Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം

22 JUNE 2019 04:09 PM IST
മലയാളി വാര്‍ത്ത

മുടിയുടെ അഴകിനും കരുത്തിനും പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മുടെ ശ്രദ്ധ ഒട്ടുമെത്താത്ത പല കാര്യങ്ങളുമാണ് മുടിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം.

ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആണെങ്കില്‍ ദിവസവും രാവിലെ തന്നെ ഒരു കുളി പാസാക്കുന്നതാണ് നമ്മുടെ പതിവ്. ഉന്മേഷത്തിനും ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനുമാണ് നമ്മളിത് ചെയ്യുന്നത്. എന്നാല്‍ എപ്പോഴുമുള്ള കുളി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. ഇത് മുടിയുടെ തനതായ ഭംഗിയും, ഘടനയും നഷ്ടപ്പെടുത്തുമത്രേ!

രണ്ട് ദിവസത്തിലോ, മൂന്ന് ദിവസത്തിലോ ഒരിക്കല്‍ മുടി കഴുകിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. പുറത്തുപോകുമ്പോള്‍ കാറ്റോ പൊടിയോ കൊള്ളാത്ത രീതിയില്‍ മുടി കെട്ടിവയ്ക്കാനോ മൂടിവയ്ക്കാനോ കരുതണം. അഴുക്ക് മുടിയില്‍ പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. അങ്ങനെയാകുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മുടി കഴുകിയാല്‍ മതിയാകും.

മുടി കഴുകാന്‍ ഒരിക്കലും നല്ല ചൂടുള്ള വെള്ളമുപയോഗിക്കരുതെന്നും ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. നല്ല ചൂടുള്ള വെള്ളമുപയോഗിച്ച് മുടി കഴുകുമ്പോള്‍ മുടി പൊട്ടിപ്പോകാനും മുടിയില്‍ പ്രകൃത്യാ അടങ്ങിയിട്ടുള്ള എണ്ണ മുഴുവന്‍ നഷ്ടപ്പെടുത്തി അതിനെ വരണ്ടതാക്കാനുമുള്ള സാധ്യതയുണ്ട്. ചൂടുവെള്ളം വേണമെന്നുണ്ടെങ്കില്‍ ഇളം ചൂടുള്ള വെള്ളം, അതായത് ശരീര താപനിലയെക്കാള്‍ താഴ്ന്ന അളവിലുള്ള വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയില്ല. എന്നും മുടി കഴുകിയേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ മുടി കഴുകിയ ശേഷം മുഴുവനായി ഉണക്കാന്‍ ശ്രദ്ധിക്കണം. തോര്‍ത്തുമ്പോഴും ഒന്ന് കരുതുക. നന്നായി അമര്‍ത്തി തോര്‍ത്തരുത്. അല്‍പം മയത്തില്‍, സമയമെടുത്ത് തോര്‍ത്തി ഉണക്കാന്‍ ശ്രമിക്കുക. ഇനി, കഴുകി തോര്‍ത്തിയ ഉടന്‍ മുടി ചീകാന്‍ നോക്കരുത്. ഇത് മുടി പൊട്ടിപ്പോകാനിടയാക്കും. കഴിയുമെങ്കില്‍ മുടി മുഴുവനായി ഉണങ്ങിയ ശേഷം മാത്രം ചീകുക. അതിന് കഴിയാത്ത പക്ഷം തോര്‍ത്തിയ ശേഷം വിരലുകള്‍ കൊണ്ടോ ഇഴയകല്‍ച്ചയുള്ള കട്ടിയുള്ള ചീപ്പ് കൊണ്ടോ മുടി കോതി വിടര്‍ത്താം.

നനഞ്ഞിരിക്കുമ്പോള്‍ അല്ലെങ്കിലും മുടി ചീകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക് പല്ലുകളുള്ള ചീപ്പ് പൊതുവേ മുടിക്ക് നല്ലതല്ല. ഇഴയകന്ന മരത്തിന്റെയോ മറ്റോ ചീപ്പ് ലഭിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. മുടി ചീകുമ്പോള്‍, താഴെ നിന്ന് ചീകിത്തുടങ്ങണം.

കെട്ടുപിണഞ്ഞോ, ഊരിവീണോ താഴെ കുടുങ്ങിക്കിടക്കുന്നുണ്ടാകാം, ഇത് ആദ്യമേ നീക്കം ചെയ്യാനാണ് ഇത്തരത്തില്‍ ചീകുന്നത്. ശേഷം തലയോട്ടി മുതല്‍ താഴേക്ക് ചീകാവുന്നതാണ്. അതുപോലെ തന്നെ ഷാമ്പൂ, കണ്ടീഷ്ണര്‍ എന്നിവയുടെ ഉപയോഗങ്ങളും പരമാവധി കുറയ്ക്കാം. താളിയോ, മുട്ടയോ, തൈരോ ഒക്കെ പകരം ഉപയോഗിക്കാവുന്നതാണ്. മിക്കവാറും വെറുതെ വെള്ളത്തില്‍ നന്നായി കഴുകുന്നത് തന്നെയാണ് മുടിക്ക് ആരോഗ്യകരം. കാച്ചിയ എണ്ണ ശീലമാക്കുന്നതും നല്ലത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2022 മുതല്‍ പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് കല്‍ തുറുങ്കില്‍  (12 minutes ago)

പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും...  (21 minutes ago)

കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു  (34 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.  (53 minutes ago)

സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (8 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (8 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (8 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (8 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (8 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (8 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (8 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (8 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (8 hours ago)

Malayali Vartha Recommends