അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മടിച്ച് നില്‍ക്കാറില്ല,ചെയ്തതേറെയും വില്ലത്തി വേഷങ്ങള്‍-സീരിയല്‍ നടി മഞ്ജു

സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജു സതീഷ്. അഭിനയിച്ചവയില്‍ അധികവും വില്ലത്തി വേഷങ്ങളാണ്. സിനിമയിലും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ജൂഡ് ആന്റണി ജോസഫിന്റെ ആദ്യ സംവിധാന സംരംഭമായ ഓം ശാന്തി ഓശാനയിലും മഞ്ജു ഒരു വേഷം ചെയ്തിരുന്നു. നസ്രിയുടെ അമ്മ വേഷം. ആനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
അടുത്തിടെ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ഓം ശാന്തി ഓശാനയിലെ വേഷത്തെ കുറിച്ച് പറയുകയുണ്ടായി. ഓം ശാന്തി ഓശാനയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ആ വേഷത്തെ സംസാരിക്കാറുണ്ട്.
ഒരു വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടികള്‍ എന്നെ വിളിച്ചത് ഓംശു മമ്മി എന്നാണ് വിളിച്ചത്. കുട്ടികള്‍ പോലും ഇപ്പോഴും ആ കഥാപാത്രത്തെ ഓര്‍മ്മിക്കുന്നതില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.
സിനിമയിലും സീരിയലിലുമായി കുറച്ച് നല്ല വേഷങ്ങള്‍ ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് ലഭിച്ചത്.
മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളില്‍ ചെറിയ വില്ലത്തി വേഷങ്ങളൊക്കെയാണ് ചെയ്തുക്കൊണ്ടിരിക്കുന്നത്. മഞ്ജു പറയുന്നു.
വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തുക്കൊണ്ടിരുന്നത് നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ ഒന്നുമായിരുന്നില്ല. അതുക്കൊണ്ട് തന്നെ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മടിച്ച് നില്‍ക്കാറില്ലെന്ന് മഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha























