Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

നിങ്ങൾ കഷണ്ടി ഉള്ളവരാണോ? പേടിക്കേണ്ട കഷണ്ടിയുള്ളവരെ സംബന്ധിച്ചുള്ള പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത്..

02 SEPTEMBER 2019 02:20 PM IST
മലയാളി വാര്‍ത്ത

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്; ശിരസിൻറെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി, ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി എന്നിവ കഷണ്ടിയുടെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്. ജനിതകം, ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. വട്ടത്തിലുള്ള രൂപത്തിൽ മുടികൊഴിച്ചിൽ, താരൻ, ചർമം പൊളിഞ്ഞുവരൽ, സ്കാറിംഗ് എന്നിവയാണ് കഷണ്ടിയുടെ ലക്ഷണങ്ങൾ. അലോപീഷിയ ആരിയേറ്റ എന്ന മുടികൊഴിച്ചിൽ അസാധാരണമായ സ്ഥലങ്ങളിൽ മുടികൊഴിച്ചിലിനു കാരണമാകും, ഉദാഹരണത്തിനു ആൺ മാതൃക കഷണ്ടിയിൽ കാണപ്പെടാത്ത പുരികത്തിൻറെ കൊഴിച്ചിൽ, തലയുടെ പിൻഭാഗം, ചെവികൾക്കു മുകളിലുള്ള ഭാഗം. സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും.[4] അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം.

ഇതുവരെ പൂർണമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും മുടികൊഴിച്ചിലിനു അനവധി കാരണങ്ങൾ ഉണ്ടാകാം: പുരുഷന്മാരിലെ 95 ശതമാനം കഷണ്ടിയും ആൺ മാതൃക കഷണ്ടിയാണ് (എംപിബി).[5] തലയുടെ മുൻഭാഗത്തും വെർട്ടക്സ് ഭാഗം എന്നിവിടങ്ങളിൽ കഷണ്ടി വരുന്നു. പാരമ്പര്യത്തിനു അനുസരിച്ചു കഷണ്ടിയുടെ രൂപം മാറാം. ഇത്തരം കഷണ്ടികളെ പാരിസ്ഥിക അവസ്ഥകൾ ബാധിക്കാറില്ല. കഷണ്ടിയുടെ പാരമ്പര്യ തുടർച്ചയുടെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്. ഒന്നിലധികം ജീനുകൾ ഇവയുടെ കാരണമാകാം, അമ്മയിൽനിന്നും ലഭിക്കുന്ന എക്സ് ക്രോമസോമിലെ അണ്ട്രോജൻ റിസപ്റ്റർ ജീനുകൾ എംപിബിയുടെ കാരണമായി കണ്ടെത്തിയിട്ടുണ്ട്.

ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകൾ കാരണം താൽകാലികമായതോ സ്ഥിരമായതോ ആയ കഷണ്ടി ഉണ്ടാകാം. ശരീരത്തിൻറെ ഹോർമോൺ സന്തുലനത്തിനെ ബാധിക്കുന്ന എന്തിനും വലിയ തരത്തിലുള്ള പ്രഭാവം ഉണ്ടാകാം. മൈക്കോട്ടിക് ബാധയുടെ ചില ചികിത്സകൾ വലിയതോതിലുള്ള മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. കീമോതെറാപ്പി ഉൾപ്പെടെ വിവിധ തരം ചികിത്സകൾ കാരണവും മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്.

മുടികൊഴിച്ചിലിനുള്ള വിവിധതരം ചികിത്സകൾക്കു പരിമിതമായ വിജയങ്ങളെ ഒള്ളു. ആൺ മാതൃക കഷണ്ടിയ്ക്കു ഉപയോഗിക്കാവുന്ന മൂന്ന് മരുന്നുകളാണ് ഫിനസ്റ്റെറൈഡ്, ഡ്യുറ്റസ്റ്റെറൈഡ്, മിനോക്സിടിൽ എന്നിവ. ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ചു മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താറുണ്ട്. നല്ല രീതിയിൽ മുടിയുള്ള പിൻഭാഗങ്ങളിൽ നിന്നും മുടി എടുത്തു ഡോക്ടർ മുടികൊഴിച്ചിലുള്ള ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കും. ഈ പ്രക്രിയയ്ക്കു നാലു മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കും. ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും.

അതേസമയം തലയില്‍ മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവവരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പഠനറിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത ഇവര്‍ക്ക് മൂന്ന് പേര്‍ക്കും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ മുടിയുള്ളതും മുടിയില്ലാത്തതുമായ 59 പേരിലാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവര്‍ വിലയിരുത്തിയത്. ഇവര്‍ക്ക് ആത്മവിശ്വാസം കൂടുതല്‍ ഉള്ളതായും പഠനത്തില്‍ കണ്ടെത്തി. മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (40 minutes ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (55 minutes ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (1 hour ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (1 hour ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (1 hour ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (2 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (2 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (2 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (4 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (4 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (4 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (4 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (4 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (4 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (4 hours ago)

Malayali Vartha Recommends