ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു

'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ 18ാം സീസണ്‍ ചിത്രീകരണത്തിനിടെ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പരിക്കേറ്റു. സെറ്റില്‍ വെച്ച് തെന്നിവീണ താരത്തിന് മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പരിപാടിയുടെ പുതിയ എപ്പിസോഡിന്റെ ഷൂട്ടിംഗിനിടയിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പതിവായി സ്‌റ്റേജിന്റെ മധ്യത്തില്‍ നിന്നു സംസാരിക്കുന്ന ബിഗ് ബി, ബുധനാഴ്ചത്തെ (സെപ്റ്റംബര്‍ 30) എപ്പിസോഡില്‍ തന്റെ സ്ഥിരം കസേരയില്‍ ഇരുന്നുകൊണ്ടാണ് ഷോ ആരംഭിച്ചത്.
ഇത് കണ്ട് ആരാധകര്‍ക്കിടയില്‍ സംശയവും ആശങ്കയും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് താരം തനിക്കേറ്റ പരിക്കിനെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞത്. 'എനിക്ക് മുട്ടിന് പരിക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീഴുകയായിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇന്ന് ഇരുന്ന് സംസാരിക്കുന്നത്' ബച്ചന്‍ പരിപാടിയില്‍ വ്യക്തമാക്കി.
എങ്കിലും പരിക്കു ഗുരുതരമല്ലെന്നും ചികിത്സയ്ക്കുശേഷം ഉടന്‍തന്നെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും അദ്ദേഹം ആരാധകര്‍ക്ക് ഉറപ്പുനല്‍കി. 83ാം വയസ്സിലും കഠിനാധ്വാനത്തോടെയും സമര്‍പ്പണത്തോടെയും ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന താരത്തിന്റെ ആരോഗ്യത്തിനായി രാജ്യത്തുടനീളമുള്ള ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























