Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷ : ഹാൾടിക്കറ്റ് ഏപ്രില്‍ എട്ടു മുതൽ

10 MARCH 2018 11:44 AM IST
മലയാളി വാര്‍ത്ത

ഉദ്യോഗാർത്ഥികൾ ഏറെ കാത്തിരുന്ന കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷ മേയ് 12 ന് ആയിരിക്കുമെന്ന് പി എസ്‌ സി അറിയിച്ചു. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയവയിലേക്കും (കാറ്റഗറി നമ്പർ 399/2017), കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിലേക്കും (കാറ്റഗറി നമ്പർ 400/2017) പൊതു പരീക്ഷ ആയിരിക്കും.

ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ്– സ്പെറി. എസ്‌ടി (കാറ്റഗറി നമ്പർ 396/2017), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ (കാറ്റഗറി നമ്പർ 534/2017) തസ്തികകളിലേക്കുള്ള പരീക്ഷയും ഇതോടൊപ്പം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷ സമയം ഉച്ചക്ക് 1 -30 മുതൽ 3 -15 വരെ ആയിരിക്കും.

ഈ പ്രാവശ്യം മുതൽ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിൽ മലയാളഭാഷയിൽ നിന്നുള്ള 10 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ബിരുദനിലവാരത്തിലുള്ള പരീക്ഷകളിൽ ഉൾപ്പെടുത്തിയിരുന്ന സാമൂഹികക്ഷേമ പദ്ധതികൾ എന്ന വിഷയം ഒഴിവാക്കിയാണ് മലയാള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. ഭാഷാന്യൂനപക്ഷങ്ങൾക്ക് തമിഴിലും കന്നടയിലും ചോദ്യങ്ങൾ ലഭ്യമാക്കും.
സിലബസിനെ 10 മേഖലകളായാണ് തരംതിരിച്ചിട്ടുള്ളത് . ഇവ ഓരോന്നിലും നിന്നും 10 ചോദ്യങ്ങൾ വീതം പരീക്ഷയിൽ ഉൾപ്പെടുത്തും.
ബിരുദനിലവാരത്തിലുള്ള പരീക്ഷകൾക്ക് പ്രാഥമിക, മെയിൻ പരീക്ഷകൾ നടത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും ഒബ്ജക്ടീവ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഉദ്യോഗാർഥികൾ ഏപ്രില്‍ 22നകം ഡൗൺലോഡ് ചെയ്യണം. അപേക്ഷകർക്ക് ഏപ്രില്‍ എട്ടു മുതൽ 22 വരെ തങ്ങളുടെ ഒറ്റത്തവണ റജിസ്ട്രേഷനിൽ ഹാൾടിക്കറ്റ് ലഭ്യമാക്കും. ഇത് ഏപ്രിൽ 22 രാത്രി 12നകം ജനറേറ്റ് ചെയ്തിരിക്കണം. അല്ലാതെയുള്ളവർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ല. വിവിധ തസ്തികകൾക്ക് അപേക്ഷ നൽകിയ ശേഷം ധാരാളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതാതിരിക്കുന്നത് പിഎസ്‌സിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ പരീഷ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ രണ്ടു കാറ്റഗറികളിലുമായി 11,98,405 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത് കെഎസ്എഫ്ഇ, കെഎസ്ഇബി, തൃശൂർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 6,03,496 പേരും കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയവയിലേക്ക് 5,94,909 പേരും അപേക്ഷ നൽകിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ ജൂണിൽ നടത്തുമെന്നും സൂചനയുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ അതേ സിലബസിൽ തന്നെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും നടത്തുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends