ഉറങ്ങാൻ പോകുന്നു എന്ന് ഭാര്യയോട് പറഞ്ഞ് യുവനടൻ നടന്നുപോയത് മരണത്തിലേക്ക് .... ആളുകൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അശുതോഷ് ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചതെന്തിന് എന്ന അമ്പരപ്പിൽ കൂട്ടുകാർ

ഉറങ്ങാൻ പോകുന്നു എന്ന് ഭാര്യയോട് പറഞ്ഞ് യുവനടൻ നടന്നുപോയത് മരണത്തിലേക്ക് .... ആളുകൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അശുതോഷ് ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചതെന്തിന് എന്ന അമ്പരപ്പിൽ കൂട്ടുകാർ
മറാത്തി നടൻ അശുതോഷ് ഭാക്രെയാണ് വീട്ടിൽ തൂങ്ങിമരിച്ചത് . 32 വയസ്സായിരുന്നു. പ്രശസ്ത നടി മയൂരി ദേശ്മുഖിന്റെ ഭർത്താവാണ് അശുതോഷ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗണേഷ് നഗർ കോളനിയിലാണ് അശുതോഷും മയൂരിയും താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. അശുതോഷിന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് ആളുകൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ശിവാജ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബന്ധുക്കളിൽ നിന്ന് കിട്ടിയ വിവര പ്രകാരം സംഭവത്തെ കുറിച്ച് ശിവാജ് നഗർ സ്റ്റേഷനിലെ ആനന്ദ നരുതെ പറയുന്നതിങ്ങനെ- ഉറങ്ങാൻ പോവുകയാണെന്ന് മയൂരിയോട് പറഞ്ഞാണ് അശുതോഷ് റൂമിലേക്ക് പോയത്. കുറച്ച് മണിക്കൂറുകൾ കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ വാതിലിൽ മുട്ടിവിളിച്ചു. തുറക്കാതായതോടെ ബലംപ്രയോഗിച്ച് ജനൽ തുറന്നപ്പോൾ അശുതോഷിനെ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അശുതോഷിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം ആർക്കെതിരെയും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇച്ചാർ താർല പക്ക, ബകർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു അശുതോഷ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഖുൽത കാളി ഖുലേന, ദിവാസ് തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തയാണ് മയൂരി. സംഭവമറിഞ്ഞ് ഞെട്ടിപ്പോയെന്നും എന്തിന് അശുതോഷ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തെന്ന് അറിയില്ലെന്നും ഒപ്പം അഭിനയിച്ച ശശാങ്കും കേതകിയും പ്രതികരിച്ചു
https://www.facebook.com/Malayalivartha