Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അത്രയും നല്ല നടനാണ് ദിലീപ്: ഒടുവിൽ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷക്കീല

14 MAY 2023 03:29 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ഇപ്പോൾ ടി.വി. സീരിയലിലൂടെയാണ് മലയാളികൾക്കിടയിൽ അതിശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷക്കീല കൂടുതൽ തിളങ്ങിയത് മലയാളത്തിൽ ആയിരുന്നു. സിൽക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമ ലോകത്ത് മാദക സുന്ദരി ആയിട്ടായിരുന്നു ഷക്കീല വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഏറെ കാലമായി അത്തരം സിനിമകളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് താരം.

അടുത്തിടെ നൽകിയ അഭിമുഖങ്ങളിലൊക്കെ മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും ഷക്കീല പ്രകടിപ്പിച്ചിരുന്നു. അതിനിടെ ഒരു അഭിമുഖത്തിൽ ഷക്കീല ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. ഒന്നെങ്കിൽ ഒരു സീനിലെങ്കിലും അഭിനയിക്കണം. അത്രയും നല്ല നടനാണ് അദ്ദേഹം എന്നൊക്കെ ആയിരുന്നു വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കാൻ ആഗ്രഹമുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷക്കീല.

'ദിലീപിന്റെ കൂടെ നല്ല കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. നായികയാവണം എന്നൊന്നുമില്ല. നല്ലൊരു ക്യാരക്ടർ ചെയ്യണം. ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു. അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്. അയാൾ വളരെ നല്ല നടനാണ്. ഒരു സീനെങ്കിലും നല്ലത് ആണെങ്കിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല', എന്നായിരുന്നു ഷക്കീല പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

 

ഈ വീഡിയോ ദിലീപ് കണ്ട് അവസരം ലഭിക്കട്ടെ. ആഗ്രഹം നടക്കും. എന്നൊക്കെയാണ് കമന്റുകൾ. ഒപ്പം ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷത്തെ കുറിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ആ വേഷം മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ആണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം, നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനാണ് അതിൽ ആദ്യത്തേത്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇതു കൂടാതെ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രവും പറക്കും പപ്പന്‍ എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഉണ്ട്. ബാന്ദ്രയിൽ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികാ. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത് എന്നാണ് സൂചന.

997 ൽ പുറത്തിറങ്ങിയ ശോഭനം എന്ന ചിത്രത്തിലൂടെയാണ് ഷക്കീല മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ഷക്കീലയ്ക്ക് ഏറെ ശ്രദ്ധനേടി നൽകിയത് 2000 ൽ ഇറങ്ങിയ കിന്നാരത്തുമ്പികൾ ആയിരുന്നു. അങ്ങനെ മലയാളത്തിലെ സ്ഥിരസാന്നിധ്യമായി ഷക്കീല മാറുകയായിരുന്നു. വലിയ തോതിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ അക്കാലത്തെ ഷക്കീല ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലെ പല സൂപ്പർ താര ചിത്രങ്ങളേക്കാൾ ഷക്കീല ചിത്രങ്ങൾ നേട്ടമുണ്ടാക്കി.

എന്നാൽ കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഷക്കീല ചിത്രങ്ങൾ മലയാളത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടാണ് നടി തമിഴിലും മറ്റു ഭാഷകളിലുമൊക്കെ സജീവമാകുന്നത്. അടുത്ത കാലത്തായി സാധാരണ സിനിമകളുടെയൊക്കെ ഭാഗമായി സജീവമായി നിൽക്കുകയാണ് ഷക്കീല. ടെലിവിഷൻ ഷോകളിലും പരമ്പരകളിലും താരം സജീവമാണ്. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും ഷക്കീല അഭിനയിക്കുന്നുണ്ട്. ഷക്കീലയുടെ മലയാളം പരമ്പരകളിലേക്കുള്ള അരങ്ങേറ്റം ആണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends