ആരാധകര്‍ കാത്തിരുന്ന വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ദളപതി വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്‍ 2026 മേയ് 8ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ പ്രകടനം സിനിമയുടെ വിജയത്തെയും സ്വാധീനിച്ചേക്കാം. സിനിമയുടെ ഭാഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നത് വിവാദമായിരുന്നു.
കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, നരേന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. 2026 പൊങ്കല്‍ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ പ്രശ്‌നങ്ങള്‍ സിനിമയെ റിലീസ് അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























