Widgets Magazine
18
Sep / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം; വിദേശികള്‍ ജോലി ചെയ്തിരുന്ന സ്വദേശി നിയമനം; 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്


നാട്ടുകാര്‍ക്കു വേണ്ടി മരിയ്ക്കാന്‍ തയ്യാറെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തും; എം.പിയുടെ വൈകാരികമായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


തന്‍റെ അഭിഭാഷകർ കണ്ട ദൃശ്യങ്ങൾ ചിത്രീകരിച്ചത് നിർത്തിയിട്ട വാഹനത്തിലാണെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചത്.. അങ്ങനെയെങ്കിൽ നടന്നത് പീഡനമല്ല , ഉഭയ സമ്മതപ്രകാരം ആയിരുന്നെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു..


മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി ..


മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്ദനത്തിനിരയായ 40 പേര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു

കഷണ്ടിക്കാര്‍ക്ക് ആണത്തം കൂടുമോ...?

15 MARCH 2018 01:06 PM IST
മലയാളി വാര്‍ത്ത

കഷണ്ടിയുള്ളവര്‍ക്ക് പുരുഷത്വം കൂടുതലാണെന്ന് സമൂഹത്തിന് ഒരു ധാരണയുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് അവരില്‍ കൂടുതലാണ് എന്നതാണ് അങ്ങനെയൊരു ധാരണ പരക്കാനിടയാക്കിയത്. ടെസ്റ്റോസ്റ്റീറോണിന്റെ ആധിക്യം അവര്‍ക്ക് കൂടുതല്‍ പൗരുഷ സൗന്ദര്യം നല്‍കുന്നുവെന്നും, അവരുടെ ലൈംഗികാഭിവാഞ്ഛ ഉയര്‍ത്തുന്നുവെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ അത് അവര്‍ക്ക് മുടി കൊഴിച്ചിലിനും ഇടയാക്കുകയും ചെയ്യുന്നുണ്ട് എന്നതിനാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ കഷണ്ടിക്കാരായി മാറുന്നുമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ വാസ്തവം അല്പം കൂടി സങ്കീര്‍ണ്ണമാണ്.

കഷണ്ടിയ്ക്ക് ടെസ്റ്റോസ്റ്റീറോണുമായി ബന്ധമുണ്ട് എന്നത് സത്യം തന്നെയാണ്. 1960-ല്‍ ജെയിംസ് ബി ഹാമില്‍ട്ടണ്‍ എന്ന ഡോക്ടര്‍ കാസ്‌ട്രേഷന് (ഷണ്ഡനാക്കല്‍) വിധേയരാകാന്‍ തയ്യാറെടുക്കുകയായിരുന്ന 21 യുവാക്കളില്‍ ഒരു പഠനം നടത്തി. ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഗുരുതരമായ പെരുമാറ്റ വൈകല്യമോ മാനസിക രോഗങ്ങളോ ഉള്ളവരെ പുരാതന കാലത്ത് കാസ്‌ട്രേഷന് വിധേയമാക്കാറുണ്ടായിരുന്നു. ഈ ചെറുപ്പക്കാരെ തുടര്‍ന്നുള്ള 18 വര്‍ഷക്കാലത്തോളം അദ്ദേഹം നിരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ എത്ര പ്രായമേറിയിട്ടും ഇവരില്‍ കഷണ്ടി ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. എന്നാല്‍ സമപ്രായക്കാരായ മറ്റു യുവാക്കള്‍ (കാസ്‌ട്രേഷന് വിധേയരാകാത്തവര്‍) ടെസ്റ്റോസ്റ്റീറോണ്‍ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു എന്നും അവര്‍ക്ക് കഷണ്ടി ബാധിച്ചു തുടങ്ങിയതായും അദ്ദേഹം മനസ്സിലാക്കി.

ടെസ്റ്റോസ്റ്റീറോണും കഷണ്ടിയും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് ആദ്യമായി പറഞ്ഞത് ഹാമില്‍ട്ടണായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഹിപ്പോക്രാറ്റിസും അരിസ്‌റ്റോട്ടിലും ഇതേ വസ്തുത സമര്‍ത്ഥിച്ചിരുന്നു. ഹാമില്‍ട്ടണ്‍ പറഞ്ഞത് ടെസ്റ്റോസ്റ്റീറോണിന്റെ ആധിക്യം മൂലം കഷണ്ടിയുണ്ടാകുന്നുവെന്നാണ്. എന്നാല്‍ വാസ്തവത്തില്‍ ടെസ്‌റ്റോസ്റ്റീറോണിന്റെ നില എങ്ങനെയാണ് എന്നത് വിഷയമല്ല. ടെസ്‌റ്റോസ്റ്റീറോണ്‍ ഉണ്ടായിരുന്നാല്‍ മതി കഷണ്ടി എത്തിക്കോളുമത്രേ. കാസ്‌ട്രേഷന് വിധേയരായവരില്‍ ടെസ്‌റ്റോസ്റ്റീറോണ്‍ ഉണ്ടാകുന്നേയില്ല എന്നിതിനാല്‍ അവര്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നുമില്ല,.കഷണ്ടി ബാധിക്കുന്നുമില്ല.

രക്തക്കുഴലുകളില്‍ കൂടി ചംക്രമണം ചെയ്യുന്ന ടെസ്‌റ്റോസ്റ്റീറോണിന്റെ അളവല്ല കഷണ്ടിയെ നിര്‍ണ്ണയിക്കുന്നത്. ഒരു വ്യക്തിയുടെ ജനിതക ഘടനയ്ക്കും ഇതില്‍ കാര്യമായ സ്വാധീനമുണ്ട്. രോമ കൂപങ്ങള്‍ക്ക് ചുറ്റുമായി ചംക്രമണം ചെയ്യുന്ന, ടെസ്റ്റോ സ്റ്റീറോണിനോട് സംവേദിയായ ജീനുകളും ഇതിനു കാരണമാകുന്നുണ്ട്.

പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ലെങ്കിലും ടെസ്റ്റോസ്റ്റീറോണിനെ ഡൈ ഹൈഡ്രോ ടെസ്റ്ററോണ്‍ ആക്കി മാറ്റുന്ന ഒരു എന്‍സൈമിനും ഇതില്‍ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവ ചില രോമ കൂപങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തിന് തടസ്സമുണ്ടാക്കി, രക്തവും പോഷണവും തടഞ്ഞുകൊണ്ട് ആ രോമ കൂപങ്ങളെ ചുരുങ്ങുവാന്‍ ഇടയാക്കുന്നു. രോമ കൂപങ്ങള്‍ ചുരുങ്ങുമ്പോള്‍ ഇവയിലെ രോമങ്ങളുടെ വളര്‍ച്ചാ ചക്രം ചെറുതാകുകയും തല്‍ഫലമായി ഇവയിലൂടെ പുതുതായി ഉണ്ടായി വരുന്ന രോമങ്ങള്‍ നേര്‍ത്തതായിരിക്കുകയും ചെയ്യും.

അങ്ങനെ നേര്‍ത്ത് നേര്‍ത്ത് ഏറ്റവും കനം കുറഞ്ഞതും നീളം കുറഞ്ഞതുമായ മുടിയിഴകള്‍ മാത്രം തലയോട്ടിയില്‍ അവശേഷിക്കും. ഒടുവില്‍ ആ രോമ കൂപം തന്നെ ഇല്ലാതാവുകയും അവിടെ നിന്നുമുള്ള രോമ വളര്‍ച്ച നില്‍ക്കുകയും ചെയ്യുന്നു. ഇത് ആദ്യം തലയോട്ടിയുടെ മുന്‍ഭാഗത്ത് സംഭവിക്കുകയും പിന്നീട് പിന്‍തലയിലേയ്ക്ക് ബാധിക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് പുരുഷന് കഷണ്ടി ബാധിക്കുന്നതിന്റെ പാറ്റേണ്‍.

പുരുഷന്‍ ഡൈ ഹൈഡ്രോ ടെസ്‌റ്റോസ്റ്റീറോണിനോട് പുരുഷന്മാര്‍ ജനിതകപരമായി കൂടുതല്‍ സംവേദിയാണ്. എന്നാല്‍ താടിയിലുള്ള രോമ കൂപങ്ങളില്‍ ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. തന്മൂലമാണ് കഷണ്ടി ബാധിച്ചു കഴിഞ്ഞാലും മുഖ രോമങ്ങള്‍ വളരുന്നത്.

അങ്ങനെ ടെസ്‌റ്റോസ്റ്റീറോണിന്റെ സ്വാധീനത്തെ കുറിച്ചുള്ള തിയറികള്‍ വികസിച്ചതോടെ കഷണ്ടി ചികിത്സയ്ക്കും ധാരാളം മാര്‍ഗ്ഗങ്ങളുണ്ടായി. 1960-കളില്‍ തലയോട്ടിയില്‍ നേരിട്ട് ടെസ്‌റ്റോസ്റ്റീറോണ്‍ കടത്തി വിട്ട് കഷണ്ടിത്തലയില്‍ രോമം വീണ്ടും കിളിര്‍പ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നിരുന്നു. ആദ്യം ഒരു ഓയിന്‍മെന്റിന്റെ രൂപത്തിലാണ് ടെസ്റ്റോസ്റ്റീറോണ്‍ നല്‍കിയത്. എന്നാല്‍ അത് വല്ലാത്ത മെഴുക്ക് അവശേഷിപ്പിച്ചതിനാല്‍ ഗവേഷണവുമായി സഹകരിക്കാന്‍ പുരുഷന്മാര്‍ തയ്യാറായില്ല. പിന്നീട് ഓയിന്‍മെന്റ് മാറ്റി ക്രീം ഉപയോഗിച്ച് പരീക്ഷണം സജ്ജമാക്കിയെങ്കിലും പരീക്ഷണകാലമായ പത്തു മാസത്തിനു മുമ്പേ പുരുഷന്മാര്‍ അതുപേക്ഷിച്ചു പോയി. മുടി വീണ്ടും കിളിര്‍പ്പിക്കാന്‍ ക്രീം ഇടയാക്കിയില്ലെങ്കിലും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഇത് ഇടയാക്കിയതായി തോന്നുന്നുവെന്ന് കുറച്ചു കാലത്തേക്കെങ്കിലും പരീക്ഷണത്തില്‍ സഹകരിച്ച പുരുഷന്മാര്‍ പറഞ്ഞു. എന്നാലും ഈ വസ്തുത ഗവേഷകമാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

എന്നാല്‍ മുടി കൊഴിച്ചില്‍ അധികം ഇല്ലാത്തവരില്‍ ടെസ്‌റ്റോസ്റ്റീറോണിനെ പരിവര്‍ത്തനം ചെയ്യിക്കുന്ന എന്‍സൈമിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ എന്‍സൈമിനെ ബ്‌ളോക്ക് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. ഫൈനാസ്റ്റെറൈഡ് എന്ന ഒരു ചികിത്സാരീതി ഇതിനനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഈ മാര്‍ഗ്ഗം വളരെ ചെലവേറിയതാണെന്നും ഈ ചികിത്സ പകുതിക്കു വച്ച് നിര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ പുനരാരംഭിക്കുമെന്നും കണ്ടെത്തി.

മുടി വളര്‍ച്ച നിന്നു പോകുന്നതെങ്ങനെയെന്ന് കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ഇപ്പോഴും പരിശ്രമങ്ങള്‍ തുടരുകയാണ്. 2010-ല്‍ തലയോട്ടിയില്‍ മുടി ഉള്ളയിടവും ഇല്ലാത്ത ഇടവും പരിശോധിച്ചപ്പോള്‍ രണ്ടിടങ്ങളിലേയും രോമകൂപങ്ങളില്‍ അപ്പോഴും മൂലകോശങ്ങള്‍ കാണപ്പെടുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍ കഷണ്ടി ബാധിത ഇടങ്ങളിലുള്ള മൂലകോശങ്ങള്‍ പ്രോജനിറ്റര്‍ കോശങ്ങള്‍ എന്ന നിലയിലേയ്ക്ക് വളരുന്നില്ലെന്ന് അവര്‍ക്ക് മനസ്സിലായി. ഇതില്‍ നിന്നും രോമ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഘടകമെന്തോ, അതിനെ തടയുവാനോ പുതുതായി രോമ വളര്‍ച്ച ഉണ്ടാക്കുവാനോ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞേക്കും എന്നൊരു പ്രതീക്ഷയുണ്ടാവാന്‍ ഈ കണ്ടെത്തലിന് സാധിച്ചിട്ടുണ്ട്. അത്തരമൊരു വളര്‍ച്ച തുടങ്ങി വയ്ക്കാനിടയാക്കുന്ന എന്തെങ്കിലും പ്രോട്ടീനുകള്‍ കണ്ടെത്താനാകുമോ എന്ന പരീക്ഷണത്തിലാണ് ഗവേഷകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം; വിദേശികള്‍ ജോലി ചെയ്തിരുന്ന സ്വദേശി നിയമനം; 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്  (6 hours ago)

നാട്ടുകാര്‍ക്കു വേണ്ടി മരിയ്ക്കാന്‍ തയ്യാറെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തും; എം.പിയുടെ വൈകാരികമായ കുറിപ്  (6 hours ago)

സ്ത്രീപുരുഷ വിവാഹപ്പൊരുത്തത്തിന്റെ യാഥാർഥ്യങ്ങൾ ... വിവാഹപ്പൊരുത്തത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ...  (7 hours ago)

'ആഗോളതലത്തിൽ അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം മികച്ചത്'' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (10 hours ago)

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉഭയ സമ്മത പ്രകാരമെന്ന് ദിലീപ്  (10 hours ago)

ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടോ ? അമേരിക്കന്‍ ബഹിരാകാശ യാത്രികനോട് ബ്രാഡ് പിറ്റിൻറെ ചോദ്യം ; മറുപടി ഇങ്ങനെ  (10 hours ago)

ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌  (11 hours ago)

മോദി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ തിക്കും തിരക്കും; പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,​മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിൽ; പിണറായിയുടെ  (11 hours ago)

അസ്ത്ര മിസൈൽ പരീക്ഷണ വിക്ഷേപണം വൻ വിജയം; പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ  (11 hours ago)

ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും കുരുക്കിൽ; മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ വെട്ടിലാക്കി കട്ടപ്പന സ്വദേശിയുടെ  (11 hours ago)

രക്തം ചീന്താത്ത കശ്മീർ; ജ​മ്മു കാ​ശ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലായതായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ  (11 hours ago)

എങ്ങും എത്താതെ മരട് -കിടപ്പാടം പോകുമോ എന്ന ആശങ്കയിൽ താമസക്കാർ  (11 hours ago)

മാർ ഇവാനിയോസ് കോളജ് ക്യാമ്പസിൽ വാഹനാപകടം ; രണ്ട് വിദ്യാർഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു  (11 hours ago)

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ  (11 hours ago)

'കുടുക്ക്' പാട്ടിന്കിടിലൻ ഡാന്‍സുമായി പള്ളീലച്ചൻ; വീഡിയോ വൈറൽ  (11 hours ago)

Malayali Vartha Recommends