Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നെറ്റ്ഫ്‌ളിക്‌സ് ആ വലിയ മാറ്റം അവതരിപ്പിക്കുകയാണ്.... ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല.... നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്....

02 FEBRUARY 2023 03:26 PM IST
മലയാളി വാര്‍ത്ത

 

നെറ്റ്ഫ്‌ളിക്‌സ് ആ വലിയ മാറ്റം അവതരിപ്പിക്കുകയാണ്. ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടും.

 

 

 

 

അതായത് പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയല്ല നെറ്റ്ഫ്‌ളിക്‌സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിച്ചിരിക്കുന്നത്.നിങ്ങള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. വൈഫൈയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടും.

 

 

 

അതേസമയം ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങലുടെ നിങ്ങളുടെ ലൈക്കുകളും, ഡിസ് ലൈക്കുകളും അടക്കമുള്ള പ്രൊഫൈല്‍ ഹിസ്റ്ററിയും മറ്റ് വ്യക്തിഗത വിവരങ്ങളും പുതിയ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുക.

 

 

 

ഇത്തരത്തില്‍ പാസ് വേഡ് പങ്കുവെക്കുന്നതിലൂടെ പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends