പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....

പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. 'സ്റ്റാർ ട്രെക്ക്' സീരീസിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, 'എക്സ്-മെൻ' സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ കഥാപാത്രങ്ങളിലൂടെ ആഗോളശ്രദ്ധ നേടിയ ബ്രിട്ടീഷ് നടനാണ് അദ്ദേഹം.
ലോസ് ലോസ് ആഞ്ചലിസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അൽഷിമേഴ്സ് രോഗവും ലെവി ബോഡി ഡിമെൻഷ്യയും ബാധിച്ചതിനെത്തുടർന്ന് ഭാര്യ സണ്ണി ഓസെലിന്റെ പരിചരണത്തിൽ കഴിയവെയാണ് അദ്ദേഹം അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നാടകത്തിലേയും വെള്ളിത്തിരയിലേയും മഹത് വ്യക്തിത്വങ്ങളിൽ ഒരാളെയാണ് നഷ്ടമായതെന്ന് ഹോളിവുഡ് സൂപ്പർതാരം ഹ്യൂ ജാക്ക്മാൻ അനുസ്മരിച്ചു. അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനായെന്നും എക്കാലവും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ജാക്ക്മാൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
പതിനെട്ടാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്ന അദ്ദേഹം 1960-കളിൽ റോയൽ ഷേക്സ്പിയർ കമ്പനിയിൽ അംഗമായി രംഗവേദിയിൽ ശ്രദ്ധേയനായി.നാൽപ്പത്തേഴാം വയസ്സിൽ 'സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ' (1987-1994) സീരീസിൽ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ് ആയി അഭിനയിച്ചതോടെയാണ് സ്റ്റുവർട്ടിന് ആഗോള ശ്രദ്ധ ലഭിച്ചത്.
"https://www.facebook.com/Malayalivartha


























