Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

03 FEBRUARY 2026 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

സൗന്ദര്യ സംരക്ഷണത്തിന് ആയുര്‍വേദം തന്നെ ബെസ്റ്റ്; ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം പ്രതിനിധികള്‍. റഷ്യയില്‍ നിന്നാണ് കൂടുതല്‍ വിദേശ പ്രതിനിധികള്‍ എത്തിയത്, 22 പേര്‍. കോണ്‍ക്ലേവില്‍ 14 ജര്‍മ്മന്‍ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ബയേഴ്‌സ്, സെല്ലേഴ്‌സ്, വെല്‍നസ് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ പ്രധാനമായും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മാനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ക്ക് ഒത്തുചേരാന്‍ അവസരമൊരുക്കുന്നു.

ഏറെ സാധ്യതയുള്ള ആയുര്‍വേദ കേന്ദ്രമായി കേരളത്തെ കണക്കാക്കുന്നുവെന്നും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നും റഷ്യന്‍ പ്രതിനിധി വിക്ടോറിയ സ്റ്റെഫനോവ പറഞ്ഞു. സാധാരണയായി റഷ്യയില്‍ വര്‍ഷത്തില്‍ 6-7 മാസം ശൈത്യകാലമാണ്. നിലവില്‍ കാലാവസ്ഥ മൈനസ് 20 ആണ്. അതാണ് ആയുര്‍വേദ ചികിത്സ തേടി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റഷ്യയില്‍ ആയുര്‍വേദം ജനപ്രിയമാണെങ്കിലും അതിന്റെ മറ്റ് പ്രത്യേകതകളെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ അവിടെ ലഭിക്കുന്നില്ലെന്നും സ്റ്റെഫനോവ കൂട്ടിച്ചേര്‍ത്തു.

വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വര്‍ക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറി. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുര്‍വേദ, വെല്‍നസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമാണ്.

ഫെബ്രുവരി 3 ന് കോഴിക്കോട് ഡിമോറ ഹോട്ടലില്‍ 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്‌സും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് നടക്കും. കേരളത്തില്‍ നിന്നുള്ള 100 സെല്ലേഴ്‌സ്, 120 അന്താരാഷ്ട്ര ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയില്‍നിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗര്‍മാര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘം എന്നിവര്‍ ബി2ബി നെറ്റ്വര്‍ക്കിംഗില്‍ ഭാഗമാകും.

അന്താരാഷ്ട്ര ആയുര്‍വേദ, യോഗ അംബാസഡര്‍മാര്‍ക്കായി ഫെബ്രുവരി 4 മുതല്‍ കേരളത്തിലുടനീളമുള്ള ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികള്‍ ആയുര്‍വേദ റിസോര്‍ട്ടുകളും വെല്‍നസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുര്‍വേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ സൗകര്യങ്ങളും സന്ദര്‍ശിക്കും.

കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഇത് കേരളത്തിന്റെ ആയുര്‍വേദ, വെല്‍നസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (1 hour ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (4 hours ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (5 hours ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends