Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്

09 NOVEMBER 2026 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മിതമായ നിരക്കില്‍ പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്. കോട്ടയം ഗാന്ധിനഗറിലെ ഹിന്ദ്‌ലാബ്‌സിലാണ് പ്രമേഹ രോഗനിര്‍ണയത്തിനും നിരീക്ഷണത്തിനുമായി കുറഞ്ഞ നിരക്കില്‍ പരിശോധനാ സൗകര്യം ഒരുക്കുന്നത്.

സാധാരണ 500 രൂപ വരുന്ന എച്ച്ബിഎ1സി പരിശോധന ഇവിടെ എച്ച്പിഎല്‍സി രീതി ഉപയോഗിച്ച് 280 രൂപ മതിയാകും. കഴിഞ്ഞ 2-3 മാസങ്ങളിലെ ശരാശരി രക്ത ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റാണ് എച്ച്ബിഎ1സി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്‌ലാബ്‌സ്.

രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ഈ വര്‍ഷത്തെ ലോക പ്രമേഹ ദിന പ്രമേയമായ 'പ്രമേഹത്തിനെതിരെ നേരത്തെയുള്ള നടപടികള്‍' എന്ന ആശയവുമായി ചേരുന്നതാണ് ഈ സംരംഭം. തുടര്‍ച്ചയായ പരിശോധനകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഈ പരിശോധനാ സൗകര്യം ഏറെ സഹായകമാകും.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഗേറ്റിന് എതിര്‍വശത്തായി 2025 മാര്‍ച്ച് 21 മുതല്‍ ഹിന്ദ്‌ലാബ്‌സ് ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. സാധാരണയായി ചെയ്യാറുള്ള ബയോകെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, പ്രത്യേക ഹോര്‍മോണ്‍ പരിശോധനകള്‍ തുടങ്ങിയവ പുറത്തെ നിരക്കിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും.

പിഴവുകള്‍ ഒഴിവാക്കുന്നതിനായി ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ഓട്ടോമേറ്റഡ് അനലൈസറുകള്‍ ഹിന്ദ്‌ലാബ്‌സില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു പത്തോളജിസ്റ്റിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ പരിചയസമ്പന്നരായ ടെക്‌നീഷ്യന്‍സും ബയോകെമിസ്റ്റും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകുന്നേരം 7.30 വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 230-ഓളം കേന്ദ്രങ്ങളടങ്ങുന്ന ഹിന്ദ്‌ലാബ്സ് ശൃംഖലയുടെ ഭാഗമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188913776.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (3 minutes ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (8 minutes ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (10 minutes ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (13 minutes ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (16 minutes ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (18 minutes ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (23 minutes ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (24 minutes ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (34 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (38 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (40 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (43 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (48 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (51 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (51 minutes ago)

Malayali Vartha Recommends