Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടവയര്‍ ഒരു ശാപമാകുമ്പോള്‍ സുരക്ഷയുമായി കടുവെണ്ണ മസാജ് 

16 DECEMBER 2018 10:15 PM IST
മലയാളി വാര്‍ത്ത

കുടവയര്‍ പലര്‍ക്കും പ്രശ്‌നമാണ്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ശീലങ്ങള്‍ കൊണ്ടാണ് ലഭിയ്ക്കുക. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതു പോലെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളും പലതുണ്ട്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങളും ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. ഇതുപോലെ അമിത വണ്ണം പോലുളള പല ഘടകങ്ങളും ആരോഗ്യപരമായ ദോഷങ്ങള്‍ വരുത്തുന്നവയുമാണ്.

അമിതവണ്ണത്തില്‍ തന്നെ വയര്‍ ചാടുന്നതാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം. ചിലപ്പോള്‍ അധികം തടിയില്ലാത്തവരെ പോലും ചാടുന്ന വയര്‍ ആരോഗ്യ പ്രശ്‌നമാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രകളില്‍ പ്രസവം പോലുളള പലതും വയര്‍ ചാടുന്നതിനുളള പ്രധാനപ്പെട്ട കാരണമാണ്. അതേ സമയം വയര്‍ കുറയ്ക്കാന്‍ വഴികളുണ്ട്. ഇതില്‍ ഒന്നാണ് അടിവയര്‍ മസാജ്. ഇതിനായി ഉപയോഗിയ്ക്കുന്നത് കടുകെണ്ണയാണ്.

കടുകെണ്ണയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുണ്ട്. കേരളത്തില്‍ നാം പൊതുവേ പാചകത്തിന് ഉപയോഗിക്കാറില്ലെങ്കിലും പുറംനാടുകളില്‍ പലരും കടുകെണ്ണ പാചകത്തിനും ശരീരത്തില്‍ പുരട്ടാനുമെല്ലാം ഉപയോഗിയ്ക്കാറുണ്ട്. ഇതിന് അത്ര സുഖകരമല്ലാത്ത ഗന്ധമാണെങ്കിലും ഒമേഗ ത്രീ ഫാററി ആസിജുകളുടെ നല്ലൊരു കലവറയാണ് ഇത്. ശരീരത്തിനു ചൂടു നല്‍കി സന്ധി വേദനയുള്‍പ്പെടെയുളള പല പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു മരുന്നു കൂടിയാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്

കടുകെണ്ണ കൊണ്ടുള്ള മസാജ് ശരീരത്തിന് പല ഗുണങ്ങളും നല്‍കും. ഇതില്‍ ഒന്നാണ് വയറ്റില്‍, പ്രത്യേകിച്ചും അടിവയറ്റില്‍ ഇതു പുരട്ടി മസാജ് ചെയ്താലുളള ഗുണങ്ങള്‍. ദിവസവും ഇതു ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇതു വഴി വയര്‍ ചാടുന്നതു കുറയാനും സഹായിക്കുന്നു.

അല്‍പം കടുകെണ്ണ ചെറുതായി ചൂടാക്കി ലേശം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അടിവയറ്റില്‍, അല്ലെങ്കില്‍ കൊഴുപ്പുള്ള ഭാഗത്തു പതുത്തെ സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. അധികം മര്‍ദം ഉപയോഗിയ്ക്കരുത്. മഞ്ഞളും കൊഴുപ്പു കളയാന്‍ നല്ലതാണ്. മഞ്ഞള്‍ വേണ്ടെങ്കില്‍ ചേര്‍ക്കണമെന്നില്ല. മഞ്ഞള്‍ ചേര്‍ത്താല്‍ ഗുണം വര്‍ദ്ധിയ്ക്കും.



കടുകെണ്ണ പുരട്ടിയുള്ള മസാജിംഗ് രീതി രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇത് വയറ്റില്‍ തന്നെ വയ്ക്കുകയും ചെയ്യാം. ഇത് കൂടുതല്‍ പ്രയോജനം നല്‍കും. അടുപ്പിച്ച് ഒരു മാസം ഈ വഴി ചെയ്തു നോക്കൂ, പ്രയോജനം ലഭിയ്ക്കും. ഇനി കടുകെണ്ണയില്ലെങ്കില്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കാം. എന്നാല്‍ കടുകെണ്ണയാണ് കൂടുതല്‍ പ്രയോജനം നല്‍കുക എന്ന കാര്യം ഓര്‍ക്കുക.

ശരീരത്തിലെ, പ്രത്യേകിച്ചും വയര്‍ ഭാഗത്തെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഓയില്‍ മസാജ് സഹായിക്കുന്നുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വയര്‍ കുറയ്ക്കുന്നതിന്റെ ഒരു കാരണം ദഹനത്തിലൂടെ ഭക്ഷണം അടിഞ്ഞു കൂടി കിടക്കാത്തതും നല്ല ശോധനയുമെല്ലാമാണ്.

ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍ വലതു ഭാഗത്തു താഴ്ഭാഗത്തു നിന്നും മസാജ് ആരംഭിയ്ക്കണം. വലതു നിന്നും ഇടത്തോട്ടും പുറകുവശത്തേയ്ക്കുമായി സര്‍കുലാര്‍ മോഷനില്‍ ചെയ്യുക. അമിത മര്‍ദം ഉപയോഗിയ്ക്കരുത്. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും.

കടുകെണ്ണ പൊക്കിളില്‍ ചെറുചൂടോടെ ഒഴിച്ച് ഇവിടെ നിന്നും പതുക്കെ ഓയില്‍ പരത്തി മസാജ് ചെയ്താലും മതിയാകും. മസാജ് ചെയ്ത ശേഷം ഇളംചൂടുളള തുണി, ഇത് വെള്ളത്തില്‍ മുക്കി പിഴിഞ്ഞതായാലും മതി, വയററിനു കുറുകെ പതുക്കെ കെട്ടുക. ഇത് ശരീരത്തിലെ ടെംപറേച്ചര്‍ നില നിര്‍ത്താന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (13 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (28 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (39 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (50 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends