പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. 'ടോപ്പ് ഗൺ' (1986), ഏലിയൻ തുടങ്ങിയ സിനിമകളിലൂടെയും 'പിക്കറ്റ് ഫെൻസസ്' എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം. 1960 കൾ മുതൽ 2020 വരെയുള്ള ആറ് പതിറ്റാണ്ടുകളോളം അഭിനയരംഗത്ത് സജീവമായിരുന്നു. സയൻസ് ഫിക്ഷൻ, യുദ്ധം പ്രമേയമായുള്ള ആക്ഷേപ ഹാസ്യ ചിത്രങ്ങൾ തുടങ്ങി വിവിധ ജോണറുകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഥ പറച്ചിലിനെയും കലയെയും അഗാധമായി സ്നേഹിച്ച അദ്ദേഹം, മറ്റുള്ളവരെ സഹായിക്കുന്നതിലും മുൻ സൈനികരുടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ടേണിങ് പോയിന്റ്, സ്റ്റീൽ മഗ്നോളിയാസ്, കോൺടാക്ട് എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
'ടോപ്പ് ഗൺ' സിനിമയിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ 'വൈപ്പർ', 'ഏലിയൻ' ചിത്രത്തിലെ ദുരന്തം നേരിടുന്ന കപ്പൽ ക്യാപ്റ്റൻ, 'പിക്കറ്റ് ഫെൻസസ്' പരമ്പരയിലെ കർക്കശക്കാരനെങ്കിലും നീതിമാനായ ഷെരീഫ് എന്നിവ ടോം സ്കെറിറ്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ്. ‘പിക്കറ്റ് ഫെൻസസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് 1993-ൽ അദ്ദേഹത്തിന് മികച്ച നടനുള്ള ‘എമ്മി അവാർഡ്’ ലഭിച്ചു.
സിനിമകൾക്ക് പുറമേ നാടകവേദികളിലും ടോം സ്കെറിറ്റ് തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























