അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കും. കോഴിക്കോട് ട്രിപന്റ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം ഫെബ്രുവരി 2 ന് രാവിലെ 11 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ കോണ്‍ക്ലേവില്‍ ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ ഒത്തുചേരും.
ആയുര്‍വേദ, വെല്‍നസ് വിദഗ്ധരുടെയും വ്യവസായ പങ്കാളികളുടെയും കാഴ്ചപ്പാടുകള്‍ പങ്കിടുന്ന അവതരണങ്ങള്‍ യോഗത്തില്‍ ഉണ്ടാകും. വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വര്‍ക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുര്‍വേദ, വെല്‍നസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമേകും.
വെല്‍നസ്, ആയുര്‍വേദ അധിഷ്ഠിത ടൂറിസത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയ പ്രമുഖരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടന ദിവസം 'ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമായി കേരളം' എന്ന വിഷയത്തിലുള്ള പാനല്‍ സെഷനില്‍ ന്യൂഡല്‍ഹി ആയുഷ് മന്ത്രാലയത്തിലെ രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠ് സിആര്‍എവി ഗുരു ഡോ. ടി.എസ്. കൃഷ്ണകുമാര്‍, അങ്കമാലിയിലെ അകാമി ആയുര്‍വേദ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ഇന്ദുലാല്‍, സിജിഎച്ച് എര്‍ത്ത് എക്‌സ്പീരിയന്‍സ് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്, അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വിദ്യാപീഠം പ്രിന്‍സിപ്പലും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ. ആലത്തിയൂര്‍ നാരായണന്‍ നമ്പി എന്നിവര്‍ പങ്കെടുക്കും. രുദ്രാക്ഷം ആരോഗ്യാശ്രമം മെഡിക്കല്‍ ഡയറക്ടറും ഫിക്കിയുടെ ദേശീയ ആയുര്‍വേദ ടൂറിസം സബ് കമ്മിറ്റി അംഗവുമായ ഡോ.ഇന്ദുചൂഢന്‍ മോഡറേറ്ററായിരിക്കും.
'ആയുര്‍വേദവും യോഗയും വെല്‍നസ് ടൂറിസത്തിലേക്ക് സമന്വയിപ്പിക്കുക' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ സുദര്‍ശനം ആയുര്‍വേദ സ്ഥാപകനും കോയമ്പത്തൂരിലെ ഈശാ യോഗ സെന്ററിന്റെ ചീഫ് ആയുര്‍വേദ കണ്‍സള്‍ട്ടന്റുമായ ഡോ.ഹരി പള്ളത്തേരി, പതഞ്ജലി യോഗ പരിശീലന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, പൂന്തോട്ടം ആയുര്‍വേദാശ്രമം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ്, ഡോ നരിപ്പറമ്പ് ദേവന്‍ നമ്പൂതിരി എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും. ഡോ.യദുനന്ദന്‍ കെ.പി മോഡറേറ്റ് ചെയ്യും.
'ആയുര്‍വേദ ഗവേഷണവും അന്താരാഷ്ട്ര സ്വീകാര്യതയും' എന്ന സെഷനില്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് ഹെഡ് ഡോ. പി.ആര്‍. രമേഷ്, കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ ഡോ. പ്രദീപ് കെ; അമൃത ആയുര്‍വേദയിലെ ഗവേഷണ മേധാവി ഡോ. റാം മനോഹര്‍, വിഷ്ണു ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കിരാത മൂര്‍ത്തി എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും. ഡോ. മനോജ് കലൂര്‍ സെഷന്‍ മോഡറേറ്റ് ചെയ്യും.
'മെഡിക്കല്‍ വാല്യൂ ട്രാവല്‍ ആന്‍ഡ് ആയുര്‍വേദ' എന്ന സെഷനില്‍ സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ബേബി മാത്യു, ഐഡീഗ്ലോബസ് റീസെന്‍ മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ഡേവ്, തുലാ ക്ലിനിക്കല്‍ വെല്‍നസ് ജനറല്‍ മനേജര്‍ എം.ഡി ജാവേദ് ഖാന്‍, ഐടിപി ടൂറിസം മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി സി.എസ് വിനോദ് എന്നിവര്‍ പങ്കെടുക്കും. എംസിഎസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ ശിവപ്രസാദ് പി വി മോഡറേറ്ററായിരിക്കും.
ഫെബ്രുവരി 3 ന് കോഴിക്കോട് ഡിമോറ ഹോട്ടലില്‍ 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്‌സും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് നടക്കും. കേരളത്തില്‍ നിന്നുള്ള 100 സെല്ലേഴ്‌സ്, 120 അന്താരാഷ്ട്ര ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയില്‍നിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗര്‍മാര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘം എന്നിവര്‍ ബി2ബി നെറ്റ്വര്‍ക്കിംഗില്‍ ഭാഗമാകും.
മെഡിക്കല്‍ വാല്യു ട്രാവല്‍, വെല്‍നസ് റിട്രീറ്റുകള്‍, ആയുര്‍വേദ ഹെല്‍ത്ത്‌കെയര്‍, യോഗ ടൂറിസം എന്നിവയില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.
അന്താരാഷ്ട്ര ആയുര്‍വേദ, യോഗ അംബാസഡര്‍മാര്‍ക്കായി ഫെബ്രുവരി 4 മുതല്‍ കേരളത്തിലുടനീളമുള്ള ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികള്‍ ആയുര്‍വേദ റിസോര്‍ട്ടുകളും വെല്‍നസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുര്‍വേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ സൗകര്യങ്ങളും സന്ദര്‍ശിക്കും.
കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഇത് കേരളത്തിന്റെ ആയുര്‍വേദ, വെല്‍നസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha























