Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് വ്യായാമം ചെയ്യുന്നതിൽ ഏറ്റവും പിന്നിൽ ..കുറഞ്ഞത് 30 മിനിറ്റ് തുടർച്ചയായ നടത്തം, കാൽനടയാത്ര, നൃത്തം, ഓട്ടം, നീന്തൽ, അല്ലെങ്കിൽ ഗെയിമുകൾ അല്ലെങ്കിൽ സ്പോർട്സ് എന്നിവയിലേതെങ്കിലും നിർബന്ധമായി ചെയ്യാൻ കുടുംബാഗങ്ങളെ പ്രേരിപ്പിക്കണം...

31 AUGUST 2019 02:45 PM IST
മലയാളി വാര്‍ത്ത

ആരോഗ്യമുള്ള ഇന്ത്യൻ ജനതയെ വാർത്തെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്'. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും കാലിക പ്രാധാന്യമുള്ളതുമായ വിഷയമാണിത്

പൊതുവെ ജനങ്ങൾ ഇപ്പോൾ മടിയന്മാരാണ് ..ഇന്ത്യക്കാരാകട്ടെ ഈ കാര്യത്തിൽ മുൻപന്തിയിലാണ് . സ്വന്തം ആരോഗ്യസംരക്ഷണത്തിൽ ഒട്ടും പ്രാധാന്യം കൊടുക്കാത്തവരാണ് ഇന്ത്യക്കാർ എന്നാണു പഠനറിപ്പോർട്ടുകൾ റിപ്പോർട്ടുകൾ പറയുന്നത് . വേൾഡ് ഹെൽത്ത് ഒരഗനൈസേഷൻ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് ഏറോബിക് ആക്ടിവിറ്റി ,അല്ലെങ്കിൽ 75 മിനിറ്റ് വ്യായാമം എന്നത് ഇന്ത്യയിൽ പത്തുശതമാനം ആൾക്കാർ പോലും പാലിക്കാറില്ല എന്നതാണ് വാസ്തവം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഈ കാര്യത്തിൽ ഏറ്റവും പിന്നിൽ ..ആകെ 3 ശതമാനം സ്ത്രീകൾ മാത്രമാണ് ആരോഗ്യകാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്നത് . വ്യായാമമില്ലായ്മയാണ് ഇന്ന് കണ്ണാ പല അസുഖങ്ങൾക്കും കാരണമായിത്തീരുന്നത് .ഹൈപ്പർ ടെൻഷൻ , കൊറോണറി ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് , പ്രമേഹം ,ബ്രെസ്റ് കാൻസർ ,കൊളോൺ കാൻസർ , പൊണ്ണത്തടി, ഡിപ്രഷൻ ,വീഴ്ച , എല്ലുകളുടെ തേയ്മാനം ഇവക്കെല്ലാം പരിഹാരം ചിട്ടയായ വ്യയാമം ആണ്

ആരോഗ്യമുള്ള ഇന്ത്യയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് .സർക്കാർ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കമിട്ടെന്നും ജനങ്ങൾ വേണം ഇത് ഏറ്റെടുക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റ്നസ് സീറോ ഇവെസ്റ്റ്മെന്റ് ആണെന്നും എന്നാൽ റിട്ടേൺ പരിധികളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യയെപ്പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട് , അവ നഗരങ്ങളുടെ ആസൂത്രിതമല്ലാത്ത വളർച്ചയിലേക്ക് നയിക്കുന്ന ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ഉയർന്ന കുടിയേറ്റം, ഉയർന്ന ജനസംഖ്യ, ഗതാഗതതിരക്ക് , നടപ്പാതകൾ ഇല്ലായ്മ , വായു മലിനീകരണം, ഉയർന്നത് അന്തരീക്ഷ താപനില, എന്നിവയെല്ലാം ആരോഗ്യത്തനെ പ്രതികൂലമായി ബാധിക്കുന്നവയാണ്

മോട്ടോർ ഗതാഗതത്തിനായി റോഡുകൾ വീതികൂട്ടുന്നതിനോടൊപ്പം , ഗവൺമെന്റ് കാൽനടയാത്രക്കാർക്കും മുൻഗണന നൽകണം. റോഡുകളി നടപ്പാതകൾ നിർബന്ധവുമാണ് ഉണ്ടാക്കണം .ജിമ്മിലോ അല്ലെങ്കിൽ മാറ്റ് വ്യായാമ കേന്ദ്രങ്ങളിലോ പോകാൻ പറ്റാത്തവർക്കും പ്രത്യകിച്ച് സ്ത്രീകൾക്കും ഏറ്റവും നല്ല വ്യായാമമാണ് നടത്തം .കുടുംബത്തിൽ ഭക്ഷണം പോലെത്തന്നെ പ്രാധാന്യം വ്യായാമത്തിനും കൊടുക്കണം

കുറഞ്ഞത് 30 മിനിറ്റ് തുടർച്ചയായ നടത്തം, കാൽനടയാത്ര, നൃത്തം, ഓട്ടം, നീന്തൽ, അല്ലെങ്കിൽ ഗെയിമുകൾ അല്ലെങ്കിൽ സ്പോർട്സ് എന്നിവയിലേതെങ്കിലും നിർബന്ധമായി ചെയ്യാൻ കുടുംബാഗങ്ങളെ നിര്ബന്ധിക്കണം.. മുതിർന്നവർ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാനായി മാറ്റിവെക്കണം ..

ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. കുട്ടികള്‍ക്ക് കളികളിലൂടെയാണെങ്കില്‍ യുവാക്കള്‍ക്ക് തൊഴിലിലൂടെയാവാം. മുതിര്‍ന്നവര്‍ക്ക് ചിട്ടയായി പരിശീലിക്കുന്ന വ്യായാമമുറകള്‍ ആയിരിക്കും ആശ്രയം .......

വ്യായാമം ചെയ്യാതെയുള്ള ശാരീരിക നിഷ്‌ക്രിയത്വം ഒരുതരത്തിൽ പകർച്ചവ്യാധിയെക്കാൾ ഭീകരമാണ് .. പ്രതിവർഷം 5.3 ബില്യൺ മരണങ്ങൾക്കും കാരണമായി തീരുന്നത് ആവശ്യത്തിന് വ്യായാമം ഇല്ലാത്തതാണ്. പുകവലികൊണ്ടു ഉണ്ടാകുന്ന അസുഖങ്ങൾ പോലെ അപകടകാരിയാണ് അമിതവണ്ണവും

ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നവരിൽ ഹൃദയ രോഗങ്ങൾ (കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം) എന്നിവ 20% കുറവായിരിക്കും , മൊത്തത്തിലുള്ള മരണ സാധ്യത 28% കുറയ്ക്കുന്നതിനും ചിട്ടയായ വ്യായാമം മാത്രം മതി ..750 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നവരിൽ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് .

അഞ്ചുവയസ്സിനും പതിനേഴു വയസ്സിനും ഇടക്കുള്ള കുട്ടികൾ ദിവസം 60 മിനിറ്റെങ്കിലും വ്യായാമം ചെയ്തിരിക്കണം . കുട്ടികളിൽ പൊതുവെ കാണപ്പെടുന്ന പൊണ്ണത്തടി,ഉത്സാഹമില്ലായ്മ എന്നിവയുടെ ഒക്കെ കാരണം വ്യായാമം ഇല്ലാത്തത് തന്നെയാണ്

18–64 വയസ്സ് വരെയുള്ളവർ പൂന്തോട്ടപരിപാലനം, കാൽനടയാത്ര, നീന്തൽ, നടത്തം, വീട്ടുജോലികൾ, ശാരീരിക വ്യായാമത്തിനു ഉതകുന്ന കളികൾ, മറ്റ് വ്യായാമം എന്നിവ കുറഞ്ഞത് 150 മിനിറ്റ് ആഴ്ചയിൽ രണ്ടുതവണ എന്ന തോതിലെങ്കിലും ചെയ്യേണ്ടതാണ് .
65 വയസ്സിനു മുകളിൽ ഉള്ളവരും സൈക്ലിംഗ്, ചെറിയ ജോലികൾ, കായിക ഗെയിമുകൾ, അല്ലെങ്കിൽ വ്യായാമം എന്നിവ കുറഞ്ഞത് 150 മിനിറ്റ് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലുംചെയ്യണം

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ വ്യായാമത്തിന്റെ കുറവുകൊണ്ടും അനാരോഗ്യകരമായ ഭക്ഷണക്രമം കൊണ്ടുമാണ് ഉണ്ടാകുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (5 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (6 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (6 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (7 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (9 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (9 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends