Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

അപകടത്തിൽ വലത് കണ്ണിലെ കാഴ്ച നഷ്ടമായി; 80 ശതമാനം ശരിയായി, ഒരാഴ്ച കഴിഞ്ഞാൽ പൂർണമായും ശരിയാകും:- അപകടം പറ്റി കിടന്നപ്പോൾ ഡോക്ടർമാർ എല്ലാവരെയും അറിയിച്ചോളാൻ പറഞ്ഞു: വെളിപ്പെടുത്തലുമായി ബാല...

24 NOVEMBER 2022 04:28 PM IST
മലയാളി വാര്‍ത്ത

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്. കുറച്ചു നാളുകളായി എലിസബത്ത് ബാലയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിൽ കാണാതായതും ഇവർ തമ്മിൽ അകന്നു എന്ന നിലയിലായി പ്രചാരണങ്ങളുടെ വഴി.

ഒപ്പം തന്നെ ബാലയുടെ ഒരു ട്രോളും സോഷ്യൽ മീഡിയയിൽ പ്രചാരണം നേടി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ ഇപ്പോൾ നിരന്തരമായി ഷേഡ്‌സ് ഉപയോഗിക്കുന്നതിനുള്ള കാരണവും തനിക്കുണ്ടായ അപകടത്തെ കുറിച്ചുമാണ് നടൻ സംസാരിച്ചത്. അപകടം ഗുരുതരമായിരുന്നെന്നും ഡോക്ടർമാർ അറിയിക്കേണ്ടവരെ അറിയിച്ചോളാൻ പറഞ്ഞെന്നും ബാലയുടെ അസിസ്റ്റന്റ് അഭിമുഖത്തിൽ പറയുന്നുണ്ട്.

നിരന്തരം ഷേഡ്‌സ് ഉരുപയോഗിക്കുന്നതിനെ കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെയാണ്. 'ഒന്നുമില്ല മമ്മൂക്കയെ തോൽപിക്കാൻ ഉള്ള ശ്രമമാണ്. എനിക്ക് ഇഷ്ടമാണ്.ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ചെയ്യും. അങ്ങനെ പണ്ട് മുതലേ ഉള്ള ഇഷ്ടമല്ല. എനിക്ക് ഒരു അപകടം പറ്റിയിരുന്നു. വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് 80 ശതമാനം ശരിയായി. ലൈറ്റ്‌സ് അടിക്കുമ്പോൾ കണ്ണിന് ബുദ്ധിമുട്ടാണ്. പിന്നെ ഞാൻ ഇരിക്കുമ്പോൾ സ്റ്റൈൽ ആയിട്ടേ ഇരിക്കൂ. ഒരാഴ്ച കൂടി കഴിഞ്ഞാൽ കണ്ണ് നൂറ് ശതമാനം ശരിയാവും,' ബാല പറഞ്ഞു. ശരീരഭാരം കുറഞ്ഞ് താൻ മെലിഞ്ഞത് അപകടത്തെ തുടർന്നാണെന്ന് ബാല പറയുന്നുണ്ട്. 'കുറച്ചു നാൾ മുൻപ് എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. എട്ട് സർജറികൾ ചെയ്തു. എന്നിട്ട് ഞാൻ തിരിച്ചുവന്നതാണ്.

 

എന്നിട്ടാണ് ഇപ്പോൾ ഈ അഭിമുഖത്തിൽ ഇരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ അതിൽ നിന്ന് രക്ഷപ്പെട്ടത്. ഞാൻ ഡോക്ടർമാരെയോ മരുന്നിലോ വിശ്വസിക്കുന്നില്ല. ദൈവമാണ്,' അപകടം പറ്റി കിടന്നപ്പോൾ ഡോക്ടർമാർ എല്ലാവരെയും അറിയിച്ചോളു എന്ന് പറഞ്ഞത് ആണെന്ന് ബാലയുടെ അസിസ്റ്റന്റ് അഭിമുഖത്തിൽ പറയുന്നുണ്ട്. 'ഷൂട്ടിനിടയിൽ അപകടം പറ്റി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാൻ പറഞ്ഞു. രണ്ടു മാസത്തോളം റെസ്റ്റും കാര്യങ്ങളും ഒക്കെ കഴിഞ്ഞിട്ടാണ് ഇപ്പോൾ കാണുന്ന പോലെ ആയത്,' അദ്ദേഹം പറഞ്ഞു.

'അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാൻ പറഞ്ഞു. 99 ശതമാനം ഞാൻ മരിച്ചു കഴിഞ്ഞിരുന്നു. ഒരു ശതമാനം മാത്രമാണ് ജീവിച്ചിരുന്നത്. ഡോക്ടർമാർ ഇനി നിങ്ങൾ ഇല്ലെന്ന് പറഞ്ഞപ്പോൾ ഡോക്ടർമാരോട് ഞാൻ പറഞ്ഞു നിന്നെയും കൊണ്ടേ ഞാൻ പൊകുളൂവെന്ന്. എനിക്ക് ഓർമയുണ്ടായിരുന്നു.ഇവർ പറയുന്നതെല്ലാം കേട്ടു, ഇത് ഞാൻ ഒരു ചാനലിലും പറഞ്ഞിട്ടില്ല. തിരിച്ചുവരുമ്പോൾ പറയണം എന്ന് കരുതിയിരുന്നു. അതിനുശേഷം എന്റെ ശരീരം ഒതുങ്ങി ഇരിക്കുകയായിരുന്നു. ഇപ്പോൾ പഴയപോലെ ആയി. ഞാൻ ഇത് ഇപ്പോൾ പറയുന്നത് മറ്റുള്ളവർക്ക് ഒരു ഇൻസ്പിരേഷന് വേണ്ടിയാണു. അത്രയധികം സർജറികൾ ചെയ്തു. മിറക്കിളുകൾ സംഭവിക്കുക തന്നെ ചെയ്യും,

ബാല പറഞ്ഞു. താന് ദൈവ വിശ്വാസിയായി മാറിയത് എപ്പോഴാണെന്നും ബാല പറയുന്നുണ്ട്. 'പതിനാറാം വയസിലാണ് ഞാൻ വലിയ ദൈവ വിശ്വാസിയായി മാറുന്നത്. ഞാനും ചേച്ചിയും കൂടി ദീപാവലിക്ക് എല്ലാവർക്കും മധുരം കൊടുക്കാൻ പോയി. അങ്ങനെ കൊടുക്കുന്ന സമയത്ത് ഒരു അമ്മുമ്മ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു, 'നീ വന്നുവല്ലേ, എന്തിനാണ് അമ്മയെ ഇട്ടിട്ട് പോയത്' എന്ന് ചോദിച്ചു. അവർ വിചാരിച്ചു ഞാൻ മകനാണെന്ന്. എനിക്ക് ആദ്യം ഒന്നും മനസിലായില്ല. അത് എനിക്ക് വലിയ ഇൻസ്പിരേഷൻ ആയിരുന്നു, ഇങ്ങനെ മക്കൾ ഉപേക്ഷിച്ച് പോകുന്ന അച്ഛനമ്മമാർ കുറെ പേരുണ്ട്. എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ അവരെയെല്ലാം സഹായിക്കും. രാഷ്ട്രീയത്തിലേക്ക് വിളിച്ചു. ഞാൻ പോയില്ല. കാരണം ഞാൻ ചീത്തയാവും. ഇപ്പോൾ ഞാൻ നല്ല രീതിയിൽ ജീവിക്കുന്നുണ്ട്' ബാല പറഞ്ഞു.

ബാലയുടെ രണ്ടാം വിവാഹവാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലായ സംഭവമായിരുന്നു. പിന്നാലെ നടനും എലിസബത്തിനുമെതിരെ ചില ഹെയ്റ്റ് ക്യാമ്പയ്ൻ സോഷ്യൽ മീഡിയയിൽ വഴിവച്ചു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ബാല നിരന്തരം തന്റെ ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു. എലിസബത്തിന് ആദ്യ സമ്മാനമായി നൽകിയ ആഢംബര കാറും താരത്തിന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണമാലയും കമ്മലുമെല്ലാം ബാല തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.

 

എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് എലിസബത്ത് ബാലയോടൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സ്വന്തം കുടുംബത്തോടൊപ്പം എലിസബത്ത് യൂട്യൂബിൽ ഒരുപാട് നാളുകൾക്ക് ശേഷം സജീവമായതും സോഷ്യൽ മീഡിയയിൽ വാർത്തയാക്കി. ഒന്നാം വിവാഹവാർഷിക സമയത്ത് ബാലയും എലിസബത്തും ഒരുമിച്ച് ഒരു ചിത്രം പോലും പങ്കുവയ്ക്കാത്തത് കൂടിയായപ്പോൾ ആരാധകർ ഇരുവരുടെയും വേർപിരിയൽ വാർത്ത ഉറപ്പിച്ചിരുന്നു. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ താരത്തിന് ഒരു മകളുണ്ട്. അമൃത സുരേഷ് നിലവിൽ സംഗീത സംവിധായകൻ ഗോപി സുന്ദർക്കൊപ്പം ലിവിങ് ടുഗെദറിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (5 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (6 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (6 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (10 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (10 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (10 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (10 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (11 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (14 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (14 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (14 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (15 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (15 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (15 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (15 hours ago)

Malayali Vartha Recommends