ഹോളിവുഡ് നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് മരിച്ച നിലയില്‍

ഹോളിവുഡ് നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് (39) മരിച്ച നിലയില്‍. സെന്‍ട്രല്‍ പാര്‍ക്ക് സൗത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ബഫി ദി വാമ്പയര്‍ സ്ലേയര്‍', 'ഗോസിപ്പ് ഗേള്‍' എന്നിവയുള്‍പ്പെടെ നിരവധി ടിവി സീരീസുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ്.
ബാലതാരമായാണ് മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'ദി അഡ്വഞ്ചേഴ്സ് ഓഫ് പീറ്റ് & പീറ്റ് എന്ന പരമ്പരയിലെ മിഷേല്‍ ട്രാക്റ്റന്ബര്ഗിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ 'ഹാരിയറ്റ് ദി സ്പൈ' എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിച്ചു. തുടര്‍ന്ന് 'യൂറോട്രിപ്പ്', 'ഐസ് പ്രിന്‍സസ്', '17 എഗെയ്ന്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
https://www.facebook.com/Malayalivartha