Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാണാതായ യുവാവിനെ ക്രിമിനല്‍ സംഘം അടിച്ച്‌ വീഴ്ത്തി!! ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്ന് സൂചന


കിളവന്മാര്‍ എങ്ങോട്ടോ !! 'ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ!! അത് കലക്കി; മുകേഷിന്റെ മാസ് ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ


ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന ആറ് ലഷ്‌കര്‍ തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്!! ലക്‌ഷ്യം വന്‍ ഭീകരാക്രമണം; സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു


ഇനിയെല്ലാം ഒന്നില്‍നിന്നും തുടങ്ങണം!! പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിലെ കഷ്ടപ്പാട്!! തകർന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ട്; ആറടിയോളം ഉയരമുള്ള മണ്‍കൂന നോക്കി കണ്ണീരോടെ അഷ്‌റഫ്


മുഖംമൂടിയും കയ്യുറകളും ധരിച്ച 3 യുവാക്കളടങ്ങിയ സംഘം എത്തി!! പുലര്‍ച്ചെ ഒന്നരയോടെ റോഡരികിലെ എടിഎം മെഷീന്‍ അടര്‍ത്തിയെടുത്ത് പണം കവരാന്‍ ശ്രമം...

കാതു കുത്തുന്നതും മൂക്കുത്തി അണിയുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ആരോഗ്യത്തിനു ഗുണം ചെയ്യും, സൗന്ദര്യത്തിനു മാറ്റും കൂട്ടാം

03 JUNE 2019 11:06 AM IST
മലയാളി വാര്‍ത്ത

ജനിച്ചു 28 ദിവസം കഴിഞ്ഞാൽ പെൺകുട്ടികളുടെ കാത് കുത്തുന്ന ചടങ്ങു പണ്ട് നാട്ടിൻ പുറങ്ങളിൽ സാധാരണമായിരുന്നു. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ഒരുകാലത്ത് സ്ത്രികളും പുരുഷന്‍മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്ന ഈ കാതുകുത്തലിനു പിന്നിലെ ശാസ്ത്രം എന്തെന്നറിയേണ്ടേ?

സ്ത്രികള്‍ ആദ്യംഇടതുകാതും പുരുഷന്മാര്‍ വലതുകാതും കുത്തുക എന്നതും പഴയകാലത്ത് പതിവായിരുന്നു. കുട്ടിജനിച്ച് ആറോ ഏഴോ മാസം ആകുമ്പോള്‍ കാതുകുത്തുന്നത് ഉത്തമമെന്നാണ് ആയുര്‍വേദആചാര്യന്‍ സുശ്രുതന്‍ എഴുതിവെച്ചിട്ടുളളത്. ആൺകുട്ടികളിൽ വൃഷണവീക്കവും ഹെര്‍ണ്ണിയയും തടയാന്‍ കാതുകുത്തുന്നത് സഹായിക്കും എന്നും സുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാതു കുത്തുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും. ചെവിയുടെ നടുവിലായുള്ള ഒരു പോയിന്റ് യൂട്രസ്, ലൈംഗികാവയവ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാതുകുത്തുന്നതിലൂടെ ആര്‍ത്തവേദന കുറയുമെന്നാണ് പറയപ്പെടുന്നത്. പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ആരോഗ്യം കൂട്ടാനും ഇതിലൂടെ കഴിയുന്നു.

ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിലിയിലായിരിയ്ക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും. ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണം.

ചെവിയുടെ ഈ പോയന്റ് തലച്ചോറിന്റ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും.

അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ഭാഗം കുത്തുമ്പോൾ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കുട്ടികളില്‍ തലച്ചോര്‍ വളരുന്ന എട്ടു മാസത്തിനുള്ളില്‍ കാതു കുത്തണമെന്നും പറയും.


കണ്ണിലെ കാഴ്ചയെ സ്വാധീനിക്കുന്ന ഒരു പോയന്റുമായി കാതിന്റെ ഈ ഭാഗത്തിനു ബന്ധമുണ്ട്. ഇവിടെ കുത്തുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കും.

അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്. ഇത് കേള്‍വിശക്തിയ്ക്കും പ്രധാനമാണ്.

ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായകമാണ് .

സ്വര്‍ണ്ണവും ചെമ്പുമാണ് കര്‍ണ്ണാഭരണമാക്കേണ്ടത്. ചെവിയുടെ താഴെയായി മധ്യഭാഗത്താണ് കമ്മല്‍ധരിക്കേണ്ടത്. ഈഭാഗത്തെ മൂന്നാംകണ്ണായും കരുതപ്പെടുന്നു. സൈക്കിക്ക് പോയിന്റ് എന്നും ഈഭാഗത്തിന് പേരുണ്ട്.

യഥാവിധി കാതുകുത്തി മരതകവും സ്വര്‍ണ്ണവും ചേര്‍ന്ന കമ്മല്‍ധരിച്ചാല്‍ ആന്തര്‍ജ്ഞാനവും ഭൂതോദയവും ഉണ്ടാകും എന്നാണ് വിശ്വാസം. ബ്രെയിന്റെ ഇടത്-വലത് ഹെമിസ്ഫിയര്‍ ഭാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കാതിലെ മെറിഡിയന്‍പോയിന്റ്. ഈ ഭാഗം കുത്തുന്നത് മസ്തിഷ്ക്കത്തിന് ആരോഗ്യപ്രദവും ഉണര്‍വേകുന്നതുമാണ്.

ബ്രെയിന്റെ വികാസവും ഇതിലൂടെ സാധ്യമാകുന്നു. മനുഷ്യശരീരത്തിന്റെ സൂക്ഷ്മതലത്തെയാണ് ചെവി പ്രതിനിധാനം ചെയ്യുന്നതെന്ന ഒരുസങ്കല്‍പ്പവും നിലനില്‍ക്കുന്നുണ്ട്

കാതു കുത്തുമ്പോൾ താരതമ്യേന അലർജി സാധ്യത കുറ‍ഞ്ഞ (Hypoallergic) ലോഹം കൊണ്ടുണ്ടാക്കുന്ന ഞാത്തുകളില്ലാത്ത കമ്മലാണ് (Ear stud) ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാൽ ഈ കമ്മൽ മാറ്റി സാധാരണ അണിയുന്ന സ്വർണ്ണക്കമ്മൽ ഇടാം. ചർമത്തിലെ തുള പൂർണമായും ഉണങ്ങാൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.

കാതു കുത്തിയതിനുശേഷമുളള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഇടയ്ക്കിടെ കാതിൽ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിനു മുമ്പായി കൈ സോപ്പുപയോഗിച്ചു കഴുകിയിരിക്കണം.

കാതു കുത്തിയതിനു ശേഷമുളള ആദ്യദിവസങ്ങളിൽ ആ ഭാഗം വൃത്തിയായി ഉണങ്ങി സൂക്ഷിക്കുകയും നന്നായി വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആന്റിബയോട്ടിക് ക്രീമുകളൊന്നും പുരട്ടേണ്ട ആവശ്യമില്ല. ഷാംപൂ, കണ്ടീഷനർ, തുടങ്ങിയവ കഴിയുന്നതും ആ ഭാഗത്തു പുരളാതെ ശ്രദ്ധിക്കണം.

നന്നായി ഉണങ്ങുന്നതിനു മുന്‍പു മുടി, വസ്ത്രം എന്നിവ ഇവിടെ ഉടക്കി മുറിവുണ്ടാകാതെയും ശ്രദ്ധിക്കണം. നീരൊലിപ്പും പൊറ്റയും ഉണ്ടാകുകയാണെങ്കിൽ സോപ്പുപയോഗിച്ചു കഴുകുകയും ഉപ്പുലായനി പുരട്ടുകയും ചെയ്യാം.

ഒപ്പം ആന്റിബയോട്ടിക് ലോപനം പുരട്ടുകയും വേണം. കാതുകുത്തിയതിനു ശേഷമുളള ആദ്യത്തെ രണ്ടുമൂന്നാഴ്ച നീന്തൽക്കുളത്തിലിറങ്ങാതിരിക്കുന്നതാണ് ഉത്തമം. വെളളത്തിലെ ക്ലോറിനും ബാക്ടീരിയയും തുളച്ച ചർമത്തിൽ നീർവീക്കമുണ്ടാക്കാൻ സാധ്യതയുളളതിനാലാണിത്

താരതമ്യേന എളുപ്പമായ ഒരു പ്രക്രിയയാണെങ്കിലും കാതു കുത്തുന്നതും മൂക്കുത്തി അണിയുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ആരോഗ്യത്തിനു ഗുണം ചെയ്യും, സൗന്ദര്യത്തിനു മാറ്റും കൂട്ടാം

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍.ഡി.എ സംസ്ഥാന കണ്‍വീനറായിരുന്നിട്ടും തുഷാര്‍ജിയുടെ മോചനത്തിനായി ബി.ജെ.പി നേതാക്കള്‍ക്ക് വായ അനക്കാന്‍ പിണറായിയുടെ പ്രസ്ഥാവന വരെ കാത്തിരിക്കേണ്ടി വന്നു; പിണറായിയെ പുകഴ്ത്തി എസ്‌എന്‍ഡിപി നേതാവ്  (19 minutes ago)

ഐശ്വര്യ -അഭിഷേക് വിവാഹത്തിലെ അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് ഡിസൈനേഴ്സ്  (20 minutes ago)

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസും ഉത്സവബത്തയിലും തീരുമാനമായി... ബോണസ് പരമാവധി 4000 രൂപ വരെ  (22 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 28,000 രൂപ  (23 minutes ago)

ബൈക്ക് സ്റ്റാർട്ടാക്കാൻ വന്ന ആൾ സീറ്റിന്റെ കവറിനുളളില്‍ കണ്ടത് ഞെട്ടിക്കുന്നത്; തല നാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു ; സംഭവം ഇങ്ങനെ  (30 minutes ago)

ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്  (1 hour ago)

കാണാതായ യുവാവിനെ ക്രിമിനല്‍ സംഘം അടിച്ച്‌ വീഴ്ത്തി!! ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്ന് സൂചന  (1 hour ago)

‘ചന്ദ്രയാന്‍ കണ്ട ചന്ദ്രന്‍’ ഇങ്ങനെ  (1 hour ago)

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി  (1 hour ago)

വീണ്ടും വാഗ്ദാനവുമായി ട്രംപ്; ഇന്ത്യ നിരസിച്ചിട്ടും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

മിക സിങ്ങിനേർപ്പെടുത്തിയ വിലക്കുനീക്കി സിനിമ സംഘടനകൾ  (1 hour ago)

മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസ്സുകളില്‍ യാതൊരുവിധ വിട്ട് വീഴ്ചയുമില്ല ;നിലപാട് കടുപ്പിച്ച് അമിത് ഷാ  (1 hour ago)

കിളവന്മാര്‍ എങ്ങോട്ടോ !! 'ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ!! അത് കൽക്കി; മുകേഷിന്റെ മാസ് ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ  (1 hour ago)

ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന ആറ് ലഷ്‌കര്‍ തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്!! ലക്‌ഷ്യം വന്‍ ഭീകരാക്  (1 hour ago)

ദിവ്യ അത് ഒരിക്കലും രഹസ്യമായി വെക്കില്ല; വിശദീകരണവുമായി 'അമ്മ രഞ്ജിത  (1 hour ago)

Malayali Vartha Recommends