Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

03 FEBRUARY 2026 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

ആയുര്‍വേദ മേഖലയില്‍ കേരള ബ്രാന്‍ഡ് എന്ന ആശയത്തിന് സംസ്ഥാനം പ്രാധാന്യം നല്‍കണമെന്നും ഇത് ആഗോള തലത്തിലെ വളര്‍ച്ചയില്‍ സുപ്രധാനമാണെന്നും വിദഗ്ധര്‍. കോഴിക്കോട് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവില്‍ 'ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമായി കേരളം' എന്ന വിഷയത്തിലെ പാനല്‍ സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

പരമ്പരാഗത അറിവുകളുടെ പിന്‍ബലത്തിലാണ് കേരളത്തിലെ ആയുര്‍വേദ രംഗം മുന്നോട്ടുപോകുന്നതെന്നും ഈ അതുല്യസ്വഭാവമാണ് കേരളം ബ്രാന്‍ഡ് ചെയ്യേണ്ടതെന്നും വടകരയിലെ ശാന്തിനികേതന്‍ ആയുര്‍വേദ കേന്ദ്ര-പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. ടി.എസ്. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗത ആയുര്‍വേദം ശാസ്ത്രീയ രീതിയാണ് കേരളം പിന്തുടരുന്നത്. ഇതില്‍ അശാസ്ത്രീയത കലര്‍ത്തുന്നതാണ് പ്രശ്‌നം. അത് നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുര്‍വേദ മേഖലയില്‍ മികച്ച പഠന ഗവേഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഇത് ഫലപ്രദമായി സംയോജിപ്പിച്ചാല്‍ ആയുര്‍വേദത്തിന്റെ ആഗോള ഹബ്ബ് ആയി മാറാന്‍ സംസ്ഥാനത്തിനാകുമെന്ന് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വിദ്യാപീഠം പ്രിന്‍സിപ്പലും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ. ആലത്തിയൂര്‍ നാരായണന്‍ നമ്പി ചൂണ്ടിക്കാട്ടി.

പരമ്പരാഗത ആയുര്‍വേദ സമ്പ്രദായം പിന്തുടരുന്ന പ്രദേശം എന്ന നിലയില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് പ്രധാനമാണെന്ന് സിജിഎച്ച് എര്‍ത്ത് എക്‌സ്പീരിയന്‍സ് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് പറഞ്ഞു. ഗുണമേന്‍മയില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോയാല്‍ കേരളത്തിന് ഈ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ വര്‍ധിച്ചുവരുന്ന ആഗോള ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സേവനം നല്‍കുന്നതില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അങ്കമാലിയിലെ അകാമി ആയുര്‍വേദ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ഇന്ദുലാല്‍ പറഞ്ഞു.

രുദ്രാക്ഷം ആരോഗ്യാശ്രമം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഇന്ദുചൂഢന്‍ മോഡറേറ്ററായി.

ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

'ആയുര്‍വേദവും യോഗയും വെല്‍നസ് ടൂറിസത്തിലേക്ക് സമന്വയിപ്പിക്കുക' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സുദര്‍ശനം ആയുര്‍വേദ സ്ഥാപകനും കോയമ്പത്തൂരിലെ സുദര്‍ശന്‍ ആയുര്‍വേദ ക്ലിനിക്ക് ചീഫ് ഫിസിഷ്യനുമായ ഡോ.ഹരി പള്ളത്തേരി, എറണാകുളത്തെ പതഞ്ജലി യോഗ പരിശീലന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, തിരുവേഗപ്പുറ അശോകാലയം ആയുര്‍വേദ ചികിത്സാകേന്ദ്രം സ്ഥാപകനും ചീഫ് ഫിസിഷ്യനുമായ ഡോ. നരിപ്പറമ്പ് ദേവന്‍ നമ്പൂതിരി, പൂന്തോട്ടം ആയുര്‍വേദാശ്രമം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ് എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.യദുനന്ദനന്‍ കെ.പി മോഡറേറ്ററായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം ; 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 minutes ago)

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ  (16 minutes ago)

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്  (21 minutes ago)

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാ  (26 minutes ago)

ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത  (30 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത  (33 minutes ago)

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി  (1 hour ago)

ADOOR POLICE STATION ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും;  (1 hour ago)

senior IAS officer അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ  (1 hour ago)

എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍  (1 hour ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (2 hours ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (2 hours ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (3 hours ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (3 hours ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (3 hours ago)

Malayali Vartha Recommends