Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

സൗരയൂഥത്തിൽ പുതിയൊരു ‘നിഗൂഢ ഗ്രഹം’; തെളിവുകൾ നിരത്തി ഗവേഷകർ

19 OCTOBER 2017 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധമേഖലയില്‍ വാര്‍ത്താവിനിമയം സുഗമമാക്കുന്നതിനായി പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണുമായി അമേരിക്ക

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ നിയന്ത്രിക്കുന്ന കാലം എത്തുന്നു, കാലിഫോര്‍ണിയക്ക് മുകളിലെ വിമാന പാതയിലൂടെ വിജയകരമായി സഞ്ചരിച്ചത് ഒരു പൈലറ്റില്ലാ വിമാനം

മനുഷ്യര്‍ ചിപ്പ് ധാരികളായി ജീവിക്കുന്ന കാലം വന്നുകൊണ്ടേ ഇരിക്കുന്നു...!ചിപ്പു ധാരികള്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും, ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട, പക്ഷേ ഹാക്കു ചെയ്യപ്പെട്ടാല്‍ ഇവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനാവും!

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

പറക്കും തളികയല്ല, ഇനി പറക്കും ടാക്സിയുടെ കാലം ; നാസയും ഊബറും കൈകോര്‍ക്കുന്നു

ജ്യോതിശാസ്ത്ര മേഖലയിൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തവുമായി കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. നവഗ്രഹങ്ങൾ ഉണ്ടായിരുന്ന സൗരയൂഥത്തിൽ നിന്നും പ്ലൂട്ടോയെ കുള്ളൻ ഗ്രഹം ആക്കി തരംതാഴ്ത്തിയ ശേഷം ഉണ്ടായ ഒരു പ്രധാന കണ്ടുപിടുത്തം കൂടിയാണിത്. എന്താന്നല്ലേ? സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിനും ഏറെ അപ്പുറത്ത്, ഒരു കൂറ്റൻ ഗ്രഹം ഉണ്ട് എന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.

നെപ്ട്യൂണിൽ നിന്നും വളരെ അകലെയായി നോക്കെത്താദൂരത്തു ആണ് ഇതിന്റെ സ്ഥാനം എങ്കിലും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ വരെ സ്വാധീനിക്കാൻ തക്ക ശക്തിയുള്ളതാണ് ഇത് എന്നാണ് ഗവേഷകരുടെ നിഗമനം.
മാത്രവുമല്ല ഗ്രഹങ്ങളുടെയും മറ്റ് ബാഹ്യാകാശ വസ്തുക്കളുടെയും ചലനങ്ങളെ സ്വാധീനിക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ട്. പ്ലാനറ്റ് 9 എന്നാണ് ഈ ഗ്രഹത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സൂര്യനും നെപ്ട്യൂണിനും ഇടയിലുള്ള അകലത്തേക്കാൾ പത്തുമടങ്ങ് ദൂരെയാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്നാണ് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് ഗവേഷകർ തങ്ങളുടെ പഠന റിപ്പോർട്ടിലൂടെ വെളിപ്പെടുത്തുന്നത്.

ഭൂമിയെക്കാൾ 10 മടങ്ങ് വലിപ്പം ഉണ്ട് പ്ലാനറ്റ് 9 നു എന്നാണ് ശാസ്ത്ര മതം. കോൺസ്റ്റന്റൈൻ ബാറ്റിജിൻ എന്ന ഗവേഷകനാണ് ഒൻപതാം അദൃശ്യ ഗ്രഹമുണ്ടെന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിനൊപ്പമുള്ള മൈക് ബ്രൗൺ, ആണ് പ്ലൂട്ടോയ്ക്ക് ഗ്രഹങ്ങളുടെ സ്വഭാവമില്ലെന്നും സൗരയൂഥത്തിൽ നിന്നു പുറത്താക്കി കുള്ളൻ ഗ്രഹമായി ‘തരംതാഴ്ത്തണ’മെന്നും ആദ്യമായി ആവശ്യപ്പെട്ടത്. പ്ലാനറ്റ് 9 എന്നത് ആദ്യം ഒരു ഊഹം മാത്രമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിനെ സാധൂകരിക്കുന്ന അഞ്ചോളം തെളിവുകളുമായാണ് ഇത്തവണ അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്.

നെപ്ട്യൂണിനപ്പുറത്തുള്ള ബാഹ്യാകാശ വസ്തുക്കളുടെ നിരീക്ഷണത്തിലൂടെയാണ് ഗവേഷകർ എങ്ങനെ ഒരു പ്രസ്താവനയിൽ എത്തിയത്. ഇവരെക്കൂടാതെ ധാരാളം പേർ പ്ലാനറ്റ് 9 നെ നിരീക്ഷിക്കാനായി രംഗത്തുണ്ട്. എങ്കിലും ഇതുവരെ ലഭിച്ച വിവരങ്ങളെ കൃത്യമായി അപഗ്രഥിച്ചെടുത്താൽ മാത്രമേ പ്ലാനറ്റ് 9 സത്യമോ മിഥ്യയോ എന്ന് അറിയാൻ കഴിയൂ. ഇനിയും മരീചികയായി തുടരുന്ന ഈ ഗ്രഹത്തിന്റെ സാന്നിധ്യം കൂടുതലായി അറിയാനുള്ള ശ്രമത്തിലാണ് ഗവേഷകർ. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. പ്ലാനറ്റ് 9 പ്ലൂട്ടോക്ക് പകരക്കാരനാകുമോ എന്നറിയാനും നമുക്കു കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (4 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (4 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (5 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (5 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (5 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (5 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (5 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (5 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (5 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (6 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (6 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (7 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (7 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (7 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (7 hours ago)

Malayali Vartha Recommends