Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

തമിഴ് നടൻ ഗൗതം കാർത്തിക്കും നടി മഞ്ജിമ മോഹനും വിവാഹിതരായി: ആശംസകളുമായി ആരാധകർ

28 NOVEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഛായാഗ്രഹകനായ വിപിന്‍ മോഹന്‍റെ മകളും നടിയുമായ മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാര്‍ത്തിക് ആണ് വരൻ. ഏറെക്കാലമായി മഞ്‍ജിമയും ഗൗതം കാര്‍ത്തിക്കും പ്രണയത്തിലായിരുന്നു. പ്രണയത്തിലാണെന്ന വിവരം ഗൗതം കാര്‍ത്തിക്കും മഞ്‍ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്. എല്ലാം നഷ്ടപ്പെട്ടിരുന്ന തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് ഗൗതം കാർത്തിക്ക് എന്നായിരുന്നു മഞ്ജിമ മോഹൻ പറഞ്ഞിരുന്നത്.

'മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.' ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. എനിക്ക് എന്നിൽ കുഴപ്പം തോന്നുമ്പോഴെല്ലാം നീ എന്നെ അവിടെ നിന്നും ഉയർത്തുന്നു.' 'എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു.

ഞാൻ നിന്നെ സ്നേഹിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഞാൻ ആരാണെന്ന രീതിയിൽ തന്നെ നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്നതാണ്. നീ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാമായിരിക്കും.' എന്നാണ് മഞ്ജിമ കുറിച്ചത്. സോഷ്യൽമീ‍ഡിയയിലും വളരെ വിരളമായി മാത്രമാണ് മഞ്ജിമ ഫോട്ടോകളും കുറിപ്പുകളും പങ്കുവെക്കാറുള്ളത്. ഗൗതം കാർത്തിക്കുമായുള്ള പ്രണയം മഞ്ജിമ പരസ്യപ്പെടുത്തിയതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.

നടന്‍ കാര്‍ത്തികിന്‍റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്‍റെ ചെറുമകന്‍ കൂടിയാണ് കാര്‍ത്തിക്. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തികിന്‍റെ സിനിമാ അരങ്ങേറ്റം. എ.ആര്‍ മുരുഗദോസ് നിര്‍മിക്കുന്ന 'ഓഗസ്റ്റ് 16, 1947' ആണ് പുതിയ പ്രൊജക്ട്. സിമ്പു നായകനായ പത്തുതലയിലും ഗൗതം നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.   മഞ്ജിമ ബാലതാരമായാണ് മലയാള സിനിമാ രംഗത്തെത്തുന്നത്.

 

'കളിയൂഞ്ഞാൽ' എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 'മയിൽപ്പീലിക്കാവ്', 'സാഫല്യം', 'പ്രിയം' തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ‌അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ. പിന്നീട് 2015ല്‍ നിവിന്‍ പോളി നായകനായ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്. നിലവില്‍ തമിഴിലും തെലുഗിലും സജീവമാണ് മഞ്ജിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (16 minutes ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (2 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (6 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (7 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (7 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (7 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (7 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (7 hours ago)

മാഞ്ചസ്റ്ററിന് ജയം  (7 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (8 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (8 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (8 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (8 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (8 hours ago)

Malayali Vartha Recommends