Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

03 OCTOBER 2026 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

കേരളത്തിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗനിരക്കിന് തടയിടാനും രോഗനിർണയത്തിലും ചികിത്സയിലും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ കൈവരിക്കാനുമുള്ള സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന്റെ (എക്യൂസികോൺ) 2026 ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സംബന്ധിച്ചിടത്തോളം ക്യാൻസർ പ്രതിരോധത്തിനും നൂതന ചികിത്സാ രീതികൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. "കൃത്യമായി വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള യുവാക്കളിൽ പോലും ഇന്ന് ക്യാൻസർ കണ്ടുവരുന്നുണ്ട്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയാൻ കഴിയാത്തത് വെല്ലുവിളിയാണ്. ഈ സെമിനാറിലെ ചർച്ചകളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയും, ആവശ്യമായ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കുകയും ചെയ്യും." അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ ക്യാൻസർ രോഗികൾക്കും അർബുദത്തെ അതിജീവിച്ചവർക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഒരുക്കുന്ന പ്രത്യേക പിന്തുണാ പദ്ധതിയായ 'സഖി'യുടെ അഞ്ചാമത്തെ പതിപ്പിന്റെ ലോഞ്ച് സിനിമ താരം ദിവ്യ പിള്ളയും എക്യൂസികോൺ ചെയർപേഴ്സൺ ഡോ. ജെം കളത്തിലും ചേർന്ന് നിർവഹിച്ചു. അതിജീവിതർക്കുള്ള വിവിധ പിന്തുണകൾ, ഓൺലൈൻ ക്ലാസുകൾ, സഹായങ്ങൾ എന്നിവ നൽകുന്നതിനൊപ്പം സ്തനാർബുദ നിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വയം പരിശോധനാ രീതികളെക്കുറിച്ചും വിവിധ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളും 'സഖി' വഴി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (ഇന്ത്യ-1) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ 'ഓങ്കോ ഇൻഫ്യൂഷൻ ഡേ കെയർ' ഏരിയയുടെ സോഫ്റ്റ് ലോഞ്ചും ചടങ്ങിന്റെ ഭാഗമായി നിർവ്വഹിച്ചു.

'കേരളത്തിൽ ക്യാൻസർ നിരക്ക് ഉയർന്നതാണെങ്കിലും, രോഗം നേരത്തേ കണ്ടെത്തുകയും ഇമ്മ്യൂണോതെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയ ആധുനിക ചികിത്സാ രീതികളും വഴി ഫലപ്രദമായി ചികിത്സിക്കാനും ഭേദമാക്കാനും സാധിക്കും. ഈ ലക്ഷ്യത്തോടെ, സർജിക്കൽ, മെഡിക്കൽ, റേഡിയേഷൻ, ന്യൂക്ലിയർ ഓങ്കോളജി എന്നീ മേഖലകളിലെ വിദഗ്ധരെ 'ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ്' ഒരുമിപ്പിക്കുന്നു. ഗവേഷണ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര നിലവാരവും താങ്ങാനാവുന്നതും വ്യക്തിഗതവുമായ ചികിത്സ ലഭ്യമാക്കി കൂടുതൽ ജീവനുകൾ രക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.' ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (ജിസിസി & ഇന്ത്യ)യുടെ ഗ്ലോബൽ ഡയറക്ടർ പ്രൊഫ. ഡോ. സോമശേഖർ എസ്. പി. പറഞ്ഞു.

വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ക്യാൻസർ ചികിത്സാ രീതിയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും ഇതിൽ, കൃത്യമായ ചികിത്സാ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും അതുവഴി ദീർഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും 'പ്രിസിഷൻ ഓങ്കോളജി' സഹായിക്കുന്നു എന്ന് എക്യൂസികോൺ ഓർഗനൈസിംഗ് സെക്രട്ടറിയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്യൂസികോൺ കോൺക്ലേവിൽ രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ അറുപതിലധികം അക്കാദമിക് സെഷനുകളിൽ പങ്കാളികളാകും. വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിലും നടക്കും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ ഒറ്റ സംയുക്ത ആരോഗ്യ സംരക്ഷണ സ്ഥാപനമായി കൈകോർക്കുന്ന ഈ പതിപ്പ് ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രധാന മുന്നേറ്റമായിരിക്കും.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (ജിസിസി & ഇന്ത്യ) ഗ്ലോബൽ ഡയറക്ടർ പ്രൊഫ. ഡോ. സോമശേഖർ എസ്.പി., ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇന്ത്യ-1) എസ്. രമേഷ് കുമാർ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, നടി ദിവ്യ പിള്ള, എക്യൂസികോൺ ചെയർപേഴ്സൺമാരായ ഡോ. ജെം കളത്തിൽ, ഡോ. കെ.വി. ഗംഗാധരൻ, ഡോ. സി.എൻ. പാട്ടീൽ, സെക്രട്ടറിമാരായ ഡോ. അരുൺ ആർ. വാരിയർ, ഡോ. ശരത് എസ്. തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (18 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (26 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (33 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (40 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (57 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (59 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

Malayali Vartha Recommends