ശരീരത്തില്‍ ഒരു കാക്കപ്പുള്ളിയോ മറുകോ ഇല്ലാത്തവരുണ്ടാകില്ല ..

ശരീരത്തില്‍ ഒരു കാക്കപ്പുള്ളിയോ മറുകോ ഇല്ലാത്തവരുണ്ടാകില്ല.
ഒരാളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഭാവിയുമെല്ലാം വിവരിയ്ക്കാന്‍ മറുകുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്. നമ്മുടെ സ്വഭാവം, പ്രണയം, ആരോഗ്യം, തൊഴില്‍ എന്നിവയെല്ലാം മറുകിലൂടെ മനസ്സിലാക്കാന്‍ കഴിയും .
മുഖത്തുള്ള മറുകിനു ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലുള്ള മറുകിനെക്കാൾ പ്രാധാന്യമുണ്ട് .മറുകിന്റെ നിറത്തിനുമുണ്ട് പ്രാധാന്യം . കറുത്ത നിറത്തിലും കടും ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്ന മറുകുകൾ ചുവന്ന മറുകുകൾ അപേക്ഷിച്ച് നല്ലതാണെന്നാണ് പൊതുവെ പറയുന്നത്
തലയുടെ നെറുകെയിൽ വലത് ഭാഗത്ത് മറുകുള്ളവർ രാഷ്‌ട്രീയത്തിൽ മികച്ച ഭാവിയുള്ളവരാണെന്നാണ് ജ്യോതിശാസ്‌ത്രം പറയുന്നത്
നെറ്റിത്തടത്തിൽ , വലതുവശത്തു മറുക് ഉള്ളവർ സമൂഹത്തിൽ നല്ലപേരുള്ളവരും ധനവാന്മാരുമായിരിക്കും. എന്നാൽ നെറ്റിത്തടത്തിൽ ഇടതു ഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും മറ്റുള്ളവരോട് ദയാവായ്പോടെ പെരുമാറാത്തവരുമായിരിക്കും.
കോപമധികമുള്ളവരും എപ്പോഴും വഴക്കുണ്ടാക്കുന്നവരുമാണ് കഴുത്തിന് പുറകിൽ മറുകുള്ളവർ . മുൻകഴുത്തിൽ മറുകുള്ളവർ മധുരമായ ശബ്ദത്തിനുടമകളും കലാപരമായ കഴിവുകൾ ഉള്ളവരുമായിരിക്കും. വിവാഹശേഷം ഇവരുടെ
ജീവിതം സുഖകരമായിരിക്കും
കണ്ണിനുള്ളിൽ മറുകുള്ള പുരുഷനു പൗരുഷം കൂടുതലായിരിക്കും. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള കലഹം ഇക്കൂട്ടരില്‍ പതിവാണ്. അതുപോലെ സ്ത്രീകളുടെ കണ്ണിലാണ് മറുകുള്ളതെങ്കില്‍ പലപ്പോഴും തന്നിഷ്ടക്കാരായിരിക്കും. പുരുഷനെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇത്തരക്കാര്‍ക്കുണ്ടാകുമെങ്കിലും സന്തോഷകരമായ ഒരു കുടുംബ ജീവിതം പലപ്പോഴും ഇവര്‍ക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. പൊതുവെ പുരുഷന്‍മാരെ ഭരിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍.
പുരികത്തിന് നടുവിലോ പുരികത്തില്‍ എവിടെയെങ്കിലും മറുകുള്ള സ്ത്രീകൾ വിജയം എപ്പോഴും കൈപ്പിടിയില്‍ ഒതുക്കുന്നവരായിരിക്കും . മാത്രമല്ല വിവാഹജീവിതവും കുടുംബ ജീവിതവും വളരെയധികം സന്തോഷം നിറഞ്ഞതുമായിരിക്കും. കണ്ണിനോട് ചേർന്നാണ് മറുകെങ്കിൽ വളരെ വിശ്വാസ്യതയുള്ളവളും മറ്റുള്ളവരോട് ദയയും കരുണയും ഉള്ളവരും ആയിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്
ഇടതു പുരികത്തിന്റെ മുകളില്‍ തേന്‍ നിറമുള്ള മറുകുള്ള സ്ത്രീകൾക്ക്അധികാരമുള്ള ഉദ്യോഗം ലഭിക്കും. എന്നാൽ വലതു പുരികത്തിനു മുകളിലാണ് മറുകെങ്കിൽ ദരിദ്രമായിരിക്കും phalam
ചെവിക്കു പുറത്ത് മറുകുള്ള പുരുഷന്‍മാര്‍ പ്രണയത്തിലും വിവാഹക്കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തവരായിരിക്കും. എന്നാല്‍ ചെവിയ്ക്ക് പിന്നിലാണ് മറുകെങ്കിൽ ഇവര്‍ക്ക് കുടുംബത്തിനോട് താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും
ചെവിക്ക് പുറകില്‍ അല്ലെങ്കില്‍ ചെവിക്ക് ഉള്ളിൽ മറുകുള്ള സ്ത്രീകൾ സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ വലിയ വില നല്‍കുന്നവരായിരിക്കും
കവിളില്‍ മറുകുള്ള പുരുഷന്മാർ ജോലിക്കാര്യത്തില്‍ മാത്രമല്ല സൗഹൃദത്തിന്റെ കാര്യത്തിലും കുടുംബകാര്യങ്ങളിലും വളരെയധികം ആത്മാര്‍ത്ഥത കാണിക്കുന്നവരായിരിക്കും . ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ഇവർക്ക് കഴിയും. എന്നാൽ കവിളത്ത് മറുകുള്ള സ്ത്രീകൾക്ക് അത്ര നല്ല ഗുണം കാണുന്നില്ലെന്നാണ് ശാസ്ത്രം പറയുന്നത് .എന്നാല്‍ വലംകവിളിലാണ് മറുകെങ്കില്‍ വാല്‍സല്യമുള്ള പ്രകൃതമാകും
മൂക്കില്‍ മറുകുള്ളവര്‍ കലാകാരും ഭാവനാശക്തിയുള്ളവരുമാകും. കാര്യങ്ങള്‍ അത്ര ഗൗരവമായി എടുക്കാത്ത, ദേഷ്യം വരാത്തവര്‍. ജീവിതത്തില്‍ ഇവര്‍ക്കു ഭാഗ്യവുമുണ്ടാകും.
ചുണ്ടിനു മുകളിലുള്ള മറുക് പുരുഷന്‍മാര്‍ക്ക് ഭാഗ്യമാറുകായി കാണുന്നു. സ്ത്രീകള്‍ക്കാണ് ചുണ്ടിനു കോണില്‍ മറുകെങ്കില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നവളായിരിക്കും അവള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും വ്യക്തതയോടു കൂടി ചെയ്യുന്നവളും മൃദുസമീപനം ഉള്ളവളും ആയിരിക്കും.
മുകൾ ചുണ്ടിൽ മറുകുള്ളവർ എല്ലാവരും ഇഷ്‌ടപ്പെടുന്നവരായിരിക്കും. സ്ത്രീകളോടും ആഡംബര വസ്തുക്കളോടും അതീവ താല്പര്യമുള്ളവരായിരിക്കും. കീഴ്ചുണ്ടിൽ മറുകുള്ളവർ നല്ല ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കും
ഇടതു തോളില്‍ മറുകെങ്കില്‍ സാമ്പത്തികനഷ്ടവും വലതു തോളിലെങ്കില്‍ സാമ്പത്തിക ലാഭവുമാണ് ഫലം.വലതു തോളിനു പുറകിലായാണ് മറുകെങ്കില്‍ ഇവര്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിയ്ക്കുന്നവരാണ്. കുടുംബത്തോട് വളരെ ഉത്തരവാദിത്വമുള്ളവര്‍.
മാറിടത്തിനു താഴെ മറുകെങ്കില്‍ തൊട്ടതിലെല്ലാം വിജയിക്കുന്ന പ്രകൃതമാകും. എല്ലാവരെയും രസിപ്പിക്കുന്ന സംസാര ശൈലിയുണ്ടായിരിക്കും.
കയ്യില്‍ മറുകുള്ളവർ സ്വന്തം കാലില്‍ നില്‍ക്കുന്നവറം കുറച്ചൊക്കെ തന്നിഷ്ടക്കാരും ആകും .
കാലില്‍ മറുകുള്ളവർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും . പാദത്തില്‍ മറുകുള്ളവര്‍ സാഹസികപ്രിയരാകും. യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഇവര്‍ ജോലിസംബന്ധമായി ജനിച്ച നാട്ടില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യും
https://www.facebook.com/Malayalivartha