Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ചു; സംഭവത്തിൽ മാപ്പപേക്ഷയുമായി നടന്‍ വിജയ് സേതുപതി; നടപടി വിവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ

16 JANUARY 2021 06:45 PM IST
മലയാളി വാര്‍ത്ത

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച്‌ നടന്‍ വിജയ് സേതുപതി. സോഷ്യല്‍ മീഡിയയിലെ വിശദമായ കുറിപ്പിലാണ് വിജയ് സേതുപതി മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. താന്‍ മോശമായ ഒരു മാതൃകയായി എന്നും ഭാവിയില്‍ ശ്രദ്ധാലുവായിരിക്കുമെന്നും വിജയ് സേതുപതി കുറിച്ചു. സംവിധായകന്‍ പൊന്‍റാമിന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ ക്രൂവിന് ഒപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. സെറ്റില്‍ ഒരുക്കിയ പിറന്നാള്‍ കേക്കാണ് വാളു കൊണ്ട് വെട്ടിയത്.

പിറന്നാളിനോട് അനുബന്ധിച്ച്‌ സംവിധായകന്‍ പൊന്‍റാമും അദ്ദേഹത്തിന്റെ സംഘവും പ്രത്യേക പിറന്നാള്‍ കേക്ക് ക്രമീകരിച്ചിരുന്നു. ഒരു വാളു കൊണ്ടായിരുന്നു അദ്ദേഹം പിറന്നാള്‍ കേക്ക് മുറിച്ചത്. വാളുകൊണ്ട് വിജയ് സേതുപതി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നെറ്റിസണ്‍സിന് ഇടയില്‍ വിവാദമാകുകയും ചെയ്തു. ഏതായാലും തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ ഭാവിയില്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുമെന്നും അറിയിച്ചു. തമിഴിലാണ് അദ്ദേഹം മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. 'എന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന സിനിമാരംഗത്തു നിന്നുള്ള വ്യക്തികള്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മൂന്നു ദിവസം മുമ്ബ് എന്റെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ചിത്രത്തില്‍, ഞാന്‍ എന്റെ പിറന്നാള്‍ കേക്ക് വാളുകൊണ്ട് മുറിക്കുകയാണ്. ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സംവിധായകന്‍ പൊന്‍റാമിന്റെ ചിത്രത്തില്‍ വാളിന് ഒരു പ്രധാന റോളുണ്ട്. പൊന്‍റാമിനും സംഘത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കവേ കേക്ക് മുറിക്കാന്‍ ഞാന്‍ വാള് ഉപയോഗിക്കുകയായിരുന്നു. നിരവധി ആളുകളാണ് ഇതൊരു മോശം മാതൃകയാണെന്ന് പറഞ്ഞത്. ഇന്നുമുതല്‍ ഞാന്‍ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുകയും എന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു'

നേരത്തെ, പിറന്നാള്‍ കേക്ക് വാളു കൊണ്ട് മുറിച്ച ഗുണ്ടകളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതിയും അതേ തെറ്റ് തന്നെയാണ് ചെയ്തതെന്നും അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്നും നിരവധി ആളുകളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത ചിത്രം മാസ്റ്റര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends