ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്നിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടർന്ന്, താൻ അർബുദവിമുക്തനായ വിവരം അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
1947-ൽ വടക്കൻ അയർലൻഡിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലേക്ക് കുടിയേറി. അൻപത് വർഷത്തിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.
"
https://www.facebook.com/Malayalivartha


























