വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററു കളില്‍ എത്തിക്കുന്നത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍ നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ രണ്ട് ദിവസം മുമ്പ് പുറത്ത് വരികയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.
സൂപ്പര്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം കഥ പറയുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീര, കീര്‍ത്തി, അവരുടെ മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ്, ആക്ഷന്‍, കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നും ടീസര്‍, ട്രെയ്‌ലര്‍, ഗാനങ്ങള്‍ എന്നിവ വ്യക്തമാക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
നിര്‍മ്മാണം: ഡോക്ടര്‍ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാല്‍, കോ പ്രൊഡ്യൂസേഴ്‌സ് : ശുഭ്ര, ആര്യന്‍ രമേശ്, ഇഷാന്‍ സക്‌സേന, ഛായാഗ്രഹണം: കെ.എം. ഭാസ്‌കരന്‍, സംഗീതം: ഷോണ്‍ റോള്‍ഡന്‍ , എഡിറ്റര്‍: ഭരത് വിക്രമന്‍, ആര്‍ട്ട് ഡയറക്ടര്‍: ജയചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: രുചി മുനൊത്ത്, സബ്‌ടൈറ്റില്‍: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനര്‍ : വിയാക്കി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ : സിദ്ധാര്‍ഥ് ശ്രീനിവാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആര്‍ ചന്ദ്രമോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ : ശ്രാവന്തി സായ്‌നാഥ്, പിആര്‍ഒ : ശബരി
https://www.facebook.com/Malayalivartha

























