തിന്റെ ഓർമ്മപ്പെടുത്തലുകളായി ഇപ്പോഴും ഉണ്ട്.

സംസ്‌ക്കാര സമയത്ത് മുഖത്ത് വെച്ച ചെമ്പ് തകിടും രോമ കുപ്പായവുമാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി'യുടെ മുടിയും പല്ലും മുഖത്തിന്റെ ആകൃതിയും കണ്‍പീലിയും വരെ ഇത്രയും കാലം സംരക്ഷിച്ചത്.

12 -)൦ നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 35 വയസ് കണക്കാക്കുന്ന യുവതിയുടെ മൃതദേഹം മൂന്ന് ഡസനോളം പുരുഷന്മാരുടെ ശവശരീരങ്ങള്‍ക്കൊപ്പമാണ് സംസ്‌ക്കരിച്ചിരിക്കുന്നത്. തികച്ചും യാദൃശ്ചികമായി പ്രകൃതി തന്നെയാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി' എന്ന് ഗവേഷകര്‍ പേരിട്ട യുവതിയുടെ ശരീരത്തെ നൂറ്റാണ്ടുകളോളം സംരക്ഷിച്ചത്. ധ്രുവപ്രദേശത്തോട് ചേര്‍ന്ന് വേട്ടയും മീന്‍ പിടുത്തവും ഉപജീവനമാര്‍ഗ്ഗമായ കഴിഞ്ഞിരുന്ന ഒരു ഗോത്രത്തിലെ അംഗമായിരുന്നു ഈ യുവതിയെന്നാണ് കരുതപ്പെടുന്നത്.

ഈ മമ്മി ലഭിച്ച പ്രദേശത്തു നിന്നും നേരത്തെ പുരുഷന്മാരുടെയും ഒരു കുഞ്ഞിന്റെയും സംസ്‌ക്കരിച്ച ശരീരങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇത് പുരുഷന്മാരുടേയും കുഞ്ഞുങ്ങളുടേയും ശ്മശാനമാണെന്ന ധാരണയാണ് പുരാവസ്തു ഗവേഷകര്‍ക്കുണ്ടായിരുന്നത്. ഈ ധാരണയെ തന്നെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലെന്ന് റഷ്യന്‍ പുരാവസ്തുഗവേഷകന്‍ അലക്‌സാണ്ടര്‍ ഗുസേവ് പറയുന്നു. കാര്യമായ ക്ഷതമേല്‍ക്കാതെ പ്രകൃതി സംരക്ഷിച്ച ഈ മമ്മിയുടെ യഥാര്‍ഥ മുഖരൂപം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

രണ്ട് ശവകുടീരങ്ങളില്‍ നിന്നാണ് യുവതിയുടേയും കുഞ്ഞിന്റേയും മമ്മികള്‍ ലഭിച്ചത് അതുകൊണ്ടുതന്നെ ഇവര്‍ക്ക് ബന്ധമില്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍. അതേസമയം ഈ യുവതിക്ക് ഗോത്രത്തില്‍ പ്രത്യേക സ്ഥാനം ലഭിച്ചിരുന്നതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം അടക്കം ചെയ്തതെന്നും കരുതപ്പെടുന്നു. ഈ മമ്മികള്‍ ലഭിച്ച പ്രദേശത്തു നിന്നും 3700 മൈല്‍ അകലെയുള്ള പേര്‍ഷ്യയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അനുമാനമുണ്ട്. മമ്മികളില്‍ നിന്നും ലഭിച്ച വെങ്കല പാത്രങ്ങളാണ് ഈ അനുമാനത്തിന് പിന്നില്‍.

കൃത്രിമമായി നിര്‍മിക്കുന്നവയും പ്രകൃതി തന്നെ ഒരുക്കി വെക്കുന്നതുമായ രണ്ട് തരം മമ്മികളാണ് പ്രധാനമായുമുള്ളത്. മനുഷ്യന്‍ കൃത്രിമസാഹചര്യങ്ങളൊരുക്കി സൂക്ഷിച്ച മമ്മികളുടെ ഏറ്റവും വലിയ ഉദാഹരണം ഈജിപ്ഷ്യന്‍ മമ്മികളാണ്. 

അനുകൂല സാഹചര്യങ്ങളില്‍ കാലം കാത്തുവെച്ച അദ്ഭുതത്തിനുള്ള ഉദാഹരണമാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി' എന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends